1 GBP = 91.10 INR                       

BREAKING NEWS

ഓട്ടോയാത്ര ഇനി സ്മാര്‍ട്ട് യാത്ര; 'കൂലിയും കൂടില്ല ചുറ്റിക്കറക്കലും നടക്കില്ല' ഓട്ടോക്കാരെ... ഗൂഗിള്‍ മാപ്പുമായി നിങ്ങള്‍ക്കുള്ള 'ആപ്പ്' റെഡി! ഗൂഗിള്‍ മാപ്പ് വഴി മോട്ടോര്‍ വകുപ്പിന്റെ ആപ്പില്‍ കയറി സ്ഥലം ടിക്ക് ചെയ്താല്‍ വഴിയും നിരക്കും വിരല്‍ തുമ്പില്‍; ഡല്‍ഹിയില്‍ ജയിച്ച പദ്ധതി ഇനി നമ്മുടെ സ്വന്തം കേരളത്തിലും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഓട്ടോയില്‍ കയറി സ്ഥലത്തെത്തിയ ശേഷം ഓട്ടോക്കാരുമായി മുട്ടന്‍ വഴക്കടിക്കാത്തവര്‍ ആരും കാണില്ല. ചിലപ്പോള്‍ പ്രശ്നം ഡ്രൈവര്‍മാരുടേത്. ചിലപ്പോള്‍ യാത്രക്കാരാവും വില്ലന്മാര്‍. എന്നാല്‍ ഇരുകൂട്ടര്‍ക്കും പ്രശ്നമില്ലാത്ത തരത്തില്‍ ഒരു സ്മാര്‍ട്ട് പരിഹാരവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ അമിത കൂലിക്കും വഴിയറിയാത്ത യാത്രക്കാരെ ചുറ്റിക്കറക്കുന്ന വില്ലന്‍ ഡ്രൈവര്‍മാരുടെ വേലത്തരങ്ങള്‍ക്കും അവസാനമാകുമെന്നുറപ്പ്. കൂലിയും വഴിയും ഇനി ഗൂഗിള്‍മാപ്പാവും യാത്രക്കാരനോട് പറയുക!

ഗൂഗിള്‍മാപ്പിന്റെ പുതിയ ഫീച്ചറിലാണ് ഈ സൗകര്യം. യാത്രക്കാരന്‍ ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥലം പറയുന്നതോടൊപ്പം ഗൂഗിള്‍മാപ് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കുന്ന ആപ്പിലേക്ക് കയറി ലക്ഷ്യസ്ഥാനം ടിക്ക് ചെയ്താല്‍ മതി. കൃത്യമായ വഴി യാത്രക്കാരന്റ മൊബൈലില്‍ തെളിയും. ഓട്ടോറിക്ഷക്കാരനും ഇതു ഉപയോഗിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ യാത്രക്കൂലിയും തെളിയും.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മോദില്‍ പോകേണ്ട വഴിയും നിരക്കുകളും ആപ്പിലൂടെ മുന്‍കൂട്ടി അറിയാം. ഊബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കുകളുമായി ഓട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും. ന്യൂഡല്‍ഹിയില്‍ ട്രാഫിക് പൊലീസ് ഈ പദ്ധതി പരീക്ഷിച്ചത് വിജയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടേയും നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഗൂഗിള്‍മാപ് ഫെയര്‍ നടപ്പിലാക്കുക.

ഇപ്പോള്‍ ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും നിശ്ചിത നിരക്കിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. പദ്ധതിയുടെ സാങ്കേതികവശം പരിശോധിച്ചുവരികയാണ്. മിക്കവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉള്ളതിനാല്‍ ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ല''-കെ.പത്മകുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category