1 GBP = 88.00 INR                       

BREAKING NEWS

വിശപ്പിന്റെ വിലയറിഞ്ഞു കേരള സ്‌കൂളിലെ കുട്ടികള്‍, ഒടുവില്‍ ഇനി ഭക്ഷണം പാഴാക്കില്ലെന്നു പ്രതിജ്ഞയും; രുചി വീഡിയോ കുട്ടികളിലുണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

കവന്‍ട്രി: മലയാള പഠനം രസകരമാക്കി മാറ്റുന്ന കവന്‍ട്രി കേരള സ്‌കൂളില്‍ പഠനത്തിനൊപ്പം സാമൂഹിക ബാധ്യത കൂടി ഏറ്റെടുക്കുന്ന പുതിയ പരീക്ഷണം നടപ്പിലാക്കി തുടങ്ങി. സ്‌കൂള്‍ സ്വന്തമാക്കിയ പ്രൊജക്ടറും സൗണ്ട് സിസ്റ്റവും ഉപയോഗിച്ച് വീഡിയോ സഹായത്തോടെയാണ് തുടര്‍ വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി സാമൂഹിക ചിന്ത വളര്‍ത്താന്‍ ഉള്ള ശ്രമം നടപ്പാക്കുന്നത്. ക്ലാസിലെ പഠനത്തിന് ശേഷം ലഭിച്ച അരമണിക്കൂര്‍ സമയമാണ് ഈ പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തിയത്. വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് ആ വിഷയം അടിസ്ഥാനമാക്കി ചര്‍ച്ചയുമാണ് കേരള സ്‌കൂളില്‍ നടന്നത്. കുട്ടികള്‍ തങ്ങള്‍ വീക്ഷിച്ച പ്രമേയം അടിസ്ഥാനമാക്കി വിഷയത്തെ സമീപിക്കുകയും തുടര്‍ന്ന് തങ്ങളുടെ വീക്ഷണത്തില്‍ ആ വിഷയത്തിന് പുതിയ മാനം നല്‍കുകയുമാണ് ചെയ്തത്.

ഈ പരീക്ഷണം കുട്ടികള്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇത്തരം തുടര്‍ വിദ്യാഭ്യാസ പരിപാടി കൂടി സംഘടിപ്പിക്കാനുള്ള തരത്തില്‍ പാഠ്യ പദ്ധതി ക്രമീകരിക്കുമെന്നു സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ലാലു സ്‌കറിയ വ്യക്തമാക്കി. ഈ ചര്‍ച്ചയില്‍ പ്രധാന കേരളീയ ഭക്ഷണങ്ങളുടെ ചേരുവകളും കുട്ടികള്‍ പങ്കു വയ്ക്കാന്‍ തയ്യാറായി. ഇക്കൂട്ടത്തില്‍ അച്ചാര്‍ മുതല്‍ മാമ്പഴ പുളിശ്ശേരി വരെ കടന്നെത്തുകയും രുചി എന്ന വീഡിയോയിലൂടെ ഓരോ ഭക്ഷണത്തിന്റെയും രുചി ഭേദങ്ങള്‍ കുട്ടികള്‍ വിവരിക്കുകയും ചെയ്തു. 

കഴിഞ്ഞ ക്ലാസില്‍ രുചി എന്ന രണ്ടു മിനിറ്റ് വിഡിയോ അടിസ്ഥാനമാക്കിയാണ് അര മണിക്കൂര്‍ ചര്‍ച്ച കേരള സ്‌കൂളിലെ കുട്ടികള്‍ നടത്തിയത്. രാജേഷ് എന്ന കുട്ടി ക്ലാസില്‍ സങ്കടപ്പെട്ടിരിക്കുന്നത് അടിസ്ഥാനമാക്കിയാണ് രുചി എന്ന പ്രമേയം വിഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത്. വിശപ്പ് മൂലം സങ്കടപ്പെട്ടിരിക്കുന്ന രാജേഷിന്റെ അവസ്ഥ കേരള സ്‌കൂളില്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അവതരിപ്പിക്കുകയും തുടര്‍ന്നു കുട്ടികള്‍ തങ്ങളുടെ ഭാവനയിലൂടെ രാജേഷിലേക്കു എത്തുകയുമായിരുന്നു. ചര്‍ച്ച ആവേശമായി മാറിയപ്പോള്‍ മഞ്ചാടി ക്ലാസ് അധ്യാപകന്‍ മാത്യു വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം ഞാന്‍ എന്ത് കൊണ്ട് ഇനി മുതല്‍ ഭക്ഷണം പാഴാക്കില്ല എന്ന പ്രതിജ്ഞ ചൊല്ലിയാണ് കുട്ടികള്‍ പിരിഞ്ഞത്. 

രാജേഷ് എന്ന കുട്ടിയുടെ അവസ്ഥ സ്‌കൂളില്‍ കുട്ടികള്‍ അവരുടെ ഭാവനക്ക് അനുസരിച്ചു വികസിപ്പിച്ചപ്പോള്‍ അതില്‍ അഞ്ചു വയസുകാരന്‍ മുതല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വരെ സജീവ സാന്നിധ്യമായി മാറി. രാജേഷ് പാവപ്പെട്ടവന് ആണെന്നും, മാതാപിതാക്കളാക്കു ജോലി ഇല്ലെന്നും, മാതാപിതാക്കള്‍ മരിച്ചു പോയെന്നും, അവന്റെ വീട് പ്രകൃതി കോപത്തില്‍ നഷ്ടമായെന്നും, അവന്‍ അനാഥനായെന്നും അടക്കമുള്ള ഒട്ടേറെ വിവരണമാണ് കുട്ടികള്‍ തയ്യാറാക്കിയത്. ഇതില്‍ നിന്നു തന്നെ സുഭിക്ഷതയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഞാന്‍ എന്ത് കൊണ്ട് ഭക്ഷണം പാഴാക്കില്ല എന്ന ചിന്ത രൂപപ്പെടുത്താന്‍ കഴിയും എന്ന ആശയമാണ് പങ്കു വയ്ക്കപ്പെട്ടതു എന്ന് കേരള സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ ചര്‍ച്ച വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങള്‍ കുട്ടികളുമായി പങ്കു വയ്ക്കപ്പെടുന്നതിലൂടെ ചിരിയും കളിയും മാത്രമല്ല ജീവിതം, മറ്റുള്ളവരുടെ വേദന കൂടിയാണ് നമ്മുടെ ജീവിതം എന്ന സന്ദേശം കൂടി നല്‍കി കുട്ടികളെ സാമൂഹ്യ ബോധമുള്ളവരാക്കി മാറ്റാന്‍ കേരള സ്‌കൂള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ വിദ്യാഭ്യാസ രീതിയെന്നും കേരള സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് സൂചിപ്പിച്ചു. തുടര്‍ന്ന് ഈ വിഷയം ഹോം വര്‍ക്കായി നല്‍കി ഏറ്റവും നല്ല ഫീഡ് ബാക് നല്‍കുന്ന വിദ്യാര്‍ത്ഥിയെ പ്രത്യേകം അനുമോദിക്കുന്ന രീതിയും കുട്ടികളെ പഠന ഭാരമില്ലാതെ ചിന്തയും ക്രിയാത്മകതയും ഉള്ളവരാക്കി മാറ്റും എന്ന ആശയമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കിടുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category