1 GBP = 88.70 INR                       

BREAKING NEWS

ഡിജെയും ഗെയിമുകളും കിടിലന്‍ ഡിന്നറും ആഘോഷം ഗംഭീരമാക്കി; മലയാളി അസോസിയേഷന്‍ ഓഫ് സതാംപ്ടണിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം വര്‍ണാഭമായി

Britishmalayali
സിബി മേപ്രത്ത്

സതാംപ്ടണ്‍: വിവിധ പരിപാടികളുമായി മലയാളി അസോസിയേഷന്‍ ഓഫ് സതാംപ്ടണ്‍ ഒരുക്കിയ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി. വൈകിട്ട് ഏഴു മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സതാംപ്ടണിലെ എവറസ്റ്റ് ക്വിസീനിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അവതാരകനായ ബാബു കുര്യന്‍ കഴിഞ്ഞ വര്‍ഷത്തെ അസോസിയേഷന്‍ പ്രസിഡന്റ് മാക്‌സിയെ വേദിയിലേക്ക് ക്ഷണിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് മാക്‌സി അസോസിയേഷന്റെ പുതിയ പ്രസിഡന്റായ മാത്യുവിനെയും പുതിയ അസോസിയേഷന്‍ ഭാരവാഹികളെയും വേദിയിലേക്ക് ക്ഷണിക്കുകയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാ അതിഥികളെയും അസോസിയേഷന്‍ അംഗങ്ങളെയും മാത്യു ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു.

തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം അസോസിയേഷന്‍ സെക്ട്രറിയായ സലീമിന്റെ പ്രസംഗവും നടന്നു. തുടര്‍ന്ന് യുക്മ 2018 കലാമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മൊമന്റോ സമ്മാനിച്ചു. പ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ജോസഫ് ജോജോ, മലയാളം പദ്യം ചൊല്ലലിലും മലയാളം ലളിത ഗാനത്തിലും രണ്ടാം സ്ഥാനം നേടിയ നിഹാരിക സുരേഷ്, മലയാളം ഗാനാലാപനത്തിനും മലയാളം കഥ പറച്ചിലിനും ഒന്നാം സ്ഥാനം നേടിയ ശ്യാം തുടങ്ങിയവര്‍ക്കായിരുന്നു മൊമന്റോ സമ്മാനിച്ചത്.

തുടര്‍ന്നാണ് കലാവിരുന്നുകള്‍ അരങ്ങേറിയത്. പാട്ടുകളും വിഭവ സമൃദ്ധമായ ഡിന്നറും അസോസിയേഷന്‍ അംഗങ്ങളുടെ ആഘോഷത്തിന് ഊര്‍ജ്ജം പകര്‍ന്നു. 8.30 മുതല്‍ ഒന്‍പതു മണി വരെ ബിങ്കോയും 9.30 വരെ വിവിധ ഗെയിമുകളും തുടര്‍ന്ന് 10.30 വരെ ഡിജെയും നടന്നു. മൂന്നര മണിക്കൂറോളം നീണ്ടു നിന്ന ആഘോഷത്തില്‍ അസോസിയേഷനിലെ എല്ലാ അംഗങ്ങളും പങ്കെടുത്തതായും ഫെബ്രുവരി 23 ബാഡ്മിന്റണ്‍ കോമ്പറ്റീഷന്‍ ഡേ ആയിരിക്കുമെന്നും പിആര്‍ഒ ജെയ്‌സണ്‍ മാത്യു അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category