1 GBP = 91.00 INR                       

BREAKING NEWS

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു; സംഭവം കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം; പാളത്തിന്റെ വശത്തേക്ക് തെറിച്ച് വീണ യുവതിയേയും അഞ്ചുവയസുകാരിയേയും കണ്ടെത്തിയത് ഏറെ നേരം കഴിഞ്ഞ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരും വഴി ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. കരിക്കകം അറപ്പുരവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ ഗോപിനാഥിന്റെ (എയര്‍പോര്‍ട്ട് ജീവനക്കാരന്‍) ഭാര്യ സ്വപ്നകുമാരി (30), ഏകമകള്‍ ആത്മിക എസ്.നായര്‍(അഞ്ച്) എന്നിവരാണ് മരിച്ചത്.

ഈ ഭാഗത്ത് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്ന ഭാഗത്താണ് സ്വപ്നകുമാരിയുടെ കുടുംബവീട്. വീട്ടിലെത്തിയ ശേഷം വൈകിട്ട് ഇവര്‍ സമീപത്തെ അറപ്പുരവിളാകം ക്ഷേത്രത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങാന്‍ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. പാളത്തിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണ ഇരുവരുടേയും ശരീരം ഏറെനേരം കഴിഞ്ഞാണ് കണ്ടത്.

തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട മാവേലി എക്‌സ്പ്രസ് തട്ടിയതായാണ് കരുതുന്നതെന്ന് പേട്ട പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാഗത്തിന് സമീപം പാളം വളഞ്ഞുപോകുന്നതിനാല്‍ ദൂരെനിന്നു തീവണ്ടി വരുന്നത് കാണാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category