1 GBP = 88.00 INR                       

BREAKING NEWS

എവിടെ നിന്ന് വന്നു എന്നറിയാതെ 41 ലക്ഷം പേര്‍; 28 ലക്ഷം ഹിന്ദുക്കള്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കി ആദരിക്കുമ്പോള്‍ പത്ത് ലക്ഷം മുസ്ലീമുകളോട് മാത്രം അയിത്തം? ഇന്ത്യയില്‍ ഇതുവരെ ജീവിച്ചവര്‍ മുസ്ലിം ആയതു കൊണ്ട് മാത്രം ഇനി രാജ്യമില്ലാത്തവര്‍; കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമം മുസ്ലീമിനോട് ചെയ്യുന്നത്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്‍ വിമര്‍ശനം തുടരുന്നു. ഈ ബില്ലോടെ അസമിലെ 10 ലക്ഷം മുസ്ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ഇത് അസമില്‍ കലാപത്തിനും വഴിവയ്ക്കും. അസം പൗരത്വ രജിസ്റ്ററില്‍ നിന്നു 10 ലക്ഷം മുസ്ലിം സമുദായാംഗങ്ങള്‍ പുറത്തായ സാഹചര്യത്തിലാണിത്. മുന്നാക്ക സംവരണ നീക്കത്തിലൂടെ ഭൂരിപക്ഷ സമുദായവുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇത് തന്നെയാണ് പൗരത്വ രജിസ്റ്ററിലൂടേയും ശ്രമിക്കുന്നത്.

മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് പൗരത്വ നിയമഭേദഗതി ബില്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗക്കാരായ അഭയാര്‍ഥികള്‍ 6 വര്‍ഷം ഇന്ത്യയില്‍ താമസിച്ചവരാണെങ്കില്‍ രേഖകളൊന്നുമില്ലെങ്കിലും പൗരത്വം നല്‍കാമെന്നു വ്യവസ്ഥ ബില്‍ ചെയ്യുന്നു. ഇതോടെ ഇന്ത്യയില്‍ ഏറെകാലമായി ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് രാജ്യമില്ലാത്ത അവസ്ഥയാകും. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് മടങ്ങേണ്ടിയും വരും.

രജിസ്റ്ററില്‍ പുറത്തായതു 40.7 ലക്ഷം പേരാണ്. ഇതില്‍ 28 ലക്ഷം പേര്‍ ഹിന്ദുക്കള്‍, 10 ലക്ഷം മുസ്ലിംകള്‍, ബാക്കി മറ്റു വിഭാഗക്കാര്‍. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്. നിയമ ഭേദഗതിയനുസരിച്ച് കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജെയിന്‍, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. മുസ്ലിംകളെക്കുറിച്ചു പരാമര്‍ശമില്ലാത്തതു കൊണ്ട് അവര്‍ ഒഴിവാകും. ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. അസമില്‍ അടുത്ത കാലത്തു നേടിയെടുത്ത അടിത്തറയില്ലാതാക്കുന്നതാണു ബിജെപിയുടെ നീക്കം. എന്നാല്‍, അസമിലുണ്ടാകുന്ന രാഷ്ട്രീയ നഷ്ടം, ബംഗാളില്‍ നേട്ടമാക്കാമെന്നു ബിജെപി കരുതുന്നു.

ഇത് അസമില്‍ ബിജെപിക്ക് തിരിച്ചടിയാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിയിലൊതുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സ്വന്തം വോട്ട് ധ്രുവീകരണത്തിലേക്കു ബിജെപി തിരിയുന്നുവെന്ന സൂചനയാണ് പൗരത്വ നിയമഭേദഗതി നല്‍കുന്നത്. ഉത്തരേന്ത്യയിലുണ്ടാകുന്ന നഷ്ടം വടക്കു കിഴക്കും തെക്കന്‍ സംസ്ഥാനങ്ങളും കൊണ്ടു നികത്തുകയെന്ന മുന്‍ തന്ത്രം ബിജെപി മാറ്റുകയാണ്. 2016ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ നിയമമാക്കുന്നതിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇത് അവഗണിച്ചാണ് പാര്‍ലമെന്റ് ഇത് ചര്‍ച്ച ചെയ്തത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍ഡിഎയ്ക്കൊപ്പമുള്ള കക്ഷികളടക്കം നിയമത്തെ എതിര്‍ത്തു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനെതിരാണു നിയമമെന്നാണു എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ അസമിനു വേണ്ടി മാത്രമുള്ളതല്ല, മൊത്തം രാജ്യത്തിനുവേണ്ടിയാണു നിയമമെന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ക്രിസ്തുമത വിശ്വാസികളെ എന്തുകൊണ്ട് ബില്ലില്‍ ഉള്‍പ്പെടുത്തിയെന്നാണു ചിലര്‍ ചോദിക്കുന്നത്. പക്ഷേ ഇന്ത്യ വിഭജനത്തിന്റെ ഭാഗമായി അവരും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവരെയും ഉള്‍പ്പെടുത്തിയതെന്നും രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു.

നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച അസമില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത് എന്‍ഡിഎ വിട്ടിരുന്നു. വിവാദ ബില്ലുമായി മുന്നോട്ടു പോകുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതുമുതല്‍ ശക്തമായ പ്രതിഷേധമാണ് അസമില്‍ നടക്കുന്നത്. ജാതി, മത ഭേദമില്ലാതെ അനധികൃത കുടിയേറ്റക്കാര്‍ക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നാണ് എജിപിയുടെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category