1 GBP = 91.00 INR                       

BREAKING NEWS

ഹള്ളില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; യുവാവിന്റെ മരണം പുറംലോകം അറിഞ്ഞത് വാടകക്ക് കൂടെ താമസിച്ച ആള്‍ വീട്ടിലെത്തിയപ്പോള്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടി ഹള്‍ മലയാളി സമൂഹം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഹള്ളില്‍ താമസിച്ചിരുന്ന മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ പുതുവര്‍ഷ പുലരിയിലാണ് കൂടെ വാടകയ്ക്ക് താമസിച്ചിരുന്ന ആള്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഹള്ളില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ് നായരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മലയാളി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 45കാരനായ പ്രദീപിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ഹള്‍ മലയാളി സമൂഹം ഏറ്റെടുത്തത്. മലയാളി കടയില്‍ ജോലി ചെയ്തിരുന്നത് വഴി മുഴുവന്‍ മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രദീപിന്റെ മരണവാര്‍ത്ത ഇനിയും വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് സുഹൃത്തുക്കളും മറ്റും. മരണ വിവരം നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ സജീവമായി. 

അതിനിടെ, രണ്ടു വര്‍ഷം മുന്‍പ് പുതുവര്‍ഷ പുലരിയില്‍ ഈസ്റ്റ് ഹാമിന് അടുത്ത് ലെവിന്‍ഷാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവപ്രസാദിന്റെ മരണവുമായി ഏറെ സമാനതകള്‍ ഉള്ളതാണ് പ്രദീപിന്റെ മരണവും. രണ്ടു പേരും ഒറ്റയ്ക്ക് കഴിഞ്ഞിരുന്നവര്‍ ആയതിനാല്‍ മരണ വിവരം പുറത്തറിയാന്‍ വൈകി. രണ്ടു പേരുടെയും മരണം പുറം ലോകത്തെത്തിയത് പുതുവര്‍ഷ പുലരിയില്‍ ആണെന്നത് മറ്റൊരു സമാനതയായി.
 
ശിവപ്രസാദിന്റെ മൃതദേഹം എംബസ്സി ഏറ്റെടുക്കുകയും നാട്ടില്‍ എത്തിക്കാന്‍ ഉള്ള ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതും മൂലം മൂന്നാഴ്ചയോളം വൈകി മൃതദേഹം നാട്ടില്‍ എത്തിയ സാഹചര്യം ഒഴിവാക്കാന്‍ പ്രദീപിന്റെ മൃതദേഹം ഹള്‍ മലയാളി സമൂഹം ഏറ്റെടുക്കാന്‍ ഉള്ള ധാരണയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഹളിലെ പൊതുപ്രവര്‍ത്തകന്‍ അനീഷ് മാണിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദീപിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുഴുവന്‍ യുകെ മലയാളികളുടെയും സഹായം പ്രാദേശിക സമൂഹം അഭ്യര്‍ത്ഥിച്ചു. 

മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള പണം കണ്ടെത്താന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹായം ഹള്‍ മലയാളി സമൂഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചാരിറ്റി ചെയര്‍മാന്‍ ഷാജി ലൂക്കോസ്, ചാരിറ്റി മുന്‍ ട്രസ്റ്റി സോണി ചാക്കോ മാഞ്ചസ്റ്റര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഹള്‍ മലയാളികളെ സഹായിക്കാന്‍ ഒപ്പമുണ്ട്. ചാരിറ്റി ഫൗണ്ടേഷന്‍ അപ്പീലില്‍ ഹള്‍ മലയാളികള്‍ കൂടി പണം നല്‍കി ഗിഫ്റ്റ് എയ്ഡ് വഴി ആവശ്യമായ 3000 പൗണ്ടോളം സമാഹരിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്.

പ്രദീപിന്റെ മരണം ആര്‍ക്കും ബാധ്യത ആകരുതെന്നും എന്നാല്‍ ഒരു മലയാളി മരണ ശേഷം പോലും ആരും കൂടെ ഇല്ല എന്നതിനാല്‍ അനാഥത്വം അനുഭവിക്കരുത് എന്ന ചിന്തയാണ് അപ്പീല്‍ നല്‍കി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഹള്‍ മലയാളികളെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ സഹായം കാത്തിരുന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ എത്ര കാലം കഴിഞ്ഞു മൃതദേഹം നാട്ടില്‍ എത്തിക്കാനാകും എന്ന ചിന്തയും ഹള്‍ മലയാളികള്‍ പങ്കിടുന്നു. 

കേരളത്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് വനിതയെ പരിചയപെട്ടാണ് പ്രദീപ് യുകെയില്‍ എത്തുന്നത്. ടൂര്‍ ഗൈഡായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പിന്നീട് ഈ വനിതയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ കുറേകാലമായി ഇരുവരും വേറിട്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ നാടുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന പ്രദീപ് എല്ലാ വര്‍ഷവും നാട്ടില്‍ എത്തുമായിരുന്നു. നാട്ടില്‍ അമ്മയും സഹോദരിയും ഉള്‍പ്പെടെ ഉള്ളവരുടെ ആശ്രയം കൂടി ആയിരുന്നു പ്രദീപ്. മറ്റൊരു വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിക്കാതെ ഏകനായി ജീവിക്കാന്‍ ഉള്ള പ്രദീപിന്റെ തീരുമാനം അദ്ദേഹത്തെ മാനസിക സംഘര്‍ഷത്തില്‍ അകപ്പെടുത്തിയിരിക്കാം എന്നാണ് ഉറ്റ സുഹൃത്തുക്കള്‍ കരുതുന്നത്.

കുറച്ചു കാലമായി മലയാളി സുഹൃത്തുക്കളില്‍ നിന്നും പ്രദീപ് അകന്നിരുന്നതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമ നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദീപിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. ഇതിനായി 'അമ്മ ഉള്‍പ്പെടെയുള്ളവരുടെ സമ്മത പത്രം നോട്ടറി വഴി സാക്ഷ്യപ്പെടുത്തി ബ്രിട്ടീഷ് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമം പൂര്‍ത്തിയാക്കി കൊറോണര്‍ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടേഴ്‌സിനെ ഏല്‍പ്പിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങളില്‍ തീരുമാനമാകൂ. ഇതിനായി ഹള്‍ മലയാളികള്‍ ഒരു കോര്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category