1 GBP = 92.70 INR                       

BREAKING NEWS

മനിതികള്‍ എത്തിയതോടെ വീണ്ടും മുന്നേറി സംഘപരിവാര്‍ ചാനല്‍; ശബരിമലയില്‍ വിവാദങ്ങള്‍ കത്തുമ്പോള്‍ നേട്ടമുണ്ടാക്കി ജനം ടിവി; പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ മാതൃഭൂമിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി ജനം; ഏഷ്യാനെറ്റ് ബഹുദൂരം മുന്നില്‍; അയ്യപ്പദാസിലൂടെ നേട്ടമുണ്ടാക്കി രണ്ടാം സ്ഥാനം ഉറപ്പിച്ച് മനോരമ; വാര്‍ത്താ ചാനലുകളിലെ റേറ്റിഗിനെ സ്വാധീനിക്കുന്നത് ശബരിമലയെന്ന് വീണ്ടും വ്യക്തം; പ്രോഗ്രാമില്‍ ഫ്ളവേഴ്സിനെ പിന്തള്ളി മഴവില്‍ വീണ്ടും രണ്ടാമത്

Britishmalayali
kz´wteJI³

 


 
തിരുവനന്തപുരം: മലയാളത്തിലെ വാര്‍ത്താ ചാനല്‍ റേറ്റിംഗിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ശബരിമല തന്നെ. തുലാമാസ പൂജയ്ക്കും അട്ട ചിത്തിര നട തുറക്കലിനുമിടയിലാണ് ജനം ടിവിയെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ബാര്‍ക് റേറ്റിംഗില്‍ ജനം നടത്തിയത്. ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടടുത്ത് വരെ ജനം റേറ്റിംഗിലെത്തി. ഇതോടെ ശബരിമലയില്‍ യുവതി പ്രവേശനത്തെ പൂര്‍ണ്ണമായും അനുകൂലിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ചാനലുകള്‍ പിന്നോക്കം പോയി. ഇതോടെ വീണ്ടും ഏഷ്യാനെറ്റ് കുതിച്ചുയര്‍ന്നു. എന്നാല്‍ മണ്ഡല തീര്‍ത്ഥാടനത്തിന് നട തുറക്കുമ്പോഴും മറ്റുമെല്ലാം ജനം ടിവി രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ശബരിമലയില്‍ യുവതികളെത്തില്ലെന്ന പൊതു ധാരണ എത്തിയതോടെ ജനം നാലാം സ്ഥാനത്തുമെത്തി. വീണ്ടും യുവതി പ്രവേശനം ചര്‍ച്ചയാക്കിയത് മധുരയില്‍ നിന്നുള്ള മനിതകളുടെ വരവാണ്. ഇതോടെ വീണ്ടും ശബരിമല വിഷയം ആളിക്കത്തി. നേട്ടം ജനം ടിവിക്കും.

ഡിസംബര്‍ 22 മുതല്‍ 28വരെയുള്ള ദിവസത്തെ ടാം റേറ്റിംഗാണ് ഇപ്പോള്‍ പുറത്തേു വന്നത്. മനിതികളും കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ എത്തി ഭക്തരുടെ എതിര്‍പ്പ് മൂലം മടങ്ങി പോയത്. ഈ സമയത്ത് മണ്ഡല പൂജയും നടന്നു. രണ്ട് ദിവസമാണ് ഈ സമയത്ത് ശബരിമലയില്‍ യുവതി പ്രവേശനം ആളിക്കത്തിയത്. ഇത് ജനം ടിവിയുടെ റേറ്റിംഗിലും പ്രതിഫലിച്ചു. വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തി ജനം ടിവി മൂന്നാം സ്ഥാനത്തെത്തി. പോയിന്റെ നിലയില്‍ ഏറെ മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. എന്നാല്‍ രണ്ടാം സ്ഥാനത്തിനായി മനോരമ ന്യൂസും ജനം ടിവിയും തമ്മില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. ഡിസംബര്‍ അവസാനവും പുതുവര്‍ഷ ദിനത്തിലുമെല്ലാം ശബരിമലയിലെ വിവാദങ്ങള്‍ പുതിയ തലത്തിലെത്തി. യുവതി പ്രവേശനവും നടന്നു. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചയിലെ ബാര്‍ക് റേറ്റിംഗും ചാനലുകള്‍ക്ക് നിര്‍ണ്ണായകമാണ്. ശബരിമല വിഷയത്തിന്റെ സ്വാധീനം ഇതിലും തെളിഞ്ഞു നില്‍ക്കാനാണ് സാധ്യത.

ഏഷ്യാനെറ്റിന് 42,236 ഇപ്രഷന്‍സാണുള്ളത്. മനോരമയ്ക്ക് 22,763ഉം. ജനം ടിവി 22,436 പോയിന്റുമായി തൊട്ട് പിന്നില്‍. മാതൃഭൂമിക്കുള്ളത് 22,154 പോയിന്റും. ന്യൂസ് 18 കേരള അഞ്ചാമതാണെങ്കിലും 9647 പോയിന്റുമായി ഏറെ പിന്നിലും. റേറ്റിങ് പ്രസെന്റേജില്‍ ഏഷ്യാനെറ്റിനുള്ളത് 134 പോയിന്റാണ്. മനോരമയ്ക്ക് 72ഉം ജനത്തിന് 71 പോയിന്റുമുണ്ട്. മാതൃഭൂമിക്ക് 70ഉം. ന്യൂസ് 18 കേരളയ്ക്ക് 30ഉം മീഡിയാ വണ്ണിന് 28ഉം. കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗില്‍ ജനം ടിവിയുടെ പോയിന്റ് അമ്പതില്‍ താഴെയായിരുന്നു. ഇതാണ് വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. മാതൃഭൂമിയെ മനോരമ മറികടക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ശബരിമലയില്‍ വിശ്വാസികളെ പിണക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ മനോരമ പതിപ്പിക്കുന്നുണ്ട്. അതിന്റെ വിജയമാണ് രണ്ടാം സ്ഥാനം.

ശബരിമലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും ഏകോപിപ്പിക്കുന്നത് അവതാരകനായ അയ്യപ്പദാസാണ്. തീവ്ര ഇടതു നിലപാടുള്ള ഷാനിയെ ഭക്തരുടെ വികാരം മാനിച്ചാണ് മനോരമ മാറ്റി നിര്‍ത്തുന്നതെന്നും സൂചനയുണ്ട്. ചാനലിന്റെ മുഖമായി അയ്യപ്പദാസിനെ ഉയര്‍ത്തിക്കാട്ടിയതിന്റെ വിജയമാണ് മനോരമയുടെ രണ്ടാം സ്ഥാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അപ്പോഴും സത്രീ പ്രവേശനത്തെ അനുകൂലിക്കുമെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഏഷ്യാനെറ്റിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ശബരിമലക്കാലത്തും ആര്‍ക്കും കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏതായാലും യുവതി പ്രവേശനം സാധ്യമായ ദിവസങ്ങളിലെ ബാര്‍ക് റേറ്റിങ് അടുത്ത ആഴ്ച പുറത്തു വരും. ശബരിമല എത്രമാത്രം റേറ്റിംഗിനെ സ്വാധീനിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പ്രോഗ്രാം ചാനലുകളിലെ റേറ്റിംഗിലും ഏഷ്യാനെറ്റാണ് മുന്നില്‍. രണ്ടാമത് മഴവില്‍ മനോരമ കുതിച്ചെത്തി. ശ്രീകണ്ഠന്‍ നായരുടെ ഫ്ളവേഴ്സ് ടിവി മൂന്നാം സ്ഥാനത്താണ്. സൂര്യ ടിവി നാലാമതും. പ്രോഗ്രാമില്‍ ഇടയ്ക്ക് രണ്ടാം സ്ഥാനത്തെത്തി ഫ്ളവേഴ്സ് കുതിപ്പ് കാട്ടിയിരുന്നു. അതായത് പുതിയ ബാര്‍ക്ക് റേറ്റിങ് പ്രകാരം ന്യൂസിലും പ്രോഗ്രാമിലും ആദ്യ രണ്ടു സ്ഥാനത്ത് ഏഷ്യാനെറ്റും മനോരമയുമാണ്. ക്രിസ്മസ് കാലത്ത് വ്യത്യസ്ത പരിപാടികളൊരുക്കിയാണ് ഫ്ളവേഴ്സിനെ പിന്തള്ളി മനോരമ രണ്ടാമത് എത്തുന്നത്. പുത്തന്‍ സിനിമകള്‍ സംപ്രേഷണം ചെയ്തതും മഴവില്ലിന് തുണയായി.

ശബരിമല വിഷയം കൂടുതല്‍ പ്രസക്തമായ സാഹചര്യത്തെ തുടര്‍ന്നാണ് ജനം ടിവി രണ്ടാമത് എത്തിയത്. വാര്‍ത്താ ചാനലുകളില്‍ മുന്നിലെ സ്ഥാനം നിലനിര്‍ത്തുന്ന ഏഷ്യാനെറ്റിന് ജനം വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സൂചനകള്‍ ചില ആഴ്ചയിലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആ ഭീഷണി ഏഷ്യാനെറ്റ് ന്യൂസിനില്ല. അഞ്ചാം സ്ഥാനത്തിനായി പോരടിക്കുന്നത് ന്യൂസ് 18 കേരളയും മീഡിയാ വണ്ണുമാണ്. കോടികള്‍ നിക്ഷേപവുമായി പ്രക്ഷേപണം തുടങ്ങിയ ന്യൂസ് 18 കേരള അംബാനിയുടെ ചാനലാണ്. റേറ്റിംഗില്‍ മുന്നേറാനാകാത്തത് ഇവിടെ വലിയ ചര്‍ച്ചയായി മാറിയിട്ടുമുണ്ട്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാര്‍ത്തകളായിരുന്നു തുടര്‍ച്ചയായി ജനം ടി വി നല്‍കിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തില്‍ വ്യാപക പ്രചരണം നടത്തിയ ജനം ടിവി പ്രേക്ഷകരിലേക്ക് അടുക്കുകയായിരുന്നു.
ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്. നേരത്തെ മീഡിയ വണ്‍ ചാനലിനും കൈരളി പീപ്പിളിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോള്‍ ജനം ടിവി കുതിപ്പു നടത്തിയത്. ഏതായാലും ശബരിമല വിഷയത്തില്‍ നേട്ടം ആര്‍എസ്എസ് ചാനലിനാണെന്ന് മറ്റുള്ളവര്‍ക്കും അംഗീകരിക്കേണ്ടി വരുന്നു. വിവാദം തുടങ്ങിയതു മുതല്‍ ശബരിമല വിഷയത്തില്‍ മാത്രമാണ് ജനം ശ്രദ്ധ നല്‍കുന്നത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയില്‍ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാര്‍ ഗ്രൂപ്പിന്റേതായി.
ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു ഏറെകാലമായി മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category