1 GBP = 88.00 INR                       

BREAKING NEWS

പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാര്‍; വഴിയേ പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഉത്തരവുകള്‍ നല്‍കും; പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ല; കോര്‍പ്പറേഷന്‍-ബോര്‍ഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോള്‍ റബ്ബര്‍ സ്റ്റാമ്പാകാന്‍ ഇല്ലെന്ന് സഹപ്രവര്‍ത്തകോട് പറഞ്ഞ് കുമാരസ്വാമി; ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജനതാദള്‍ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയില്‍; ലോക്സഭയില്‍ കര്‍ണ്ണാടകയും ബിജെപി കൊണ്ടു പോകുമോ?

Britishmalayali
kz´wteJI³

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വഴിപിരിയലിലേക്ക്. കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് -ജെഡിഎസ് കുട്ടുകെട്ടാണ് തകരുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നത ദിവസം തോറും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വീണ്ടും രംഗത്ത്. കര്‍ണ്ണാടക നിയമസഭയില്‍ 38 സീറ്റുകള്‍ മാത്രമുള്ള ജെ ഡി എസിനെ ഭരണം ഏല്‍പ്പിച്ചത് ബിജെപിയെ ഒഴിവാക്കാന്‍ മാത്രമായിരുന്നു. കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 38ഉം സീറ്റ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഭരണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായ കരുമാസ്വാമിക്ക് എല്ലാം മതിയാവുകയാണ്. കോണ്‍ഗ്രസാണ് കര്‍ണ്ണാടക ഭരിക്കുന്നത്. കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ഇതോടെ കുമാരസ്വാമി പൊട്ടിത്തെറിക്കുകയാണ്. ഇത് കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

ലോക്സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ മല്‍സരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാല്‍ ആറ് സീറ്റുകള്‍ മാത്രമേ നല്‍കുവെന്ന് കോണ്‍ഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളില്‍ ഇതും കൂടുതല്‍ ഭിന്നതകള്‍ക്ക് കാരണമാകും. ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോണ്‍ഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. പരമാവധി സീറ്റുകള്‍ കര്‍ണ്ണാടകയില്‍ ജയിക്കാനുള്ള ബിജെപി നീക്കത്തിനും തടസ്സമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ബിജെപിയെ ആശ്വാസത്തിലാകുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനിടെ കുമാരസ്വാമിയുടെ പിണക്കം മാറ്റാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ സ്വപ്നങ്ങളാണ് കര്‍ണ്ണാടകയില്‍ കാണുന്നത്. അതിന് തടസ്സമുണ്ടാക്കാതെ നോക്കും.

കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം ഭരണത്തില്‍ ഒരു ഗുമസ്തനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറയുന്നത്. ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി കൈകോര്‍ത്ത ശേഷം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തില്‍ പറഞ്ഞതായാണ് എംഎല്‍എമാര്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസില്‍ ഡികെ ശിവകുമാറാണ് കരുത്തന്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിതച്ചതും. കോണ്‍ഗ്രസ് ഹൈക്കമാണ്ടിലും നല്ല സ്വാധീനമാണ്. അതുകൊണ്ട് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ശിവകുമാറാണ്. ഇതേ ശിവകുമാറാണ് കര്‍ണ്ണാടക ഭരണത്തിലും ഇപ്പോള്‍ അവസാന വാക്ക്.


എല്ലാം കാര്യങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവര്‍ത്തകനോട് എന്നപോലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. യോഗത്തില്‍ ഉടനീളം അസ്വസ്ഥനായി കാണപ്പെട്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോണ്‍ഗ്രസ്, കോപ്പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിര്‍ബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നു യോഗത്തില്‍ പങ്കെടുത്ത എംഎല്‍എ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കു വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകള്‍ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎല്‍എമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി കൊമ്പുകോര്‍ത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം. അങ്ങനെ കുമാരസ്വാമിയും രേവണ്ണയും കോണ്‍ഗ്രസ് വിരുദ്ധ ശത്രുക്കളാകുന്നു.

പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാറാണെന്ന പരാതിയാണ് കുമാരസ്വാമിക്കുള്ളത്. വഴിയേ പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഉത്തരവുകള്‍ നല്‍കും. ഭരണത്തില്‍ ഇടപെടുന്നു. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ലെന്നും കുമാരസ്വാമി പറയുന്നു. കോര്‍പ്പറേഷന്‍-ബോര്‍ഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോള്‍ റബ്ബര്‍ സ്റ്റാമ്പാകാന്‍ ഇല്ലെന്ന് സഹപ്രവര്‍ത്തകോട് പറഞ്ഞ് കുമാരസ്വാമി എത്തുന്നതാണ് കര്‍ണ്ണാടക രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്നത്. ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജനതാദള്‍ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരമാവധി സഹകരിക്കാന്‍ ജെഡിഎസ് ശ്രമിക്കും. ശിവകുമാറിനെ പോലൊരു രാഷ്ട്രീയ ചാണക്യനെ പിണക്കാനും ജെഡിഎസ് ആഗ്രഹിക്കുന്നില്ല.

മൂന്നുദിവസം മാത്രം ആയുസുണ്ടായിരുന്ന ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചപ്പോള്‍ വിജയം കണ്ടത് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ചാണക്യന്‍ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതിനെ തുടര്‍ന്ന് ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം തന്ത്രങ്ങള്‍ ഏല്‍പ്പിച്ചത് ശിവകുമാറിനെയാണ്. കോണ്‍ഗ്രസ് -ജനതാദള്‍ എസ് സഖ്യസര്‍ക്കാരിന് നീക്കം തുടങ്ങിയപ്പോള്‍ തന്നെ ശിവകുമാര്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത കണ്ട് എല്ലാവരെയും ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യനേതൃത്വം സര്‍ക്കാരിനായി അവകാശവാദമുന്നയിച്ച് കത്ത് നല്‍കിയപ്പോള്‍ എംഎല്‍എമാരെല്ലാം റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. ഭരണത്തിലും ശിവകുമാര്‍ പിടി മുറുക്കി. ഇതോടെയാണ് കുമാരസ്വാമിക്ക് കഷ്ടകാലം തുടങ്ങിയത്. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എല്ലാം മതിയായെന്ന മുഖ്യമന്ത്രി പറയുന്നത്.

ശതകോടീശ്വരനായ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ സ്വന്തമായി അണികളുള്ള നേതാവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനായി പാര്‍ട്ടി കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചത് അന്നും എംഎല്‍മാരെ സംരക്ഷിക്കേണ്ട ചുമതല കോണ്‍ഗ്രസ് നേതൃത്വമേല്‍പ്പിച്ചത് ശിവകുമാറിനെയായിരുന്നു. ഗുജറാത്ത് എംഎല്‍എമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ശിവകുമാറിനോട് പ്രതികാരം ചെയ്തത്.അദ്ദേഹത്തെ കസ്റ്റഡിയിലെക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ആദായനികുതി കേസുകളടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജി പരമേശ്വരയെയാണ് രാഹുല്‍ ഗാന്ധി നിയോഗിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിശ്വസ്തരെ ഉപയോഗിച്ച് ഭരണത്തിലെ കാര്യങ്ങള്‍ ശിവകുമാര്‍ നിയന്ത്രിച്ചത്.

ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍ ആണ്. അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോള്‍ എതിരാളി മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡി.കെ. തോറ്റു. എന്നാല്‍ ഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ചതോടെ ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാല്‍ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഗൗഡയ്ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷേ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയില്‍ കുടുതല്‍ കരുത്തനാകാന്‍ ശിവകുമാറിനായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category