1 GBP = 85.00 INR                       

BREAKING NEWS

നേറ്റിവിറ്റി ഷോയും കലാപരിപാടികളും കരോള്‍ ഗാന മത്സരവും; കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നാളെ വില്ലന്‍ഹാളില്‍ നടക്കും

Britishmalayali
kz´wteJI³

വന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും, കരോള്‍ ഗാന മത്സരവും, കലാവിരുന്നും നാളെ ശനിയാഴ്ച കവന്‍ട്രി വില്ലന്‍ഹോളില്‍ വച്ച് നടത്തപ്പെടും. ആഘോഷങ്ങളോടൊപ്പം വര്‍ഷങ്ങളായി സികെസി നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. 

ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ക്ക് സികെസി കമ്മറ്റി അംഗങ്ങളോടൊപ്പം ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും നേതൃത്വം വഹിക്കുന്നു. റെനിന്‍ കടുത്തൂസ് നേതൃത്വം നല്‍കുന്ന നേറ്റിവിറ്റി ഷോയും, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന കുട്ടികളുടെയും വലിയവരുടെയും വൈവിദ്ധ്യമാര്‍ന്ന കലാവിരുന്നും തയ്യാറാവുകയാണ്. ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി എന്ന് സികെസി സെക്രട്ടറി ഷിന്‍സണ്‍ മാത്യു അറിയിച്ചു. 

വലിയവരുടെയും, കുട്ടികളുടെയും കരോള്‍ ഗാന മത്സരങ്ങളോടെ പരിപാടികള്‍ തുടങ്ങുന്നതാണെന്നും, അതുപോലെ ഈ പരിപാടിയിലേക്ക് എല്ലാ സികെസി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും സികെസി പ്രസിഡന്റ് ജോര്‍ജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം വളരെ നവീനവും പുതുമയാര്‍ന്നതുമായ വളരെ അധികം നല്ല പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുകയും അതുപോലെ പല പ്രവര്‍ത്തനങ്ങളും മറ്റ് അസോസിയേഷനുകള്‍ക്ക് മാതൃകയും, പ്രചോദനവും നല്‍കുന്നതുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category