1 GBP = 91.00 INR                       

BREAKING NEWS

ഈ പോക്ക് പോയാല്‍ മേഗന് ഡയാനയുടെ അവസ്ഥയാകും; രാജകുടുംബത്തിന്റെ അനിഷ്ടം ഒഴിവാക്കാന്‍ പറയുന്നതു കേട്ടു ജീവിക്കാന്‍ വൈകിയിരിക്കുന്നു; ഒപ്പം ഹാരിയുണ്ടാവുമെന്ന് പോലും ഉറപ്പുണ്ടാവില്ല; ഡയാനയുടെ കാമുകനും പാചകക്കാരനുമായിരുന്ന ആള്‍ക്ക് മേഗനോട് പറയാനുള്ളത്

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ ഭാര്യ മേഗന്റെ പോക്ക് ശരിയല്ലെന്നും ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ അവര്‍ക്ക് ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ അവസ്ഥയാകുമെന്നും കടുത്ത മുന്നറിയിപ്പേകി ഡയാനയുടെ കാമുകനും പാചകക്കാരനുമായ പോള്‍ ബുറെല്‍ രംഗത്തെത്തി. നിലവില്‍ മേഗനോട് രാജകുടുംബത്തിനുള്ള അനിഷ്ടം ഒഴിവാക്കാന്‍ പറയുന്നതു കേട്ടു ജീവിക്കാന്‍ മേഗന്‍ വൈകിയിരിക്കുന്നുവെന്നാണ് പോള്‍ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ രാജകുടുംബത്തിന്റെ രീതികളെ ലംഘിച്ച് രാജകുടുംബാംഗങ്ങളെ വെറുപ്പിച്ചു മുന്നോട്ടു പോകാനാണു മേഗന്റെ തീരുമാനമെങ്കില്‍ മേഗന് ഒപ്പം ഹാരിയുണ്ടാവുമെന്ന് പോലും ഉറപ്പില്ലെന്നും പോള്‍ പ്രവചിക്കുന്നു.


ഞായറാഴ്ച ചാനല്‍ 5ല്‍ പ്രക്ഷേപണം ചെയ്ത കേറ്റ് വേഴ്സസ് മേഗന്‍; പ്രിന്‍സസ് അറ്റ് വാര്‍ എന്ന ഡോക്യുമെന്ററിയില്‍ പോള്‍ മേഗനെ ന്യായീകരിക്കുന്നുമുണ്ട്. രാജകുടുംബം ഡയാനയോട് നീതിരഹിതമായിട്ടായിരുന്നു ഇടപഴകിയിരുന്നതെന്നും മേഗനോടും അത്തരത്തില്‍ തന്നെയാണ് പെരുമാറുന്നതെന്നും പോള്‍ ആരോപിക്കുന്നു. അതിനാല്‍ ഈ അപക ടസാഹചര്യത്തില്‍ ഹാരിയോട് പരമാവധി പൊരുത്തപ്പെട്ടും അടുപ്പത്തിലും മുന്നോട്ടു പോവുകയെന്നതാണ് മേഗനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമെന്നും പോള്‍ നിര്‍ദേശിക്കുന്നു. മേഗനോട് നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ രാജകുടുംബവുമായി പ്രശ്നങ്ങളുണ്ടാകുമെന്ന് രാജ്ഞി മുന്നറിയിപ്പേകിയെന്ന സൂചനകളും പോള്‍ ഈ വേളയില്‍ എടുത്തു കാട്ടുന്നുണ്ട്.

37കാരിയായ മേഗന്‍ ശക്തയും സ്വതന്ത്രാഭിപ്രായവുമുള്ള സ്ത്രീയാണെന്നും പോള്‍ എടുത്ത് കാട്ടുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള കുടുംബത്തിലാണ് മേഗന്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും പോള്‍ നിര്‍ദേശിക്കുന്നു. ഈ പൊരുത്തക്കേടാണ് മേഗനും രാജകുടുംബവും തമ്മില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്നും പോള്‍ എടുത്തു കാട്ടുന്നു. ഇത്തരം വിയോജിപ്പുകളായിരുന്നു ഹാരിയുടെ അമ്മയും കൊട്ടാരവും തമ്മില്‍ അകല്‍ച്ചയുണ്ടാവാന്‍ ഇടയാക്കിയതെന്നും അതിന് ദൃക്സാക്ഷികളിലൊരാളെന്ന നിലയില്‍ പോള്‍ മേഗനെ ഓര്‍മിപ്പിക്കുന്നു.

ബക്കിംഗ്ഹാം പാലസിലേക്കെത്തുന്ന പുതിയ അംഗങ്ങളെ കാത്ത് അവിടെ പല കുരുക്കുകളുണ്ടെന്നും അവിടെയുള്ളവര്‍ ഇവിടേക്ക് കടന്ന് വരുന്ന നവവധുക്കളോട് ദീനാനുകമ്പയോടെയല്ല പെരുമാറാറുള്ളതെന്നും മേഗന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും പോള്‍ മുന്നറിയിപ്പേകുന്നു. അതിനാല്‍ ഈ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് ഹാരിയോടു കൂടുതല്‍ അടുത്ത് രാജ്ഞിയെ പൂര്‍ണമായും മനസിലാക്കുകയാണ് ഈ അവസരത്തില്‍ മേഗന്‍ ചെയ്യേണ്ടതെന്നും പോള്‍ നിര്‍ദേശിക്കുന്നുണ്ട്.

കൊട്ടാരത്തിലെ പരമ്പരാഗത രീതികളെ ധിക്കരിച്ച് കൊണ്ട് മേഗന്‍ ഫാഷനബിളായി വസ്ത്രധാരണം നടത്തുകയും കൊട്ടാരത്തിലെ ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തത് മേഗന് ചീത്തപ്പേരുണ്ടാക്കിയിരുന്നു. ഇതിനു പുറമെ വില്യം രാജകുമാരനുമായും പത്നി കേയ്റ്റുമായും മേഗന്‍ നല്ല സുഖത്തിലല്ലെന്നും തല്‍ഫലമായി കുടുംബത്തില്‍ വിള്ളലുണ്ടായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും സമീപകാലത്ത് പുറത്തു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പോള്‍ മേഗനുള്ള ഉപദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category