1 GBP = 91.00 INR                       

BREAKING NEWS

എല്ലും കപ്പയും അടക്കം കേരളത്തിന്റെ തനതു വിഭവങ്ങള്‍; ദൃശ്യവിരുന്നായി നൃത്തനൃത്യങ്ങളും; പീറ്റര്‍ബറോ മലയാളികളുടെ ക്രിസ്മസ്-ന്യു ഇയര്‍ ആഘോഷം ശനിയാഴ്ച

Britishmalayali
സിനുമോന്‍ ഏബ്രഹാം

പീറ്റര്‍ബറോ മലയാളികളുടെ ക്രിസ്തുമസ്-ന്യു ഇയര്‍ ആഘോഷം ഈമാസം 12നു ശനിയാഴ്ച 3:30 മുതല്‍ 9:30 വരെ പീറ്റര്‍ബറോ, ഫ്‌ലീറ്റ് കോംപ്ലക്‌സില്‍ വച്ച് നടത്തപ്പെടും. കേരളത്തിന്റെ രുചിയായ എല്ലും കപ്പയിലും തുടങ്ങി, യുകെയിലെ പ്രമുഖ ഗായികാ ഗായകര്‍ നയിക്കുന്ന ഗാനമേള, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍, മറ്റു കലാപരിപാടികള്‍, ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന്റെ വരവേല്‍പ്പ്, വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന്, അങ്ങനെ വിവിധങ്ങളായ പരിപാടികളോടെ ആഘോഷം നടത്തപ്പെടുന്നത്.

പീറ്റര്‍ബറോ മലയാളീസ് കൂട്ടായ്മ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പീറ്റര്‍ബറോ മലയാളികളുടെ അഭിമാനമായി മാറി കഴിഞ്ഞു. അതില്‍ പ്രധാനമാണ് കേരളത്തില്‍ നടന്ന പ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞത്.

ശനിയാഴ്ച നടക്കുന്ന ക്രിസ്തുമസ്- ന്യൂ ഇയര്‍ ഒത്തുകൂടലിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ടിക്കറ്റുകള്‍ക്കും, മറ്റ് അന്വേഷണങ്ങള്‍ക്കും ബന്ധപ്പെടുക
ബൈജു : 07446990490 സിനുമോന്‍ : 07480932709
പ്രോഗ്രാമുകളുടെ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക
ജോജി : 07882526021 രഞ്ജിത്ത് : 07533539202
സ്ഥലത്തിന്റെ വിലാസം
Fleet Complex, Peterborough, PE2 8DL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category