1 GBP = 90.60 INR                       

BREAKING NEWS

വീടും കോളേജ് അധ്യാപക ജോലിയും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് യാത്ര ചെയ്യവേ ഇന്ത്യയില്‍ വച്ച് ജീവിത പങ്കാളിയെ കിട്ടി; മൂത്രം കൊണ്ട് തല കഴുകിയും വെറും നിലത്തുറങ്ങിയും ആദിമ മനുഷ്യരായി ഇപ്പോള്‍ മലനിരകള്‍ക്കിടയില്‍ താമസം; ജീവിതത്തിന്റെ സ്വാഭാവികത തേടി അലയുന്ന ദമ്പതികളെ പരിചയപ്പെടാം

Britishmalayali
kz´wteJI³

ചാനല്‍ 5ല്‍ ചൊവ്വാഴ്ച രാത്രിയിലെ ബെന്‍ ഫോഗിള്‍; ന്യൂ ലൈവ്സ് ഇന്‍ ദി വൈല്‍ഡിന്റെ എപ്പിസോഡില്‍ പങ്കെടുത്ത ദമ്പതികള്‍ ലോകത്തിന് വിസ്മയമാകുന്നു. ന്യൂസിലാന്‍ഡുകാരനായ പീറ്ററും (64) നെതര്‍ലാന്‍ഡ്സിലെ മിറിയവു(34)മാണ് വിസ്മയ ദമ്പതികളായത്. 30 വര്‍ഷത്തിന്റെ പ്രായവ്യത്യാസത്തിലും അത്യന്തം പ്രസരിപ്പോടെയാണ് ഇവര്‍ ജീവിതത്തെ സമീപിക്കുന്നത്. വീടും കോളജ് അധ്യാപന ജോലിയും സമ്പാദ്യങ്ങളും പണ്ടേ ഉപേക്ഷിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നും വഴിയില്‍ ഉറങ്ങിയും കഴിയവെ ഇന്ത്യയില്‍ വച്ചാണ് പീറ്റര്‍ തന്റെ ജീവിത പങ്കാളിയായി മിറിയത്തെ കണ്ടെടുത്തത്. മൂത്രം കൊണ്ട് തല കഴുകിയും വെറും നിലത്തുറങ്ങിയും ആദിമ മനുഷ്യരായി ഇപ്പോള്‍ മലനിരകള്‍ക്കിടയിലാണ് ഇവരുടെ താമസം. ഇത്തരത്തില്‍ ജീവിതത്തിന്റെ സ്വാഭാവികത തേടി അലയുന്ന ദമ്പതികളെ പരിചയപ്പെടാം.

സൗത്ത് ഈസ്റ്റ് ബള്‍ഗേറിയയിലെ നല്ല അധ്യാപക ജോലികള്‍ ഉപേക്ഷിച്ചാണ് ഇവര്‍ നാടോടി ജീവിതം തെരഞ്ഞെടുത്തത്. നിലവില്‍ റോഡോപിലെ മലനിരകളിലാണിവര്‍ കഴിയുന്നത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി ഇവര്‍ പലയിടങ്ങളിലായാണ് ഇത്തരം ജീവിതം നയിച്ച് വരുന്നത്. നിലവില്‍ വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന ഇവര്‍ പൂര്‍വകാല ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ചിട്ടുണ്ട്. എക്കോളജിയില്‍ പിഎച്ച്ഡി നേടിയ പീറ്റര്‍ ലെക്ചററായി ജോലി ചെയ്തതിന് ശേഷമായിരുന്നു നാടോടി ജീവിതത്തിനായി ഇറങ്ങിത്തിരിച്ചത്.

താന്‍ മണിക്കൂറിന് 50 ഡോളര്‍ പ്രതിഫലം വാങ്ങുന്ന അധ്യാപകനായിരുന്നുവെന്നും എന്നാല്‍ അപ്പോഴും തന്റെ മനസ് പുറത്തെ സ്വാതന്ത്ര്യത്തില്‍ അലഞ്ഞ് നടന്നിരുന്നുവെന്നും അവസാനം എല്ലാ കെട്ടുപാടുകളും പൊട്ടിച്ച് ഇറങ്ങിത്തിരിച്ചുവെന്നുമാണ് പീറ്റര്‍ തന്റെ ജീവിതം വിശദീകരിക്കുന്നത്. ആധുനിക ജീവിതത്തില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയായിട്ടാണ് താന്‍ ഈ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും പീറ്റര്‍ പറയുന്നു. ദമ്പതികള്‍ക്ക് സ്ഥിരം മേല്‍വിലാസങ്ങളില്ലെന്നതും ഇവരുടെ പ്രത്യേകതയാണ്. തങ്ങള്‍ക്കാവശ്യമായ അത്യാവശ്യ സാധനങ്ങളുമായിട്ടാണ് ഇവര്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.

മിറിയം ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുമ്പോള്‍ പീറ്റര്‍ അവ ഉപയോഗിച്ച് പാചകം ചെയ്യുകയാണ് പതിവ്. ആഹാരത്തിനായി ഇവര്‍ ചെറുമൃഗങ്ങളെ വേട്ടയാടാറുണ്ട്. ഇതിനായി അമ്പും വില്ലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പൂര്‍വജീവിതത്തില്‍ താന്‍ വെജിറ്റേറിയനായിരുന്നുവെന്നും പിന്നീട് വേട്ടയാടി മാംസാഹാരം ശീലിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. തുടക്കത്തില്‍ ജീവികളെ കൊല്ലുന്നത് തനിക്ക് കടുത്ത വിഷമമുണ്ടാക്കിയെന്നും യുവതി പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഇവര്‍ ചിലപ്പോഴൊക്കെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോവാറുണ്ട്.

തങ്ങളുടെ വിചിത്ര ജീവിതത്തിന് മുതല്‍ക്കൂട്ടായി ഇവര്‍ മുമ്പ് ജോലി ചെയ്ത് സമ്പാദിച്ച 40,000 പൗണ്ടാണ് മൂലധനമായി ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ 3000 പൗണ്ടാണ് ഇവര്‍ ഇതിനായി ചെലവഴിക്കുന്നത്. തങ്ങളുടെ സമ്പാദ്യത്തെ കുറിച്ച് ആശങ്കപ്പെടാറില്ലെന്നും പീറ്റര്‍ പറയുന്നു. ഷാമ്പൂവിന് പകരം മൂത്രം കൊണ്ടാണ് മിറിയം തല കഴുകുന്നത്. വസ്ത്രങ്ങള്‍ കാട്ടിലെ അരുവിയില്‍ നിന്നാണ് അലക്കാറുള്ളത്. കുട്ടികളുണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തങ്ങളുടെ ജീവിതത്തിന് യോജിക്കുന്നതല്ലെന്നും ഇരുവരും സമ്മതിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category