1 GBP = 91.00 INR                       

BREAKING NEWS

ഭാവിയില്‍ ഏറ്റവും സാധ്യതയുള്ള തൊഴില്‍ നഴ്സ് പ്രാക്ടീഷണറുടെയും ഹെല്‍ത്ത് സര്‍വീസ് മാനേജരുടെയും; വാച്ച് നന്നാക്കുന്നവര്‍ക്കും മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്കും വീട്ടില്‍ ഇരിക്കേണ്ടി വരും; ഇനി ഏറ്റവും സാധ്യത ഉള്ളതും ഇല്ലാത്തതുമായ തൊഴിലുകള്‍ ഇവ

Britishmalayali
kz´wteJI³

കാലം മാറുന്നതിനനുസരിച്ച് ചില തൊഴിലുകള്‍ തന്നെ അപ്രസക്തമാവുകയും മറ്റു ചില തൊഴിലുകള്‍ ആവിര്‍ഭവിക്കുകയും ചെയ്യും. ഭാവിയില്‍ ഏറ്റവും സാധ്യതയുള്ള തൊഴില്‍ നഴ്സ് പ്രാക്ടീഷണറുടെയും ഹെല്‍ത്ത് സര്‍വീസ് മാനേജരുടെയുമാണെന്ന് ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. അത് പോലെ തന്നെ ആപ്പ് ഡെവലപര്‍മാര്‍ക്കും ഫിനാന്‍സ് മാനേജര്‍മാര്‍ക്കും നല്ല ഭാവിയുണ്ടെന്നും പ്രവചനമുണ്ട്. എന്നാല്‍ വാച്ച് നന്നാക്കുന്നവര്‍ക്കും മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ക്കും പണിയില്ലാതാവുന്നതിനെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഇനി ഏറ്റവും സാധ്യത ഉള്ളതും സാധ്യത കുറഞ്ഞതുമായ തൊഴിലുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

വാഷിംഗ്ടണ്‍ ഡിസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസ് ഫോര്‍കാസ്റ്റിംഗ് വെബ്സൈറ്റായ കിപ്ലിന്‍ഗറിലെ വിദഗ്ദരാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഭാഗമായി 773 തൊഴിലുകളുടെ ഭാവിയെ പറ്റി ഈ വിദഗ്ധര്‍ നിരീക്ഷണം നടത്തിയതിന് ശേഷമാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡസന്‍ കണക്കിന് ഫെഡറല്‍, സ്റ്റേറ്റ് എന്റിറ്റികളില്‍ നിന്നുമുള്ള ഡാറ്റകളെ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് ഈ വെബ്സൈറ്റ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്.
ആപ്പ് ഡെലവപര്‍, നഴ്സ് പ്രാക്ടീഷണര്‍, ഹെല്‍ത്ത് സര്‍വീസസ് മാനേജര്‍,, ഫിനാന്‍ഷ്യല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് അനലിസ്റ്റ് എന്നീ ജോലികള്‍ക്ക് ഭാവിയില്‍ വന്‍ സാധ്യതയുണ്ടെന്നാണ് ഇതിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വാച്ച് റിപ്പയറര്‍, പ്രീഫാബ് ഹോം ബില്‍ഡര്‍, ടെക്സ്റ്റൈല്‍ മെഷീന്‍ ഓപ്പറേറ്റര്‍, ഫാബ്രിക് മെന്‍ഡര്‍, ഷൂ മെഷീന്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലുള്ളവര്‍ക്ക് സാധ്യത തീരെയില്ലെന്നും ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു. 2027ല്‍ ആപ്പ് ഡെവലപ്മെന്റ് ജോലിക്ക് 30.4 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും മീഡിയന്‍ സാലറി 100,857 ഡോളറായിരിക്കുമെന്നുമാണ് പ്രവചനം. അത് പോലെ തന്നെ  നഴ്സ് പ്രാക്ടീഷണര്‍ ജോലിക്ക് 2027ല്‍ 35.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നുമാണ് പ്രവചനം.

വളര്‍ച്ചയില്‍ മൂന്നാം സ്ഥാനത്തുള്ള ഹെല്‍ത്ത് സര്‍വീസ് മാനേജര്‍ക്ക് ശമ്പളം 96,517 ഡോളറായിരിക്കുമെന്നും വളര്‍ച്ച 21 ശതമാനമായിരിക്കുമെന്നുമാണ് കണക്കാക്കുന്നത്. നാലാം സ്ഥാനത്തുള്ള ഫിനാന്‍ഷ്യല്‍ മാനേജര്‍ക്ക് ശമ്പളം 122,733 ഡോളറായിരിക്കും. തൊഴില്‍ വളര്‍ച്ച 19.1 ശതമാനമായിരിക്കും. ടോപ് ഫൈവില്‍ അഞ്ചാം സ്ഥാനത്ത് വരുന്ന മാര്‍ക്കറ്റിംഗ് റിസര്‍ച്ച് അനലിസ്റ്റുകള്‍ക്ക് ശമ്പളം 62,828 ഡോളറായിരിക്കും ജോബ് ഗ്രോത്ത് നിരക്ക് 24.2 ശതമാനമാണ്. തൊഴില്‍ സാധ്യതയില്‍ ആറാം സ്ഥാനത്ത് കമ്പ്യൂട്ടര്‍ സിസ്റ്റം മാനേജരാണ്. ലിസ്റ്റില്‍ അടുത്ത സ്ഥാനത്തുള്ളത് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റാണ്. മീഡിയന്‍ സാലറി 95,506 ഡോളറും തൊഴില്‍ വളര്‍ച്ചാ നിരക്ക് 27.2 ശതമാനവുമാണ്.

ഏറ്റവും ഭാവിയുള്ള തൊഴിലുകളില്‍ എട്ടാം സ്ഥാനത്തുള്ളത് ഫിസിഷ്യന്‍സ് അസിസ്റ്റന്റാണ്. മീഡിയന്‍ സാലറി 103,986 ഡോളറായിരിക്കും. 35.3 ശതമാനമാണ് ഈ തൊഴിലിന്റ വളര്‍ച്ചാ നിരക്ക്. ഹെല്‍ത്ത് കെയര്‍ ഈ ലിസ്റ്റില്‍ മേധാവിത്വം പ്രകടിപ്പിക്കുന്നുണ്ട്. ഫിസിക്കല്‍ തെറാപ്പിസ്റ്റ് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ്. മീഡിയന്‍ സാലറി 85,694 ഡോളറും തൊഴില്‍ വളര്‍ച്ചാ നിരക്ക് 27.1 ശതമാനവുമാണ്. ഡെന്റല്‍ ഹൈജീനിസ്റ്റ് ടോപ് പത്തില്‍ വരുന്നു. 20.9 ശതമാനമാണി തൊഴിലിന്റെ വളര്‍ച്ച. മീഡിയന്‍ സാലറി 74,432 ഡോളറാണ്. വാച്ച് റിപ്പയറര്‍മാരുടെ തൊഴില്‍ നിലനിന്നേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ഇവരുടെ മീഡിയന്‍ സാലറി വെറും 25,203 ഡോളറും തൊഴില്‍ വളര്‍ച്ച മൈനസ് 27 ശതമാനവുമാണ്. ടെക്സ്റ്റെയില്‍ മെഷീന്‍ ഓപ്പറേറ്ററുടെ ശമ്പളം 28,288 ഡോറും തൊഴില്‍ വളര്‍ച്ച മൈനസ് 23.6 ശതമാനവുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category