1 GBP = 85.50 INR                       

BREAKING NEWS

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് നവനേതൃത്വം; റജി നന്തികാട്ട് പ്രസിഡന്റായും എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറിയായും ചുമതലയേറ്റത് മികച്ച ഭരണ സമിതി

Britishmalayali
kz´wteJI³

പ്രമുഖ മലയാളി കൂട്ടായ്മയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന് (എന്‍മ) പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി രഘുനാഥന്‍ (ട്രഷറര്‍), ബിബിരാജ് (വൈസ് പ്രസിഡന്റ് ), ആശാ സഞ്ചേഷ് (ജോയിന്റ് സെക്രട്ടറി),  സ്വപ്ന ബോബി (ജോയിന്റ് ട്രഷറര്‍) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. യുക്മ പ്രതിനിധികളെയും മറ്റു കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുക്കാന്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.

റജി നന്തികാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലെ യുക്മ പ്രതിനിധികളായ റജി നന്തികാട്ട്, എബ്രഹാം പൊന്നുംപുരയിടം, സിമി സതീഷ് എന്നിവരെ വീണ്ടും യുക്മ പ്രതിനിധികളായി തിരഞ്ഞെടുത്തു. മറ്റു കമ്മറ്റി അംഗങ്ങളായി ജോര്‍ജ്ജ് പറ്റിയാല്‍, ഷൈന്‍ ജോസഫ്, ബിനു ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. യുക്മയുടെ റീജിയന്‍ നാഷണല്‍ കലാമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങള്‍ നേടിയ എന്മയുടെ കുട്ടികളുടെയും യുവജനങ്ങളുടെയും കായികപരവും കലാപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിന് മുന്‍തൂക്കം കൊടുക്കുന്ന നിരവധി കര്‍മ്മപരിപാടികളാണ് പുതിയ കമ്മറ്റി ആസൂത്രണം ചെയ്യുന്നത്.

മുതിര്‍ന്ന മറ്റു അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും ഒത്തുചേരലിനുമായി രൂപം കൊടുത്ത എന്മ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പുതിയ കമ്മറ്റി തീരുമാനമെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുത്ത റജി നന്തികാട്ട് മുന്‍പ് പല വര്‍ഷങ്ങളില്‍ എന്മയുടെ സെക്രട്ടറി ആയിരുന്നു. എബ്രഹാം പൊന്നുംപുരയിടം അറിയപ്പെടുന്ന നഴ്സിംഗ് ആക്ടിവിസ്റ്റും യുക്മ നഴ്സസ് ഫോറം മുന്‍ പ്രസിഡന്റും ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category