1 GBP = 91.10 INR                       

BREAKING NEWS

ഒന്നിനു പിന്നാലെ മറ്റൊന്നായി അരങ്ങിലെത്തിയത് ഗംഭീര കലാപ്രകടനങ്ങള്‍; കവന്‍ട്രിക്കാരെ വിസ്മയിപ്പിച്ച ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ഒരുക്കി സംഘാടകര്‍

Britishmalayali
kz´wteJI³

കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആഘോഷം. ഉച്ചയ്ക്ക് ഒന്നരക്ക് ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങളോടെയാണ് സികെസിയുടെ പരിപാടികള്‍ക്ക് തുടക്കമായത്. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും ആണ് കലാ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തത്. റെനിന്‍ കടുത്തൂസ്, രേവതി നായര്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്ത നേറ്റിവിറ്റി ഷോ കുട്ടികള്‍ ഗംഭീരമാക്കി.

പിന്നീടുള്ള മണിക്കൂറുകള്‍ സ്റ്റേജില്‍ നിന്നും കണ്ണു പറിക്കാതെ, ഒരു മുഴുനീള സിനിമ ഇരുന്ന് കാണുന്ന പോലെ ആ ദൃശ്യ വിരുന്ന് കുട്ടികളും, വലിയവരും ഒരു പോലെ ആസ്വദിച്ചു. അഞ്ജു ജോഷിയും ലിന്‍സിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്ളാഷ് മോബ് കവന്‍ട്രിയിലെ യുവതി യുവാക്കള്‍ ഒരു പുത്തന്‍ അനുഭവം ആക്കി.  കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ കഴിവുറ്റ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കാഴ്ച വച്ചത് മികച്ച പരിപാടികളായിരുന്നു. ഓരോ പരിപാടികള്‍ക്കും ചേര്‍ന്ന ബാക്ക്ഗ്രൗണ്ട്, സ്റ്റേജില്‍ വലിയ എല്‍സിഡി സ്‌ക്രീനില്‍ മാറിമറഞ്ഞത് എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി.

ഷാജി പീറ്റര്‍, അഞ്ജു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീണ്‍, എവിന്‍ ഷാജി എന്നിവരാണ് അവതാരകരായി എത്തിയത്. സികെസിയുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നല്‍കുന്ന സേവനങ്ങളെയും ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തില്‍ പുതുവര്‍ഷ സന്ദേശം നല്‍കിയപ്പോള്‍ പ്രശംസിച്ചു. മുന്നോട്ടും ഈ ഒരുമയും, ഐക്യവും കാത്തു സൂക്ഷിക്കണം എന്നും എല്ലാവരെയും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സികെസിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന സികെസി കനിവിന്റെ പ്രവര്‍ത്തനോദ്ഘാടനം കമ്മറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തിരി തെളിച്ച് നിര്‍വഹിച്ചു.

സ്റ്റീഫന്‍ കുര്യാക്കോസ് നേതൃത്വം നല്‍കിയ ഗാനമേള എല്ലാവരും ആസ്വദിച്ചു. കുട്ടികളും, മുതിര്‍ന്നവരും ഒരു പോലെ കൈയ്യടിച്ചും, പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു. സികെസിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ്  പ്രകാശ് മൈക്കിള്‍ സികെസിയെ വളരെ അധികം പ്രശംസിച്ചു. സികെസി യുകെയിലെ മറ്റെല്ലാ അസോസിയേഷനുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെ ആണ് എല്ലാവരും വരവേറ്റത്.

യുക്മ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവരെ ട്രോഫി നല്‍കി ആദരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാന മത്സരത്തില്‍ പോട്ടേഴ്സ് ഗ്രീന്‍ ഒന്നാം സ്ഥാനവും, ഡോര്‍ചസ്റ്റര്‍ വേ രണ്ടാം സ്ഥാനവും യഥാക്രമം നേടി. സികെസി പ്രസിഡന്റ് ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സികെസി സെക്രട്ടറി ഷിന്‍സണ്‍ മാത്യു സ്വാഗതവും, സികെസി വൈസ് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ നന്ദിയും അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category