1 GBP = 92.70 INR                       

BREAKING NEWS

ദുബായിലെ പെണ്‍വാണിഭ കേന്ദ്രത്തിലെ സന്ദര്‍ശനം പ്രണയമായി; പാക്കിസ്ഥാന്‍ സ്വദേശിനിയായ 13കാരിക്ക് രക്ഷകനായത് 25കാരന്‍; ഒരു ദിവസം വിവിധ രാജ്യക്കാരായ 11 പേര്‍ക്കൊപ്പം ശരീരം പങ്കുവയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുരുന്ന്; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ ക്രൂരമര്‍ദ്ദനവും പതിവ്; തടവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞത്

Britishmalayali
kz´wteJI³

ദുബായ്: പെണ്‍വാണിഭ കേന്ദ്രത്തിലെ പ്രണയം 13കാരിയുടെ ജീവന്‍ കാത്തു. ദുബായിലാണ് സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള സംഭവപരമ്പര അരങ്ങേറിയത്. പാക്ക് സ്വദേശിനിയായ പെണ്‍കുട്ടിയെ വാണിഭത്തിനായി ദുബായിലെത്തിച്ച 49കാരനെതിരെ കേസെടുത്തിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പതിവായി എത്തിയിരുന്ന 25കാരനായ യുവാവിന് പെണ്‍കുട്ടിയോട് പ്രണയം തോന്നിയപ്പോള്‍ മുതലാണ് കുട്ടിയുടെ നരക ജീവിതത്തിന് മാറ്റമുണ്ടായത്. പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ കണ്ട് ഇയാള്‍ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപെടുത്തുകയുമായിരുന്നു. സമാന പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളും ഇവരുടെ റാക്കറ്റിലുണ്ടെന്നാണ് സൂചന.

ഒട്ടേറെ തവണ പെണ്‍കുട്ടിയുടെ സമ്മതത്തോടെ ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. ഇതേ തുടര്‍ന്ന് യുവാവിനെതിരെയും കേസുണ്ട്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവാണ് എന്ന വ്യാജേനയാണ് 49 വയസ്സുള്ള പ്രധാന പ്രതി കുട്ടിയെ ദുബായില്‍ എത്തിച്ചത്. പ്രതിയുടെ താല്‍പര്യങ്ങള്‍ വഴങ്ങാതെ വന്നപ്പോള്‍ ശാരീരികമായി മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ദുബായിലെ അബു ഹൈലിലുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടു യുവതികളെയും പിടികൂടി.

13കാരിയെ ദുബായിലേക്ക് കടത്തിയ 49കാരനെതിരെ മനുഷ്യക്കടത്ത്, പെണ്‍വാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലൈംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. രണ്ടു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍ നിന്നും ദുബായിലേക്ക് വിസിറ്റിങ് വിസയില്‍ കൊണ്ടുവന്നത്. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേര്‍ക്കൊപ്പം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. നാട്ടില്‍ വച്ചും യുഎഇയില്‍ എത്തിച്ചതിനു ശേഷവും അയാള്‍ തന്നെ പീഡിപ്പിച്ചു. അതിന് വഴങ്ങിയില്ലെങ്കില്‍ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു പെണ്‍കുട്ടി പറഞ്ഞു.

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിത്യ സന്ദര്‍ശകനായിരുന്ന 25കാരനായ പാക്കിസ്ഥാന്‍ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ നാട്ടിലുള്ള സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരേയും കേസും കോടതിയില്‍ വാദം നടക്കുകയാണ്. പിടിയിലായ മറ്റു രണ്ടു പേര്‍ 23 വയസ്സുള്ള പാക്ക് സ്വദേശികളാണ്. ഇവരെ നാട്ടിലെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് ദുബായിലേക്ക് കടത്തിയതെന്ന് യുവതികള്‍ കോടതിയില്‍ പറഞ്ഞു.

കുട്ടിയെ പീഡിപ്പിക്കുകയോ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും 49 കാരനായ പ്രതി കോടതിയില്‍ പറഞ്ഞു. അതേസമയം കുട്ടിയെ പെണ്‍വാണിഭത്തിനായി നാട്ടില്‍ നിന്ന് കടത്തിയതാണെന്നും പണം നല്‍കി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ കോടതില്‍ സമ്മതിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവ് ഏറ്റതായി ഫോറന്‍സിക് രേഖകളിലുണ്ട്. ഇത് മര്‍ദ്ദനത്തിന്റെ ഭാഗമായിട്ട് ഉണ്ടായതാണെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category