1 GBP = 88.00 INR                       

BREAKING NEWS

അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കണം... അവര്‍ക്ക് മാത്രമായി സ്ഥലം കിട്ടേണ്ടതുണ്ടല്ലോ? ആലപ്പാട് കരിമണല്‍ ഖനനവിരുദ്ധസമരത്തില്‍ മഠത്തിനെതിരെ കടുത്ത ആരോപണവുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ; പൊതുമേഖലയെ തകര്‍ക്കാന്‍ സ്വകാര്യമേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനടക്കം മൂന്നുപേരാണ് കുപ്രചാരണത്തിന് പിന്നില്‍; ഖനന വിരുദ്ധസമരം നടത്തുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നുവെന്ന മന്ത്രിയുടെ പരാമര്‍ശവും വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്പോള്‍ പൊതുജനപിന്തുണയേറുകയാണ്. ഇന്ത്യയുടെ മാപ്പില്‍ നിന്നും ആലപ്പാട് പ്രദേശം അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് നാടിനുവേണ്ടി ഖനനത്തിന് എതിരെ ആലപ്പാട് നിന്നും ശബ്ദം ഉയരുന്നത്. 1965 മുതല്‍ തുടങ്ങിയ ഐആര്‍ഐയുടെ കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരം മറുനാടന്‍ മലയാളി ഏറ്റെടുത്തതോടെയാണ് പൊതുജനശ്രദ്ധയിലേക്ക് വന്നത്.

എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ ആലപ്പാട് എന്ന പേരില്‍ കുപ്രചാരണം നടത്തുന്നത് എന്നാണ് ഫിഷറീസ് -തുറമുഖ മന്ത്രിയും കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ ജെ.മേഴ്സിക്കുട്ടിയമ്മ പറയുന്നത്. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായാണ് കുറച്ചുഭൂമി പോയിട്ടുള്ളതെന്നും പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

പൊതുമേഖലയെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളതെന്ന് മന്ത്രി പറയുന്നു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഷാജിയടക്കം മൂന്നുപേരാണ് ഈ കുപ്രചാരണത്തിന് പിന്നില്‍. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. 'അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്, എന്നാണ് മന്ത്രിയുടെ ആരോപണം.

'പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ് ആലപ്പാട് എന്ന് പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുവരുന്നത്. സുനാമിയുടെ ഭാഗമായി അവടെയുള്ള ഭൂരിഭാഗം ആളുകളെയും പുനരധിവസിപ്പിച്ചതാണ്. തീരപ്രദേശത്തെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്ന പറയേണ്ട കാര്യമില്ല.


50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായിട്ടാണ് പണ്ട് കുറച്ച് ഭൂമി പോയിട്ടുള്ളത്. അതിന് ശേഷം ഇവിടെ പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ധാതുക്കള്‍ വേര്‍തിരിച്ച് മണ്ണ് അവിടെ തന്നെ ഇടണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ല. കാട്ടില്‍മേക്കതില്‍ ക്ഷേത്രമൊക്കെ തകരാന്‍ പോകുന്നുവെന്ന തരത്തില്‍ മതപരമായ രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. കാട്ടില്‍മേക്കതിലും ഇതുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്.

കെഎംഎംഎല്‍ ചെയ്യുന്നത് മിനറല്‍സ് വേര്‍തിരിച്ച് മണ്ണ് അവിടെ തന്നെയിട്ട് മനോഹരമായി കര നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കെഎംഎംഎല്‍ ചെയ്യുന്നത് പോലെ തന്നെ ഐആര്‍ഇയും എടുക്കണം. ഐആര്‍ഇ സീ വാഷ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഐആര്‍ഇ പുലിമുട്ട് നിര്‍മ്മാണത്തിന് ടെന്‍ഡര്‍ കൊടുത്തു പണി ഉദ്ഘാടനം ചെയ്തത് താന്‍ തന്നെയാണെന്നും മന്ത്രി പറയുന്നു. അന്നൊന്നും ഇല്ലാത്ത പ്രശ്നം രണ്ടുമാസം കൊണ്ടുപൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ആസൂത്രിത ശ്രമുണ്ട്.

നമ്മള്‍ അതിനെ നന്നായിട്ട് എടുക്കേണ്ടതുണ്ട്. അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്. അതുകൊണ്ട് പൊതുമേഖലയെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളത്. ഒന്ന് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഷാജി. പിന്നെ രണ്ടുപേരും കൂടി ചേര്‍ന്ന് മൂന്ന് പേരാണ് ഇതിന് തുടക്കം കുറിച്ചത്. കൊല്ലം ജില്ലയക്ക് പുറത്തുള്ളവരാണ് ഇത് ഏറ്റുപിടിച്ചിരിക്കുന്നത്. കഥയറിയാതെ ആട്ടം കാണേണ്ട എന്ന രീതിയില്‍ നമ്മള്‍ ഒരു ഹാഷ്ടാഗ് ആരംഭിക്കുക.

