1 GBP = 91.00 INR                       

BREAKING NEWS

ദിവസേന വീട് വില കുറഞ്ഞത് 60 പൗണ്ട് വീതം; കടന്ന് പോയത് അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ചയുടെ മാസം; വീടുള്ളവര്‍ക്ക് വേവലാതിപ്പെടാന്‍ കാരണങ്ങളുണ്ട്

Britishmalayali
kz´wteJI³

സ്വന്തമായി വീടുള്ളവരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ വാര്‍ത്തയല്ല പുറത്ത് വന്നിരിക്കുന്നത്. ഇതുപ്രകാരം 2018 ഡിസംബറില്‍ അതായത് കഴിഞ്ഞ മാസം ഓരോ ദിവസവും വീട് വില കുറഞ്ഞത് 60 പൗണ്ട് വീതമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം കടന്നു പോയത് അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ചയുടെ മാസമാണ്. വീടുള്ളവര്‍ക്ക് ഇപ്പോള്‍ വേവലാതിപ്പെടാന്‍ നിരവധി കാര്യങ്ങളുണ്ടെന്ന് ഇതിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. 2013ന് ശേഷം രാജ്യത്തെ വീട് വിലകളില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായ വര്‍ഷമായിരുന്നു 2018 എന്നും ഇത് സംബന്ധിച്ച കണക്കുകള്‍ എടുത്തു കാട്ടുന്നു.

ഡിസംബറില്‍ മാത്രം ഒരു ശരാശരി വീടിന്റെ മൂല്യത്തില്‍ 1763 പൗണ്ടാണ് ഇടിവുണ്ടായത്. ഇതുപ്രകാരം കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാസം ഓരോ ദിവസവും ഉണ്ടായിരിക്കുന്ന വിലയിടിവ് 56.87 പൗണ്ടാണ്. മോര്‍ട്ടേജ് ലെന്‍ഡറായ നാഷന്‍വൈഡില്‍ നിന്നുളള പുതിയ കണക്കുകളാണ് ദയനീയമായ ഈ ചിത്രം വരച്ചിടുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഡിസംബറില്‍ വീട് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി ശരാശരി വീട് വില 212,281 പൗണ്ടായിരുന്നു. 2012 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ദയനീയമായ മാസാന്ത വിലയിടിവാണിത്.
തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ വെറും 0.5 ശതമാനം വിലക്കയറ്റം മാത്രമാണ് കഴിഞ്ഞ വര്‍ഷം വീടുകള്‍ക്കുണ്ടായിരിക്കുന്നത്. 2013 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ദയനീയമായ വാര്‍ഷിക വീട് വില വര്‍ധവാണിത്. ഹൗസിംഗ് മാര്‍ക്കറ്റ് കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന ഭീതികള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതിനാല്‍ വീട് വിപണിയില്‍ വരും മാസങ്ങളില്‍ ഒരു തെറ്റ് തിരുത്തല്‍ അഥവാ കറക്ഷന്‍ അല്ലെങ്കില്‍ കടുത്ത തകര്‍ച്ചയുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

ഇത്തരത്തില്‍ കടുത്ത സാഹചര്യങ്ങളുണ്ടായാല്‍ അതു വന്‍ മോര്‍ട്ട്ഗേജെടുത്ത് വീട് വാങ്ങിയവര്‍ക്ക് കടുത്ത ആപത്തായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ വീടുകളുടെ താങ്ങാനാവാത്ത വില കാരണം പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ സാധിക്കാതെ വിഷമിക്കുന്ന നിരവധി ഫസ്റ്റ് ടൈം ബയര്‍മാരെ സംബന്ധിച്ചിടത്തോളം ഇതു സന്തോഷ വാര്‍ത്തയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലത്തകര്‍ച്ച ഇനിയും രൂക്ഷമായാല്‍ അവര്‍ക്ക് വീട് വാങ്ങല്‍ എളുപ്പമായിത്തീരും. ഹൗസിംഗ് മാര്‍ക്കറ്റില്‍ നോര്‍ത്തിലെയും സൗത്തിലെയും വീട് വിലകള്‍ തമ്മില്‍ കാര്യമായ അന്തരവുമുണ്ടെന്നും നാഷന്‍ വൈഡ് കണക്കുകള്‍ എടുത്തു കാട്ടുന്നു.

ലണ്ടനിലും സൗത്ത്-ഈസ്റ്റിലും കടുത്ത വിലത്തകര്‍ച്ച അനുഭവിക്കുമ്പോള്‍ മറ്റുള്ള ഇടങ്ങള്‍ ഇവയേക്കാള്‍ ഭേദമാണ്. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ 0.8 ശതമാനമാണ് വിലയിടിവുണ്ടായതെന്ന് നാഷന്‍ വൈഡ് വെളിപ്പെടുത്തുന്നു. ലണ്ടന് ചുറ്റുമുള്ള ഔട്ടര്‍ മെട്രൊപൊളിറ്റന്‍ റീജിയണില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്ന വിലയിടിവ് 1.4 ശതമാനമാണ്. സൗത്ത് ഈസ്റ്റിന്റെ മറ്റു ഭാഗങ്ങളിലും വിലക്കയറ്റം മന്ദീഭവിച്ച അവസ്ഥയിലാണ്. ഇംഗ്ലണ്ടില്‍ ഉടനീളം വിലയിരുത്തിയാല്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സില്‍ നാല് ശതമാനമാണ് വിലക്കയറ്റം ഉണ്ടായത്. യോര്‍ക്ക്ഷെയറില്‍ 3.7 ശതമാനവും വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഹംബര്‍സൈഡില്‍ 2.9 ശതമാനവും നോര്‍ത്ത് വെസ്റ്റില്‍ 2.2 ശതമാനവും സൗത്ത് വെസ്റ്റില്‍ രണ്ട് ശതമാനവും നോര്‍ത്തിലെ ഈസ്റ്റ് ആംഗ്ലിയയില്‍ ഒരു ശതമാനവുമാണ് 2018ല്‍ വിലക്കയറ്റം ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category