1 GBP = 88.00 INR                       

BREAKING NEWS

സമദൂര നിലപാട് മുറുകെ പിടിച്ച് നവീന്‍ പട്നായികും ചന്ദ്രശേഖര്‍ റാവുവും മുമ്പോട്ട്; സ്വന്തം മണ്ണ് ഉറപ്പിച്ച് എങ്ങോട്ട് ചാടാനും റെഡിയായി മായാവതിയും മമതയും; ഫലം വരും വരെ കാത്തിരിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ഡിഎംകെയും; കോണ്‍ഗ്രസിനെ തള്ളി സ്വന്തം സഖ്യം ഉണ്ടാക്കി ബിഎസ് പിയും എസ് പിയും; അസ്വസ്ഥത മാറാതെ കര്‍ണ്ണാടകയിലെ സഖ്യകക്ഷി ഭരണം; രാഹുല്‍ ഗാന്ധി ഏറെ വിയര്‍ത്തെങ്കിലും മഹാ സഖ്യത്തിലേക്കുള്ള യാത്രയില്‍ ഒരു ചുവടു പോലും മുന്നേറാനായില്ല

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ വിശാല സഖ്യമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം ഇനിയും പൂവണിയുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേയും നിര്‍ണ്ണായക നീക്കങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. നിലവില്‍ ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളെല്ലാം പലവഴിക്ക് നിലയുറപ്പിക്കുകയാണ്. ലോക്സഭയിലെ ഫലം എത്തിയ ശേഷം മുന്നണി ബന്ധങ്ങളിലേക്ക് പോകാനാണ് ഏവര്‍ക്കും താല്‍പ്പര്യം. ഇതോടെ മഹാസഖ്യമുണ്ടാക്കി അതിന്റെ നേതാവായി മാറാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളും ലക്ഷ്യത്തിലെത്താതെ പോവുകയാണ്. പലരേയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ പോലും കഴിയുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്നായിക് വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയില്‍ കോണ്‍ഗ്രസാണ് മുഖ്യശത്രു. ഇതു കൊണ്ടാണ് കരുതലോടെ നവീന്‍ പട്നായിക് നീങ്ങുന്നത്. തെലുങ്കാനയില്‍ ചന്ദ്രശേഖരറാവുവും രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിക്കുന്നു. സമദൂരത്തില്‍ ഉറച്ച് നിന്ന് ലോക്സഭയില്‍ കരത്ത് തെളിയിക്കാനാണ് നീക്കം. മായാവതിയും മമതാ ബാനര്‍ജിയും പോലും കോണ്‍ഗ്രസുമായി അടുക്കുന്നില്ല. ബംഗാളില്‍ പരമാവധി സീറ്റ് ജയിച്ച് ലോക്സഭാ വിജയത്തിന് മാറ്റ് കൂട്ടാനാണ് മമതയുടെ നീക്കം. മായവതിയും യുപിയില്‍ അത്ഭുതങ്ങള്ഡ കാട്ടാനാകുമെന്ന വിശ്വാസത്തിലാണ്.

യുപിയില്‍ 80 സീറ്റുകള്‍ നിര്‍ണ്ണായകമാണ്. ഇതില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി എസ് പിയും ബിഎസ് പിയും സഖ്യമായി മത്സരിക്കാനാണ് സാധ്യത. ഇത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകും. അപ്പോഴും കോണ്‍ഗ്രസിന് ഇതിന്റെ ഫലം കിട്ടില്ല. അതിനിടെ യുപിയിലെ പ്രതിപക്ഷ സഖ്യത്തില്‍ 6 സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ആര്‍എല്‍ഡി എത്തിക്കഴിഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ അണിനിരത്തിയുള്ള മഹാസഖ്യത്തിനു രൂപം നല്‍കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ തേരും.

