1 GBP = 85.00 INR                       

BREAKING NEWS

വധൂവരന്മാര്‍ക്ക് ഒരുമിച്ച് ഒരിലയിട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം കളിചിരി... തമാശ; ചോറു വിളമ്പിയപ്പോള്‍ വധു എല്ലാം അടിച്ചുമാറ്റി; കൂട്ടുകാരുടെയും വധുവിന്റെയും കളിയാക്കല്‍ അതിരുവിട്ടപ്പോള്‍ കണ്‍ട്രോള്‍ പോയ വരന്‍ മേശ മറിച്ചിട്ടു: വീഡിയോ വൈറലായതോടെ കല്യാണ റാഗിംഗിനെ പുകഴ്ത്തിയും ഇകഴ്ത്തിയും സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ല്യാണ ദിവസം കൂട്ടുകാരുടെ തമാശയും കളിയാക്കലുമൊക്കെ വധൂവരന്മാര്‍ക്ക് രസമാണ്. പലരും അത് ആസ്വാദിക്കാറുമുണ്ട്. എന്നാല്‍, പതിയെ പതിയെ അത് റാംഗിംഗിന്റെ തലത്തിലേക്ക് അധ:പതിക്കുകയും വധൂവരന്മാര്‍ ഭയക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. വരന്റെ കൂട്ടുകാരായി വരുന്ന ചെക്കന്മാരാണ് കാര്യസ്ഥന്മാര്‍ ചമയുന്നത്. ഇതോടെ ചെക്കനും പെണ്ണും ഇവരുടെ കൈയിലെ വെറു കളിപ്പാവ മാത്രമാകും. മലബാറിലാണ് ഈ അതിരുവിട്ട ആഘോഷം അധികവും അരങ്ങേറാറുള്ളത്.

പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, തകിലും പുല്ലാങ്കുഴലുമായി വരുന്ന ഘോഷയാത്രയെ ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, ചിലയിടങ്ങളില്‍ ജെ.സി.ബിയിലും, ഗുഡ്‌സ് വണ്ടിയിലും ചെറുക്കനെയും പെണ്ണിനെയും ഇരുത്തി യാത്ര ചെയ്യിക്കുക, വരന്റെ വീട്ടിനടുത്തുവരെ വാഹാനം പോകുന്ന സൗകര്യമുണ്ടായാലും കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് നട്ടുച്ചനേരത്ത് ഇറക്കി കാല്‍നടയായി വധൂവരന്മാരെ നടത്തിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല്‍ എന്നിവയൊക്കെ ചെറിയ റാഗിങ് മാത്രം. ഇത്തരത്തില്‍ ഒരു റാഗിംഗിന് കടുപ്പം കൂടിയപ്പോഴാണ് ചെക്കന്റെ ഈഗോ ഉണര്‍ന്നതും കാര്യങ്ങള്‍ ആകെ അലങ്കോലമായതു.

കല്യാണ ദിവസം കൂട്ടുകാരുടെ റാഗിങ് അതിര് വിട്ടപ്പോള്‍ വരന് ദേഷ്യം വരികയും മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായി. വധൂവരന്മാര്‍ ഭക്ഷണത്തിനിരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഈ സമയം ഇരുവര്‍ക്കും ഒരിലയില്‍ കൂട്ടുകാര്‍ കറികള്‍ വിളമ്പുന്നു. വരന്റെ ഇലയില്‍ ചോറിട്ടപ്പോള്‍ വധു അതു വാരി തന്റെ ഭാഗത്തേക്ക് മാറ്റി. ഇതു കണ്ട വരന്റെ കൂട്ടുകാര്‍ കളിയാക്കുകയും പരിഹാസം അതിര് വിട്ടപ്പോള്‍ വരന്‍ ഭക്ഷണ മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്തു.

വരനെ പിന്തുണച്ചുകൊണ്ടും കൂട്ടുകാരെ എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്. എല്ലാരും ഇതുപോലൊക്കെ റിയാക്ട് ചെയ്തിരുന്നേല്‍ എന്നേ ഈ കലാരൂപം അവസാനിച്ചേനെ എന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ സ്വന്തം കല്യാണമല്ലേ വരന് ഒന്നു ക്ഷമിക്കാമെന്ന് പറയുന്നവരുമുണ്ട്. വരനെ ശരിക്കും കളിയാക്കിയത് വധുവാണെന്നും ചിലര്‍ പറയുന്നു. ഏതായാലും വരന്‍ മേശ മറിച്ചിട്ടതോടെ തമാശ കാര്യമായി എന്നുപറയാതെ വയ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category