1 GBP = 88.00 INR                       

BREAKING NEWS

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ഗര്‍ഭിണിയാക്കി; പ്രസവം സമയം അടുത്തപ്പോള്‍ കുഞ്ഞിന്റെ കച്ചവടം ഉറപ്പിച്ചു; നവജാത ശിശുവിന്റെ നിയമപരമായ രേഖകള്‍ വാങ്ങാന്‍ ഉദ്ദേശിച്ചവരുടെ പേരില്‍ സംഘടിപ്പിച്ചു; അവസാന നിമിഷം പെറ്റ തള്ള തിരിഞ്ഞതോടെ പദ്ധതികള്‍ മുഴുവന്‍ പാളി; അടൂരില്‍ അറസ്റ്റിലായത് രണ്ടു പേര്‍; പുറത്തു വന്നത് ശിശുവ്യാപാരത്തിന്റെ ഞെട്ടിക്കുന്ന കഥ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഗര്‍ഭിണിയാക്കുക. പ്രസവം അടുത്തപ്പോള്‍ കുഞ്ഞിനെ കച്ചവടം ഉറപ്പിക്കുക. പ്രസവശേഷം കുഞ്ഞിന്റെ മാതാപിതാക്കളായി മറ്റു രണ്ടു പേരുടെ പേരില്‍ നിയമപരമായ രേഖകള്‍ സംഘടിപ്പിക്കുക. ശിശുവ്യാപാരത്തിന്റെ അന്തിമഘട്ടത്തില്‍ പെറ്റ തള്ള കടകം തിരിഞ്ഞതോടെ ലോകമറിഞ്ഞത് ഞെട്ടിക്കുന്ന കഥ. രണ്ടു പേര്‍ അറസ്റ്റിലും റിമാന്‍ഡിലുമായി. ശബരിമല യുവതി പ്രവേശത്തിന്റെ ബഹളത്തിലും ഹര്‍ത്താലിലും മുങ്ങിപ്പോയത് കേരളത്തെ ഞെട്ടിക്കേണ്ടിയിരുന്ന ശിശുവ്യാപാരമാണ്.

അടൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി, പന്തളം സ്വദേശി അമീര്‍ഖാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. അമീര്‍ ഖാന്‍ ആയിരുന്നു മുഖ്യസൂത്രധാരന്‍. കുഞ്ഞിനെ വാങ്ങാന്‍ എത്തിയതാണ്് കൃഷ്്ണന്‍കുട്ടിയും ഭാര്യയും. അടൂരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെയാണ് അമീര്‍ഖാന്‍ ഗര്‍ഭിണിയാക്കിയത്. പ്രസവശേഷം നിയമവിധേയമല്ലാതെ കുഞ്ഞിനെ എറ്റെടുക്കുന്നതിനായി കൃഷ്ണന്‍കുട്ടിയും ഭാര്യയും അമീര്‍ഖാന്റെ ഒത്താശയില്‍ സമീപിച്ചിരുന്നു.

ഗര്‍ഭിണിയായ യുവതിയെ ദമ്പതികള്‍ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. പ്രസവ സംബന്ധമായ ചെലവുകള്‍ ഉള്‍പ്പെടെ വഹിച്ചു കൊള്ളാമെന്നും കുഞ്ഞിനെ നല്‍കാമെന്ന വ്യവസ്ഥയില്‍ നിയമ വിരുദ്ധമായി കരാറില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ പ്രസവത്തിനായി യുവതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസവ ശേഷം കുഞ്ഞിന് വേണ്ട കാര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കൃഷ്ണന്‍ കുട്ടിയുടെ ഭാര്യയുടെ പേരില്‍ ആയിരുന്നു. ദമ്പതികളുടെ പേരില്‍ തന്നെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ അമ്മ കുഞ്ഞിനെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് സംഭവം പുറത്താകുന്നത്.

തുടര്‍ന്ന് യുവതിയും കുഞ്ഞും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തുകയും പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബാല നീതി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതുപ്രകാരം അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൃഷ്ണന്‍ കുട്ടി, യുവതിയെ ഗര്‍ഭിണിയാക്കുകയും ദത്തെടുക്കാന്‍ ഒത്താശ ചെയ്യകയും ചെയ്ത അമീര്‍ഖാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെയും കുഞ്ഞിനെയും ഗവ. മഹിളാ മന്ദിരത്തില്‍ സംരക്ഷിച്ച് വരുകയാണ്. കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിയമവിരുദ്ധമായി ദത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. അനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം മൂന്നു വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category