1 GBP = 88.40 INR                       

BREAKING NEWS

ദുബായ് സന്ദര്‍ശകരെ... പോയി വരുമ്പോള്‍ കീശ നിറയുമെന്ന വാര്‍ത്ത കൂടി കേട്ടോളൂ; സന്ദര്‍ശക വിസയിലെത്തുന്നവര്‍ നാട്ടിലേക്ക് കൊണ്ടു പോകുന്ന സാധനങ്ങളുടെ വാറ്റ് തുക തിരികെ; അഞ്ചു ശതമാനം അടയ്ക്കേണ്ടി വരുന്ന തുകയുടെ 81 ശതമാനം തിരികെ ലഭിക്കും; ഇനി പോക്കറ്റ് കാലിയാകാത്ത ദുബായ് യാത്ര

Britishmalayali
kz´wteJI³

ദുബായ്: സന്ദര്‍ശന വിസയില്‍ വന്ന ശേഷം പണം ചെലവാകുമല്ലോ എന്ന ചിന്തയ്ക്ക് പകരം കീശ കാലിയാകില്ലല്ലോ എന്ന ആശ്വാസത്തില്‍ ഇനി ദുബായിലേക്ക് പറക്കാം. ദുബായില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ വാങ്ങുന്ന സാധനങ്ങളുടെ വാറ്റ് തുക ഇനി തിരികെ ലഭിക്കും. അഞ്ചു ശതമാനം ഈടാക്കുന്ന വാറ്റ് തുകയുടെ 81 ശതമാനം വിമാനത്താവളങ്ങളില്‍ നിന്നും ലഭിക്കുമെന്ന വാര്‍ത്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്.

നൂറു രൂപയാണ് വാറ്റ് തുകയെങ്കില്‍ വിവിധ ചാര്‍ജുകള്‍ കുറച്ചശേഷം ശേഷം 80.92 രൂപ തിരികെ ലഭിക്കും. സ്വര്‍ണവും മറ്റ് വീട്ടുപകരണങ്ങളും വാങ്ങുന്നവര്‍ക്ക് നല്ലൊരു തുക ഇങ്ങനെ തിരിച്ചുകിട്ടും. നാട്ടിലേക്കു മടങ്ങുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ക്കാണ് വാറ്റ് തുക മടക്കികിട്ടുകയെന്ന് ക്രെസ്റ്റണ്‍ മേനോനിലെ വാറ്റ് കണ്‍സല്‍റ്റന്റായ അനൂജ് ജെയിന്‍ ചൂണ്ടിക്കാട്ടി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങിയതോടെ ധാരാളം പേരാണ് എത്തുന്നത്.

വാറ്റ് തിരികെ നല്‍കുന്ന സമ്പ്രദായവുമായി സഹകരിക്കുന്ന കടകളില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്കാണ് തുക തിരികെ ലഭിക്കുക. സ്വര്‍ണക്കടകളടക്കം മിക്ക കടകളിലും ഇതുണ്ട്. എങ്കിലും പ്ലാനറ്റ് എന്ന കമ്പനിയുടെ സ്റ്റിക്കറോ, വാറ്റ് തുക തിരികെ ലഭിക്കാന്‍ സംവിധാനമുണ്ട് എന്ന സ്റ്റിക്കറോ ഉണ്ടോ ശ്രദ്ധിക്കുക. അല്ലെങ്കില്‍ കടക്കാരോടു ചോദിക്കുക. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി ഇങ്ങനെ സാധനം വാങ്ങുമ്പോള്‍ ഓര്‍ക്കണം. പാസ്പോര്‍ട്ടും വീസ കോപ്പിയും കരുതണം. ഇതിലെ നമ്പര്‍ കടക്കാര്‍ രേഖപ്പെടുത്തും. സ്വര്‍ണക്കടയിലും മറ്റും ഇതിനായുള്ള പ്രത്യേക ഫോം കടക്കാര്‍ തന്നെ പൂരിപ്പിച്ചു തരും. സന്ദര്‍ശനത്തിനു പോകുന്നവരുടെ പേരില്‍ത്തന്നെ സാധനങ്ങള്‍ വാങ്ങണം.

വിമാനത്താവളത്തില്‍ എത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വാറ്റ് റീഫണ്ട് കൗണ്ടര്‍ കണ്ടെത്തുക. പ്രവേശന വാതിലിനു അടുത്ത് ഒന്നാം കൗണ്ടറില്‍ത്തന്നെയാവും മിക്കപ്പോഴും ഇത്. പാസ്പോര്‍ടും മറ്റ് ബില്ലുകളും ബാഗേജുമായി അവിടേക്ക് പോകുക. (ചിലപ്പോള്‍ സാധനങ്ങള്‍ പരിശോധിക്കും) തുടര്‍ന്ന് കൗണ്ടറില്‍ നിങ്ങളുടെ കൈവശമുള്ള വാറ്റ് രേഖയുടെയും മറ്റും ചിത്രമെടുക്കും.എമിഗ്രേഷന്‍ ക്ലിയറന്‍സിനു ശേഷം ട്രാവലെക്സ് കൗണ്ടറില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് പണം കൈപ്പറ്റാം. ഇതു രൂപയിലോ, ദിര്‍ഹത്തിലോ, ഡോളറിലോ ആയിരിക്കും. ബാങ്ക് അക്കൗണ്ടിലേക്കു പണം ഇടുന്നതിനുള്ള സൗകര്യവും ഉണ്ട്.

വാറ്റ് തുക നല്‍കിയ എല്ലാ സാധനങ്ങളുടെയും തുക മടക്കിക്കിട്ടുമെങ്കിലും ആഹാര സാധനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അവ പകുതി ഉപയോഗിച്ചതോ, രൂപം മാറിയതോ ഒക്കെ ആയാല്‍ തുകയ്ക്ക് അര്‍ഹതയില്ല. വില കൂടിയ ചോക്ലേറ്റും മറ്റും വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category