1 GBP = 88.00 INR                       

BREAKING NEWS

തിരുവനന്തപുരത്ത് സജീവ പരിഗണനയില്‍ ഉള്ളത് നമ്പി നാരായണന്‍ തന്നെ; പ്രായവും സമ്മതവും തടസ്സമായി തുടരുന്നു; മാവേലിക്കരയില്‍ പുന്നലയെ നിര്‍ത്താനുള്ള സിപിഎം നിര്‍ദ്ദേശം തുടക്കത്തിലേ തള്ളിക്കളഞ്ഞ് നേതാക്കള്‍; തൃശൂരില്‍ സിറ്റിങ് എംപി ജയദേവനെ മാറ്റി കെപി രാജേന്ദ്രനെ പരീക്ഷിക്കാനുള്ള നിര്‍ദ്ദേശം സജീവ ചര്‍ച്ചയില്‍; വയനാട്ടിലേക്ക് തേടുന്നത് പൊതുസമ്മതിനായ സ്ഥാനാര്‍ത്ഥിയെ; നാല് സീറ്റുകളിലും മികച്ച സ്ഥാനാര്‍ത്ഥികളെ തേടി സിപിഐ പ്രവര്‍ത്തനം തുടങ്ങി

Britishmalayali
kz´wteJI³

തിരുവനന്തപുരം: നിയമസഭയില്‍ സിപിഐയ്ക്കുള്ളത് 19 എംഎല്‍എമാരാണ്. എല്ലായിടത്തും മികച്ച സ്ഥാനാര്‍ത്ഥികളെ നിറുത്തിയാണ് നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി സിപിഐ മാറിയത്. ഇത് തന്ത്രം ലോക്സഭയിലും പയറ്റാനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ശ്രമം. ലോക്സഭയില്‍ രണ്ടിടത്തെങ്കിലും ജയിക്കുകയാണ് ലക്ഷ്യം. മാവേലിക്കരയിലും തൃശൂരിലും സീറ്റുറപ്പിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് അട്ടിമറി വിജയവും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനെ തോല്‍പ്പിക്കാമെന്നാണ് വിലയിരുത്തല്‍.

സിപിഐയുടെ നാല് ലോക്സഭാ സീറ്റിലും പുതുമുഖങ്ങള്‍ മത്സരിക്കാനാണ് സാധ്യത. അതതു ജില്ലാനേതൃത്വങ്ങളില്‍ നിന്നുയരുന്നതും സംസ്ഥാനനേതൃത്വം സജീവമായി പരിഗണിക്കുന്നതും ഈ നിര്‍ദ്ദേശമാണ്. തൃശൂരിനെ പ്രതിനിധീകരിക്കുന്ന സി.എന്‍. ജയദേവന്‍ മാത്രമാണ് ലോക്സഭയില്‍ സിപിഐക്കുള്ളത്. മറ്റൊരു സംസ്ഥാനത്തുനിന്നും പാര്‍ട്ടിക്കു എം പി ഇല്ലാത്തതിനാല്‍ ഇത്തവണ കൂടുതല്‍ കരുതലോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തും. ഏതുവിധേനയും കൂടുതല്‍പ്പേരെ കേരളത്തില്‍ നിന്നു ലോക്സഭയിലെത്തിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി. അതുകൊണ്ടു തന്നെ മത്സരിക്കുന്ന നാലു സീറ്റിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

തിരുവനന്തപുരത്തു ജയിച്ചിട്ടുള്ള മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ വീണ്ടും നിര്‍ത്തണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും മത്സരിക്കാനില്ലെന്നു നേതൃത്വത്തോട് അദ്ദേഹം തീര്‍ത്തു പറഞ്ഞു. ഇതേത്തുടര്‍ന്നാണു നമ്പിനാരായണന്റെ പേര് സജീവമായി ചര്‍ച്ചയില്‍ വന്നത്. അദ്ദേഹത്തിന്റെ പ്രായവും മത്സരിക്കാനുള്ള താല്‍പര്യവും കണക്കിലെടുക്കേണ്ടിവരും. നമ്പി നാരായണനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ സിപിഎമ്മും അനുകൂലിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്പി നാരായണന്റെ നിലപാട് മനസ്സിലാക്കാനാണ് സിപിഐ ശ്രമിക്കുന്നത്.

അതിന് ശേഷമേ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയില്‍ തീരുമാനം എടുക്കൂ. എന്നാല്‍ വനിതാമതിലിന്റെ മുഖ്യസംഘാടകരിലൊരാളായ പുന്നല ശ്രീകുമാര്‍ മാവേലിക്കരയിലെ സിപിഐ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹമുണ്ടെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങള്‍ നിഷേധിക്കുന്നു. സിപിഎമ്മാണ് പുന്നലയെ മത്സരിപ്പിക്കാന്‍ ചരടു വലി നടത്തുന്നത്. എന്നാല്‍ സമുദായസംഘടനാ നേതാവിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വനിതാ ദലിത് ആക്ടിവിസ്റ്റും പരിഗണനയിലുണ്ട്.

തൃശൂരില്‍ 2009 ല്‍ തോല്‍ക്കുകയും 2014 ല്‍ വിജയിക്കുകയും ചെയ്ത സി.എന്‍ ജയദേവനു മൂന്നാംതവണ അവസരം നല്‍കണമോയെന്നതില്‍ നേതൃത്വത്തില്‍ എതിരഭിപ്രായമുണ്ട്. ജയദേവനു മാറേണ്ടിവന്നാല്‍ മുന്മന്ത്രി കെ.പി രാജേന്ദ്രനാകും ആദ്യപരിഗണന. നാലാംസീറ്റായ വയനാട്ടില്‍ കഴിഞ്ഞതവണ ഒരു കൈനോക്കിയ സത്യന്‍ മൊകേരിയെ തന്നെ വീണ്ടും നിര്‍ത്താമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും പൊതുസമ്മതനായ പുതുമുഖത്തിനെ കണ്ടെത്താനും ശ്രമമുണ്ട്.

വയനാട്ടില്‍ വിജയ പ്രതീക്ഷ കുറവാണ്. അതുകൊണ്ട് തന്നെ ശക്തനായ സ്വതന്ത്രനെ കിട്ടിയാല്‍ മത്സരം കടുപ്പിക്കാമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category