ഇക്കാര്യത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇത് ഏറ്റുപിടിക്കേണ്ട കാര്യമില്ല. ഇതിന് യോജിച്ച മറുപടി താന്‍ നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഐആര്‍ഇക്കാര്‍ തന്നെ പ്രതികരിക്കട്ടെ. താനായിട്ട് ഇത് ഏറ്റുപിടിക്കുന്നില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറയുന്നു. നിലവില്‍ പുലിമുട്ട് നിര്‍മ്മാണം അവിടെ തുടങ്ങിക്കഴിഞ്ഞു. കഥയറിയാതെയാണ് ഇപ്പോള്‍ ആട്ടം കാണുന്നതെന്നും മന്ത്രി പറയുന്നു '.
ആലപ്പാട് ഖനന വിരുദ്ധ സമരത്തിനു പിന്തുണയുമായി മാധ്യമങ്ങളും സിനിമാതാരങ്ങള്‍ വരെയുണ്ട്, ടൊവിനോ തോമസ്, പൃഥ്വിരാജ്, രജിഷാ വിജയന്‍, സണ്ണി വെയ്ന്‍, അനു സിതാര, പ്രിയ വാര്യര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാസി തുടങ്ങി നിരവധി താരങ്ങള്‍ ആലപ്പാടിനായി രംഗത്തുണ്ട്. ഒരു ജനതയുടെ നിലനില്‍പ് തന്നെ അപകടത്തിലായിട്ടും മാധ്യമങ്ങള്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള ചര്‍ച്ചകളിലാണെന്നുമാണ് പൃഥ്വിരാജ് ഫെയ്സ് ബുക്കില്‍ കുറിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഈ സമരം കൊണ്ടൊന്നും കുലുങ്ങുന്ന അവസ്ഥയിലല്ല. പെട്ടെന്ന് ഈ ഖനനം നിര്‍ത്താനും അവര്‍ക്ക് കഴിയുകയുമില്ല. പക്ഷെ ഖനനത്തിന് എതിരെ സമരം ശക്തിപ്രാപിക്കുകയാണ്. ഖനനം കാരണം ആലപ്പാട്ടെ ഭൂവിസ്തൃതി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. നിലകൊണ്ട ഈ പ്രദേശം ഇപ്പോള്‍ കരിമണല്‍ ഖനനം മൂലം ഇപ്പോള്‍ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഖനനം ആലപ്പാടിന് മേല്‍ ഏല്‍പ്പിക്കുന്ന ആഘാതത്തിന്റെ തോത് മനസിലാക്കാന്‍ കഴിയുന്നതാണ്. ഇപ്പോള്‍ അവശേഷിക്കുന്ന ഭാഗം കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കൊല്ലം കരുനാഗപ്പള്ളിയില്‍ അറബിക്കടലിനും കായംകുളം കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ വീതി കുറഞ്ഞ പ്രദേശമാണ് ആലപ്പാട്. കടലിനും കായലിനും ഇടക്കുള്ള ഈ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഇടവുമായിരുന്നു പക്ഷെ എല്ലാം ഖനനം കവര്‍ന്നു എടുത്തിരിക്കുന്നു. ആലപ്പാട്ടെ കടല്‍ത്തീരത്തെ പഞ്ചാര മണല്‍ തരികള്‍ക്ക് ഇപ്പോള്‍ കറുപ്പ് നിറമാണ്. എല്ലാം ഖനനം കാരണം.

ഗ്രാമവാസികളുടെ ഭൂമിയും കടലെടുത്തിരിക്കുന്നു. സീ വാഷ് എന്ന പ്രക്രിയ കാരണം. തീരത്ത് നിന്ന് മണല്‍ എടുക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന കുഴികള്‍ ആലപ്പാട് റെയര്‍ എര്‍ത്ത് നികത്തുന്നില്ല. തീരത്ത് മണല്‍ ഇല്ലാത്ത അവസ്ഥ വരുമ്പോള്‍ കടല്‍ ഒരിടത്ത് നിന്ന് മണല്‍ എടുത്ത് അത് നികത്തും. ഗ്രാമവാസികളുടെ കടലിനോട് ചേര്‍ന്ന വസ്തു നഷ്ടമാകുന്നത് ഇങ്ങിനെയാണ്. അവിടെനിന്നുള്ള മണല്‍ ആണ് കടല്‍ കോരി എടുക്കുന്നത്. അതോടെ അവിടം കടലാകുകയും ചെയ്യും. ഇങ്ങിനെയാണ് ആലപ്പാട് പ്രദേശത്തുള്ളവര്‍ക്ക് ഭൂമി നഷ്ടമാകുന്നത്. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികള്‍ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലില്‍ നഷ്ടമായി.
മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് ഇപ്പോള്‍ കഴിയില്ല. ഭൂ സ്വത്തുക്കള്‍ കടലാസില്‍ മാത്രമായി ഒതുങ്ങുന്നു. ഓരോ സര്‍വ്വേ കഴിയുമ്പോഴും റവന്യൂ റിക്കോര്‍ഡില്‍ നിന്നും അവ നീക്കം ചെയ്യപ്പെടുകയാണ്. കാരണം വസ്തുക്കള്‍ കടലെടുത്തു കഴിഞ്ഞു. കരിമണല്‍ ഖനനത്തിന്റെ നേര്‍സാക്ഷിയായി പൊന്മന എന്ന ഗ്രാമം തകര്‍ന്നടിഞ്ഞു കിടക്കുന്നു.

ഖനനം നടത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നില്ല. അതിനാല്‍ ഓരോ മേഖലയും തകരുന്നു. ഖനനം തൊട്ടടുത്ത പ്രദേശത്തേക്ക് നീങ്ങുന്നു. ആയിടവും നശിക്കുന്നു. ഇതാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന തുടര്‍ പ്രക്രിയ. കമ്പനികളില്‍ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുകയാണ്. കടലാമ ഉള്‍പ്പെടെയുള്ള നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകര്‍ന്നിരിക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഖനനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category