1 GBP = 88.00 INR                       

BREAKING NEWS

ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി പൊളിച്ചുപണിയാനുള്ള വൈദിക നീക്കത്തിനെതിരെ വിശ്വാസികള്‍ നടത്തിയ നിയമപോരാട്ടത്തിന് ആദ്യ ജയം; 120 വര്‍ഷം മുന്‍പ് തച്ചു ശാസ്ത്ര പ്രകാരം നിര്‍മ്മിച്ച ചരിത്ര സ്മാരകം പൊളിക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ; ഉടമസ്ഥാവകാശം സംബന്ധച്ച് കേസ് നിലനില്‍ക്കുന്നതിനിടെയുള്ള പൊളിക്കല്‍ നീക്കം തടയുമ്പോള്‍ പ്രതീക്ഷയോടെ സംരക്ഷണ സമിതി

Britishmalayali
kz´wteJI³

കൊച്ചി: പത്തനംതിട്ട ജില്ലയില്‍ ഇരവിപേരൂരിലെ പഴക്കമേറിയ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി പൊളിച്ച് പുതിയത് പണിയുന്നത് ഹൈക്കോടതി തടഞ്ഞു. നൂറുകൊല്ലത്തിലധികം പഴക്കമുള്ള പള്ളിക്കെട്ടിടം പൗരാണികസ്മാരകമായി നിലനിര്‍ത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ഈ ഇടക്കാല ഉത്തരവ്. ഈ വിഷയം ആദ്യമായി പുറം ലോകത്ത് എത്തിച്ചത് മറുനാടനായിരുന്നു.

120 വര്‍ഷം പഴക്കമുള്ള ഇരവിപേരൂര്‍ ഇമ്മനുവേല്‍ മാര്‍ത്തോമ്മ പള്ളി പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത് വന്നിരുന്നു. ഏറെ ചരിത്രപ്രാധാന്യമുള്ള ഇരവിപേരൂര്‍ പള്ളി മാര്‍ത്തോമസമഭയുടെ അദ്യത്തെ ഓടുമേഞ്ഞ പള്ളിയാണ്. അതിലുപരി സഭയുടെ വലിയ മെത്രാപൊലീത്ത ആയ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ മാമോദീസ മുക്കിയ പള്ളിയെന്ന പ്രത്യേകതയും ഇതിനുണ്ട്. കേരള ഏന്‍ഷ്യന്റ് മോണമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍ഡ് ആക്ട് 1968 പ്രകാരം പള്ളിക്കെട്ടിടം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വികാരി ഡാനിയേല്‍ വര്‍ഗീസും കൂട്ടരും പള്ളി പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതായാണ് ആരോപണം. ഇതോടെയാണ് ഹൈക്കോടതിക്ക് മുമ്പില്‍ കേസ് എത്തിയത്.

പുതുക്കിപ്പണിയാന്‍ റവന്യൂ അധികൃതര്‍ നല്‍കിയ നിരാക്ഷേപപത്രമാണ് സ്റ്റേ ചെയ്തിട്ടുള്ളത്. ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമപള്ളി സംരക്ഷണസമിതിയാണ് പൗരാണികകെട്ടിടം പൊളിക്കുന്നതിനെതിരേ കോടതിയെ സമീപിച്ചത്. 121 കൊല്ലംമുമ്പ് പണിതതാണ് പള്ളിയെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. പുരാവസ്തുവകുപ്പ് നടത്തിയ പഠനത്തില്‍ കെട്ടിടത്തിന് നൂറുകൊല്ലത്തിലധികം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പൗരാണികസ്മാരകമായി പ്രഖ്യാപിക്കുന്ന നടപടി വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചരിത്രപ്രാധാന്യമുള്ളതും സംരക്ഷിത സ്മാരകമായി നിലനിര്‍ത്തേണ്ടതുമായ ഈ ദേവാലയം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് നിലനിര്‍ത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് സംരക്ഷിത സ്മാരകമായി നിലനിര്‍ത്തേണ്ട ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങള്‍ പൊളിച്ച് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നത് പതിവായിരിക്കുകയാണ്. ഇത്തരം നിര്‍മ്മാണങ്ങളിലൂടെ ഒരു സംഘം വൈദികര്‍ക്കും അവരുടെ അനുയായികള്‍ക്കും ലഭിക്കുന്ന ലക്ഷങ്ങളുടെ കമ്മീഷനാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ കൈവശമില്ലാതെ അനധികൃതമായാണ് വൈദികര്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി തേടാന്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

വസ്തു ശങ്കരമംഗലത്തു കുടുംബത്തില്‍പ്പെട്ടവരുടേതാണെന്നാണ് തണ്ടപ്പേരില്‍ പറയുന്നത്. ശങ്കരമംഗലം കുടുംബക്കാര്‍ പള്ളി പണിയുന്നതിനായി 120 വര്‍ഷം മുന്‍പ് ഇടവകയ്ക്കു നല്‍കിയ ഭൂമിയിലാണ് ഇപ്പോള്‍ അനധികൃത നിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല മുന്‍സിഫ് കോടതിയിലും കേസ് നിലനില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തില്‍ പള്ളി പൊളിക്കാന്‍ ശ്രമം നടക്കുന്നത്. റോമന്‍ വാസ്തുശില്‍പ മാതൃകയില്‍ കുന്നിന്മുകളില്‍ പണിത പള്ളി വാസ്തുശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതാണ്. കേരള തച്ചുശാസ്ത്രവിധി പ്രകാരം നിര്‍മ്മിച്ചതാണെന്ന് ഇതിന്റെ പല ഭാഗങ്ങളുമെന്ന് ആറന്മുള വാസ്തുവിദ്യാ പഠന കേന്ദ്രത്തിലെ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. വെട്ടുകല്ലില്‍ കുമ്മായവും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മച്ച ഈ പള്ളിയുടെ ഭിത്തികള്‍ 120 വര്‍ഷം പിന്നിട്ടിട്ടും യാതൊരു കേടുപാടും കൂടാതെ നിലനില്‍ക്കുകയാണ്.

തടികൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂരയും ഉള്‍ഭാഗത്തുള്ള മൂന്നു ബാല്‍ക്കണികളും കേരളീയ തച്ചുശാസ്ത്രത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ പുരാവസ്തുവകുപ്പ് പള്ളി ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന നിര്‍ദ്ദേശവും വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ഉയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category