1 GBP = 91.10 INR                       

BREAKING NEWS

ഇത് ബിജെപിയുടെ തനി രാഷ്ട്രീയക്കളി... സമ്മേളനം ഒരുദിവസം നീട്ടിയത് എന്തിന്? സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കത്തിക്കയറി പ്രതിപക്ഷം; ആലോചനയില്ലാതെ കൊണ്ടുവന്ന ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം; സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ സമ്മേളനം നീട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജെയ്റ്റ്ലി; പ്രതിപക്ഷ ബഹളത്തില്‍ പലവട്ടം തടസ്സപ്പെട്ട് സഭ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. സമ്മേളനം നീട്ടിയതിനെതിരെയും അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ബില്‍ ധൃതി പിടിച്ച് അവതരിപ്പിച്ചതിലെ ഔചിത്യമെന്താണെന്നും അംഗങ്ങള്‍ ആരാഞ്ഞു. ബില്‍ സെലക്റ്റ് കമ്മിറ്റിയുടെ സൂക്ഷമ പരിശോധനയ്ക്കായി അയയ്ക്കണമെന്നായിരുന്നു ആവശ്യം. രാവിലെ അല്‍പനേരം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തടസ്സപ്പെട്ടിരുന്നു.

ബില്‍ അവതരിപ്പിക്കാന്‍ വേണ്ടി സമ്മേളനം നീട്ടാനുള്ള തീരുമാനത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. സുപ്രധാന ബില്ലുകളില്‍ കോടതിയുടെ പരിശോധനയെ മറികടക്കാന്‍ സര്‍ക്കാര്‍ എളുപ്പവഴി നോക്കുകയാണെന്ന് കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും അവര്‍ തയ്യാറല്ല. പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ല, അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.

സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ സമ്മേളനം നീട്ടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് ഗോയലും പ്രതിപക്ഷത്തിന്റെ സഹകരണത്തെ ചോദ്യം ചെയ്തു. മുത്തലാഖ് ബില്ലും, ക്വോ്ട്ട ബില്ലും പരിഗണികകാന്‍ വേണ്ടിയാണ് രാജ്യസഭാ സമ്മേളനം ഒരുദിവസം കൂടി നീട്ടിയത്.

മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് ബില്‍ അവതരിപ്പിക്കുന്നതിനിടെ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സുപ്രീം കോടതി 50 ശതമാനം പരിധി നിശ്ചയിച്ചത് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനാണ്. പുതിയ ബില്‍ പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനാണെന്നും അത് അവരെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബില്‍ രാജ്യസഭയില്‍ പാസാകുമെന്ന പ്രതീക്ഷയാണ് സോളാപ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചരിത്രപ്രധാനമായ ബില്‍ ലോക്സഭ പാസാക്കി. വിവസനം എല്ലാവര്‍ക്കും എന്ന എന്‍ഡിഎ സര്‍ക്കാരിന്റെ തത്വമാണ് നടപ്പാക്കിയതെന്നും മോദി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category