1 GBP = 91.00 INR                       

BREAKING NEWS

കാറോടിക്കുമ്പോള്‍ ഇപ്പോഴും മൊബൈല്‍ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കുന്ന മലയാളികള്‍ക്കൊരു ഉഗ്രന്‍ മുന്നറിയിപ്പ്; എട്ട് സെക്കന്‍ഡ് നേരം മൊബൈല്‍ ഫോണിലെ ഗൂഗിള്‍ മാപ്പില്‍ നോക്കി; എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റിന് ഡ്രൈവിംഗ് ബാന്‍

Britishmalayali
kz´wteJI³

ണിക്കൂറില്‍ 50 മൈല്‍ വേഗതയുള്ള റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിലെ ഗൂഗിള്‍ മാപ്പിലേക്ക്  നോക്കി എട്ട് സെക്കന്‍ഡ് നേരം നോക്കിയ കുറ്റത്തിന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റിന് മേല്‍ കോടതി ഡ്രൈവിംഗ് ബാന്‍ ചുമത്തി. കര്‍ക്കശമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കാറോടിക്കുമ്പോള്‍ ഇപ്പോഴും മൊബൈല്‍ വല്ലപ്പോഴും ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഉഗ്രന്‍ മുന്നറിയിപ്പാണീ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. പന്‍ഡോറ വെസ്ലി എന്ന 55 കാരിയാണ് ഇത്തരത്തില്‍ വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ നോക്കി പുലിവാല്‍ പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്.

മക്കളുടെ കായിക മത്സരം കാണാന്‍ വേണ്ടി തിടുക്കത്തില്‍ കാറോടിച്ച് പോകുന്നതിനിടെ ഈ ഇഎന്‍ടി സ്പെഷ്യലിസ്റ്റ് ഇത്തരത്തില്‍ മൊബൈലില്‍ നോക്കിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് കാര്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. റോഡില്‍ നോക്കാതെ 164 യാര്‍ഡുകള്‍ ഇവര്‍ വണ്ടിയോടിച്ചെന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്റെ മേല്‍ ഡ്രൈവിംഗ് ബാന്‍ അടിച്ചേല്‍പ്പിച്ചാല്‍ തന്റെ രോഗികള്‍ കഷ്ടപ്പെടുമെന്നാണ് വെസ്ലി പ്രതികരിച്ചിരുന്നത്.സറെയിലെ വെബ്രിഡ്ജിലുള്ള 1.8 മില്യണ്‍ പൗണ്ട് വിലയുള്ള വീട്ടിലാണ് ഈ ഡോക്ടര്‍ താമസിക്കുന്നത്.
ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വെസ്ലിയുടെ ലൈലന്‍സിന് മേല്‍ നേരത്തെ തന്നെ ഒമ്പത് പോയിന്റുകള്‍ ചുമത്തപ്പെട്ടിരുന്നു. നിലവില്‍ ആറ് മാസത്തേക്കാണ് ഇവര്‍ക്ക് മേല്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 10.30ന് തിരക്കേറിയ സമയത്ത് ഡ്യുവല്‍ കാരിയേജ് വേയിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ഇവര്‍ ഫോണില്‍ നോക്കി വണ്ടിയോടിച്ചിരുന്നത്. വോക്സ് വാഗന്‍ പസാറ്റ് ഓടിക്കുന്നതിനിടെ ഇവര്‍ എട്ട് സെക്കന്‍ഡ് നേരം ഫോണിലേക്ക് നോക്കിയിരുന്നുവെന്നാണ് പ്രോസിക്യൂട്ടറായ പോള്‍ മാറ്റ്ചാം കോടതിയില്‍ എടുത്ത് കാട്ടിയത്.

ഇതിന് മുമ്പ് ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഫെല്ലോയായി പ്രവര്‍ത്തിച്ചിരുന്ന വെസ്ലി നിലവില്‍  എന്‍എച്ച്എസ് പ്രാക്ടീസിലും തന്റെ പ്രൈവറ്റ് പ്രാക്ടീസിലും പ്രവര്‍ത്തിച്ച് വരുകയാണ്. പ്ലാസ്റ്റിക് സര്‍ജനായ മാര്‍ട്ടിന്‍ വെസ്ലിയാണ് ഇവരുടെ ഭര്‍ത്താവ്. മൂന്ന് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്. എട്ട് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യാനാണ് തന്റെ കാറില്‍ വെസ്ലി പറപറക്കാറുള്ളത്. ഒരുദിവസത്തില്‍ ഒന്നിലധികം ഹോസ്പിറ്റലുകളില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ട്. ഗുരുതരമായ അവസ്ഥയിലുള്ള രോഗികള്‍ വിളിച്ചാല്‍ ഏത് സമയത്തും അവര്‍ക്കരികില്‍ പാഞ്ഞെത്തുന്ന ഡോക്ടറെന്ന പേരും വെസ്ലിക്കുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category