ഒഡീഷയില്‍ ബിജെപി, കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന് സമദൂരം പാലിക്കുമെന്നു വ്യക്തമാക്കിയ പട്നായിക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ നിരയില്‍ താനുണ്ടാവില്ലെന്ന് അടിവരയിട്ടു പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി കഴിഞ്ഞ മാസം പട്നായിക് ചര്‍ച്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ബിജെപി കോണ്‍ഗ്രസ് വിരുദ്ധ മൂന്നാം മുന്നണി സജീവമാകുമെന്നാണു സൂചന. തമിഴ്നാട്ടിലെ അണ്ണാഡിഎംകെയും ആന്ധ്രയിലെ വൈ എസ് ആര്‍ കോണ്‍ഗ്രസും നിലവില്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകില്ല. ലോക്സഭയില്‍ പരമാവധി സീറ്റ് ജയിച്ച ശേഷം വിലപേശലാകും ശ്രമം. തൂക്ക് ഭരണത്തിന് സാധ്യത വന്നാല്‍ ഇവരെല്ലാം ബിജെപിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധ്യതയുള്ളവരാണ്.

യുപിയില്‍ എസ്പി, ബിഎസ്പി എന്നിവയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ 6 സീറ്റുകള്‍ നല്‍കണമെന്ന് ആര്‍എല്‍ഡി ആവശ്യപ്പെട്ടു. ഭാഗ്പത്, മഥുര, മുസഫര്‍നഗര്‍, ഹാത്രസ്, അമ്റോഹ, കയ്റാന സീറ്റുകളാണ് അജിത് സിങ്ങിന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവുമായി ആര്‍എല്‍ഡി ഉപാധ്യക്ഷന്‍ ജയന്ത് ചൗധരി കൂടിക്കാഴ്ച നടത്തി. മായാവതിയുമായി (ബിഎസ്പി) കൂടിയാലോചിച്ച ശേഷം ഈ മാസം 15നു സീറ്റ് വിഭജനത്തില്‍ ധാരണയുണ്ടാക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കര്‍ണ്ണാടകയിലും കുമാരസ്വാമിയും കോണ്‍ഗ്രസും വഴിപിരിയലിലാണ്. ഇതും കോണ്‍ഗ്രസിന് തലവേദനയാണ്.

80 സീറ്റുള്ള യുപിയില്‍ കോണ്‍ഗ്രസിനു രണ്ടെണ്ണം (അമേഠി, റായ്ബറേലി) മാത്രം നല്‍കാമെന്ന് എസ്പിയും ബിഎസ്പിയും കടുത്ത നിലപാടെടുത്ത സാഹചര്യത്തില്‍, കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. അമേഠി രാഹുലിന്റേയും റായ് ബറേലി സോണിയയുടേയും സിറ്റിങ് സീറ്റാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ യുപിയില്‍ തങ്ങളെ ഒഴിവാക്കി സീറ്റുകള്‍ പങ്കിട്ടെടുക്കാനുള്ള എസ്പി, ബിഎസ്പി, ആല്‍എല്‍ഡി നീക്കത്തെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നതും.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന മഹാസഖ്യം അവിശുദ്ധ കൂട്ടുക്കെട്ടാണെന്ന് നരേന്ദ്ര മോദി ആരോപിച്ചിരുന്നു. വ്യക്തിതാല്‍പര്യങ്ങള്‍ മുന്‍നിറുത്തി മുന്നോട്ടുനീങ്ങുന്ന ഒരുകൂട്ടം പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുക്കെട്ടാണ് ബിജെപിക്കെതിരെ രൂപം കൊള്ളുന്ന മഹാസഖ്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ ആശയങ്ങളോടുള്ള എതിര്‍പ്പുകൊണ്ടു മാത്രം രൂപംകൊണ്ടു പാര്‍ട്ടികളാണ് മഹാസഖ്യത്തിന്റെ ഭാഗമായ ടി.ഡി.പിയും ചില സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും. സഖ്യം ജനങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് അധികാരത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കും വേണ്ടി മാത്രമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category