1 GBP = 90.70 INR                       

BREAKING NEWS

ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമാക്കാന്‍ ബര്‍മിങാമിലെ മലയാളികള്‍; നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായി അവര്‍ ശനിയാഴ്ച ഒത്തുചേരും

Britishmalayali
kz´wteJI³

ര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ ആടിപ്പാടാന്‍ ബര്‍മിങ്ഹാം മലയാളികള്‍ ഈ ശനിയാഴ്ച ഒത്തുചേരുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബിസിഎംസിയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഈ മാസം 12ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സോളിഹള്ളിലുള്ള സെന്റ് മേരീസ് ഹോബ്സ് മോട്ട് ചര്‍ച്ച് ഹാളില്‍ ആരംഭിക്കും. നമുക്കൊന്നിക്കാം എന്ന മുദ്രാവാക്യവുമായി ഒരൊറ്റ കുടുംബമായി തന്നെ മുന്നോട്ടു പോകുന്ന ഈ കമ്മ്യൂണിറ്റിയിലെ കലാകാരന്മാരും കലാകാരികളും പ്രായഭേദമന്യേ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ മധുരമാക്കാനുള്ള കഠിനാധ്വാനത്തിലാണ് പ്രസിഡന്റ് അബിലാഷ് ജോസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി. നൃത്ത വിസ്മയങ്ങള്‍ക്കു എന്നും പേരുകേട്ട ബിസിഎംസി ആസ്വാദ്യകരമായ രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു പുറമെ രുചികരമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St. Mary's, Hobs Moat, 30 Hob's Meadow, Solihull, B92 8PN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category