1 GBP = 91.00 INR                       

BREAKING NEWS

വെടിയേറ്റ് മരിച്ചത് ബിജെപിയുടെ ഗുജറാത്തിലെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്; മാനഭംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ പുറത്തായ നേതാവ് കേസ് സെറ്റില്‍ ചെയ്ത് മടങ്ങും മുന്‍പ് അജ്ഞാതരുടെ തോക്കുമുനയില്‍ തീര്‍ന്നു

Britishmalayali
kz´wteJI³

അഹമ്മദാബാദ്: മുതിര്‍ന്ന ബിജെപി നേതാവിന് ട്രെയിന്‍ യാത്രയ്ക്കിടെ അജ്ഞാതരുടെ വെടിയേറ്റ് ദാരുണാന്ത്യം. ഗുജറാത്തിലെ ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന ജയന്തി ഭാനുശാലി (53)യാണ് കൊല്ലപ്പെട്ടത്. ഭുജ് ദാദര്‍ എക്‌സ്പ്രസില്‍ കച്ചില്‍ നിന്നും അഹമ്മദാബാദിലേക്ക് വരുമ്പോള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.

സൂരജ്ബാരി, ഗാന്ധിധാം എന്നീ സ്റ്റേഷനുകള്‍ക്ക് മധ്യേയായിരുന്നു ആക്രമണം നടന്നതെന്നാണ് സൂചന. മാനഭംഗ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാര്‍ട്ടി സ്ഥാനമൊഴിഞ്ഞ ഭാനുശാലിയെ കേസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചു.

2007നും 12നും ഇടയില്‍ അബ്ദാസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ഇദ്ദേഹം. ട്രെയിനില്‍ വച്ച് ഇദ്ദേഹത്തിന്റെ കണ്ണിലും നെഞ്ചിലുമാണ് വെടിയേറ്റത്. തുടര്‍ന്ന് കലുപുര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ നിന്നും ഈ കോച്ച് മാത്രം വേര്‍പെടുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്.കോച്ചില്‍ നിന്നും കാലിയായ വെടിയുണ്ട കേയ്‌സുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാരോപണ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി വൈസ് പ്രസിഡന്റായിരുന്ന ജയന്തി ഭാനുശാലിക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തു. അതേസമയം ആരോപണം ഇദ്ദേഹം നിഷേധിച്ചിരുന്നു. 2018 ഓഗസ്റ്റില്‍ പരാതിക്കാരി കേസ് പിന്‍വലിച്ചതോടെ ഗുജറാത്ത് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category