1 GBP = 91.10 INR                       

BREAKING NEWS

ഈ വിജയം ലോകപ്പിനെക്കാള്‍ വലുത്; 11 തവണ ഓസ്ട്രേലിയന്‍ പര്യടനം നടത്തിയതിലെ ആദ്യ ജേതാവെന്ന ത്രില്ലില്‍ വിരാട് കോലി; ഈ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ കഴിഞ്ഞത് മഹാഭാഗ്യം; എന്നെ മികച്ച നായകനാക്കുന്നത് എന്റെ സഹതാരങ്ങള്‍ മാത്രം; ഓസിസിനെ മലര്‍ത്തിയടിച്ച കിങ് കോലിക്ക് പറയാനുള്ളത്

Britishmalayali
kz´wteJI³

സിഡ്നി: 2004ല്‍ സൗരവ് ഗാംഗുലി ഓസ്ട്രേലിയയുടെ അജയ്യരെ അന്നാട്ടില്‍ ചെന്ന് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് വിറപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത. എന്നാല്‍ ഒരു പരമ്പര വിജയത്തിനായി നമുക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. മഴ കാരണം തിളക്കം അല്‍പ്പം കുറഞ്ഞു. എന്നാലും വിജയത്തിന്റെ മാറ്റിന് കുറവ് തീരെ ഇല്ല. 71 വര്‍ഷത്തെ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിനിടയില്‍ 11 തവണ ഓസീസ് പര്യടനം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2004ല്‍ സാക്ഷാല്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ നാല് ടെസ്റ്റ് പരമ്പര 1-1ന് സമനിലയില്‍ കലാശിച്ചത് മാത്രമാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്ന ഇന്ത്യക്കാരനും ഏഷ്യക്കാരനും ആയി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. നേട്ടത്തെ തനിക്ക് ലോകകപ്പിനെക്കാള്‍ വലുത് എന്നാണ് കോലി വിശേഷിപ്പിച്ചത്.

നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയുള്‍പ്പെടെ ആകെ 282 റണ്‍സ് നേടിയാണ് വിരാട് കോലി മുന്നില്‍ നിന്ന് ടീം ഇന്ത്യയെ നയിച്ചത്. തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായാണു വിരാട് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര നേട്ടത്തെ വിശേഷിപ്പിച്ചത്. കഴിവുറ്റ ഒരു കൂട്ടം താരങ്ങളെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ടീമിനെ ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു സംസ്‌കാരം ഉണ്ടാക്കിയെടുക്കാനാണു ജോലി ചെയ്തത്.

ഇക്കാലത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണിത് ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു. ടീം ഇന്ത്യയുടെ കാര്യത്തില്‍ ഇതൊരു ചവിട്ടുപടിയാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം വളരെ ചെറുതാണ്. വിശ്വാസമാണു ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതുപോലുള്ള കളിക്കാരുടെ നായകനാകാന്‍ സാധിക്കുന്നതു തന്നെ ഒരു അംഗീകാരമാണ്. അവരാണു നായകനെ മികച്ചതാക്കുന്നത്. തീര്‍ച്ചയായും ആസ്വദിക്കേണ്ട ഒരു നിമിഷമാണ് ഇതെന്നും വിരാട് കോലി പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category