1 GBP = 91.00 INR                       

BREAKING NEWS

വടി കുത്തി വേച്ച് നടന്ന ഡിമെന്‍ഷ്യ ബാധിച്ച വൃദ്ധന്‍ എതിരെ വന്ന 12കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; നാട്ടുകാര്‍ പൊക്കിയപ്പോള്‍ സിബ് ഇടാന്‍ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് കോടതിയില്‍ എണീറ്റ് നില്‍ക്കാന്‍ പോലും പ്രയാസം

Britishmalayali
kz´wteJI³

2017ല്‍ ഹളിന് സമീപത്ത് ബ്രാന്‍സ്ഹോമിനും സട്ടനും മധ്യേയുള്ള പാര്‍ക്കിനടുത്തെ കാട്ടില്‍ വച്ച് 12കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 72കാരന്‍ ജോണ്‍ പോട്സിന്റെ വിചാരണ ഹള്‍ ക്രൗണ്‍ കോടതിയില്‍ ആരംഭിച്ചു. വടി കുത്തി വേച്ച് നടന്ന ഡിമെന്‍ഷ്യ ബാധിച്ച ഈ വൃദ്ധന്‍ എതിരെ വന്ന 12 കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. അന്ന് നാട്ടുകാര്‍ പൊക്കിയപ്പോള്‍ സിബ് ഇടാന്‍ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് ഇപ്പോള്‍ കോടതിയില്‍ എണീറ്റു നില്‍ക്കാന്‍ പോലും പ്രയാസം നേരിടുന്നുണ്ട്.

ഹള്ളിന് സമീപത്ത് ബ്രാന്‍സ്ഹോമിനും സട്ടനും മധ്യേയുള്ള പാര്‍ക്കില്‍ സൈക്കിളില്‍ സഞ്ചരിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെയായിരുന്നു പോട്സ് ആക്രമിച്ച് സമീപത്തെ കാട്ടിലിട്ട് പീഡിപ്പിച്ചത്. ഇതു കണ്ടു കൊണ്ട് വന്ന വഴിയാത്രക്കാര്‍ വൃദ്ധന്റെ ആക്രമണത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആക്രമിച്ച് വീഴ്ത്തിയ വൃദ്ധന്‍ തന്റെയും പെണ്‍കുട്ടിയുടെയും ട്രൗസേര്‍സ് വലിച്ച് താഴ്ത്തി കൃത്യം നിര്‍വഹിക്കുകയായിരുന്നു. ഇതിലൂടെ കടന്നു പോയ യാത്രക്കാര്‍ കുറ്റിക്കാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

ഇതിലൂടെ കാറില്‍ കടന്നു പോവുകയായിരുന്ന ഒരു സ്ത്രീയടക്കമുള്ളവര്‍ രക്ഷിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു. പീഡനത്തിന് ശേഷമുള്ള വൃദ്ധന്റെ വിക്രിയകള്‍ ഇവിടേക്ക് കുതിച്ചെത്തിയ ഒരു പറ്റം പേര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ നാട്ടുകാര്‍ കൈയോടെ കൈമാറുകയായിരുന്നു. ഇതു സംബന്ധിച്ച വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. പീഡനത്തിന് ശേഷം വിറച്ച് വിറച്ച് ഒരു ബൈക്കിനടുത്തേക്ക് പോട്സ് നടക്കുന്നത് ഈ വീഡിയോയില്‍ കാണാം. നടക്കുന്നതിനിടെ ഇയാള്‍ തന്റെ ബെല്‍റ്റ് മുറുക്കാന്‍ പാടുപെടുന്നുമുണ്ട്.

മറ്റു നിരവധി പേര്‍ ഒരു ചെറിയ ഗേറ്റിലൂടെ വൃദ്ധനടുത്തേക്ക് വരുന്നതും വീഡിയോയില്‍ കാണാം. തന്റെ സുഹൃത്തിന്റെയോ അല്ലെങ്കില്‍ ബന്ധുവിന്റെയോ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ഈ പെണ്‍കുട്ടി പോട്സിന്റെ ആക്രമണത്തിന്  വിധേയയായത്. തന്നെ കൂടെപ്പോകാന്‍ വൃദ്ധന്‍ നിര്‍ബന്ധിച്ചുവെന്നും തന്റെ സൈക്കിള്‍ വലിച്ചിഴച്ചുവെന്നും താനയാളെ തടയാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. വൃദ്ധന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതിനുള്ള ഫോറന്‍സിക് തെളിവ് പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ജൂറി അംഗം വെളിപ്പെടുത്തുന്നത്.

തന്നെ വൃദ്ധന്‍ വായ പൊത്തിപ്പിടിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കോടതിയില്‍ എടുത്തു കാട്ടപ്പെട്ടിട്ടുണ്ട്. വിചാരണക്ക് എത്തിയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത പോട്സിനെ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമാണ് നടപടിയെടുത്തത്. അതായത് പ്രതിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിഗണിച്ച് മെന്റല്‍ ഹെല്‍ത്ത് ആക്ടിലെ സെക്ഷന്‍ 37 പ്രകാരം സുരക്ഷിതമായ ഒരു ഹോസ്പിറ്റലില്‍ പോട്സിനെ തടവില്‍ വയ്ക്കാനാണ് വിധിയുണ്ടായത്. ആരോപിക്കപ്പെട്ട നാലു കുറ്റങ്ങളില്‍ മൂന്നും പോട്സ് ചെയ്തുവെന്ന് കോടതി കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category