1 GBP = 90.00 INR                       

BREAKING NEWS

എംജി രാജമാണിക്യം ഐഎഎസ് മുഖ്യാതിഥിയായി; സംഗീത ലാസ്യ നൃത്ത സമ്മേളനം പെയ്ത ഓക്സ്മാസിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഢഗംഭീരമായി

Britishmalayali
ജയകൃഷ്ണന്‍

ക്‌സ്‌ഫോര്‍ഡിലെ ഓക്സ്മാസി(ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം) ന്റെ ക്രിസ്മസ് ന്യു ഇയര്‍ ആഘോഷം എംജി രാജമാണിക്യം ഐഎഎസിന്റെ നിറസാന്നിധ്യത്താല്‍ അവിസ്മരണീയമായി. മുഖ്യാതിഥിയെ ടിറ്റോ തോമസ് വേദിയിലേക്ക് സ്വാഗതം ചെയ്യുകയും, വൈസ് പ്രസിഡന്റ് ലൗലി ബിമല്‍രാജ് ബൊക്കെ നല്‍കി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് രാജമാണിക്യം തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു കാര്യപരിപാടികള്‍ക്കു തുടക്കം കുറിച്ചു.

രാജമാണിക്യത്തിന്റെ ആശംസാ പ്രസംഗത്തില്‍ പ്രവാസി മലയാളി അസോസിയേഷനുകളുടെ അനിവാര്യതയെപ്പറ്റിയും കുടിയേറ്റത്തിന്റെ രണ്ടാം തലമുറയ്ക്ക് അത് പകര്‍ന്നു കൊടുക്കുന്ന മാതൃദേശത്തിന്റെ സംസ്‌കാരത്തെ പറ്റിയും ചിന്താദീപ്തവും എന്നാല്‍ സരസവുമായി സംവദിക്കുകയും, അതിലൂടെ വളര്‍ന്നു വരുന്ന കലാ കായിക പ്രതിഭകളെ അഭിനന്ദിക്കുകയും, കൂടാതെ വരും മലയാള തലമുറ ഭരണ രംഗത്തിലുള്‍പ്പടെയുള്ള മേഖലകളില്‍ കൂടി വളരണമെന്ന് ആശംസിക്കുകയും ചെയ്തു. 
  
ഓക്സ്മാസിനുവേണ്ടി പ്രസിഡന്റ് മൈക്കിള്‍ കുര്യന്‍ മുഖ്യാതിഥിയെ മൊമെന്റോ നല്‍കി ആദരിക്കുകയും സെക്രട്ടറി സിബി കുര്യന്‍ പൊന്നാട അണിയിക്കുകയും ചെയ്തുകൊണ്ട് സാംസ്‌കാരിക സമ്മേളനം അവസാനിച്ചു. തുടര്‍ന്ന് മൈക്കിള്‍ കുര്യന്റെ നേതൃത്വത്തില്‍, ബിമല്‍രാജ്, ജൂനിയ റെജി എന്നിവരുടെ ഗംഭീരമാ  അവതരണത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണമനോഹരങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.

സംഗീത സാന്ദ്രവും, ധ്രുത, ലാസ്യ നൃത്ത സമ്മേളനങ്ങളുടെയും മണിക്കൂറുകള്‍ നീണ്ടു നിന്ന പെരുമഴക്കും ശേഷം വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷങ്ങള്‍ക്കു പരിസമാപ്തിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category