1 GBP = 91.00 INR                       

BREAKING NEWS

അവസാന ദിവസം ഹിമാചല്‍ പ്രദേശിന്റെ ചാലഞ്ച് ഏറ്റെടുത്ത് കേരളം; രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് വിജയം; കരുത്ത് കാട്ടി വിനൂപും സച്ചിനും സഞ്ജുവും; തുടര്‍ച്ചയായി രണ്ടാം വട്ടവും ക്വാര്‍ട്ടര്‍ കടന്ന് വാട്മോറിന്റെ കുട്ടികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യ ഇന്നിങ്സില്‍ 11 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം വിജയിച്ചത്. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് വേണ്ടി വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92) സഞ്ജു സാംസണ്‍ (61*) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് വിജയം എളുപ്പമാക്കിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഉള്ള 8 വിക്കറ്റിന് 285 എന്ന സ്‌കോറില്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്യുകയും അവസാന ദിവസം കേരളത്തെ ബാറ്റിങ്ങിന് ക്ഷണിക്കുകയുമായിരുന്നു.

ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത കേരളം ആദ്യം മുതല്‍ തന്നെ വിജയത്തിനായി പൊരുതി. വിജയത്തോടെ 26 പോയിന്റാണ് കേരളത്തിന് സ്വന്തമായത്. ഇനി മറ്റ് മത്സര ഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ ക്വാര്‍ട്ടര പ്രവേശനം സ്‌കോര്‍ ഹിമാചല്‍ 297, 2858 കേരളം 286 2995. 297 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം തുടക്കം മുതല്‍ ആക്രമിക്കുകയായിരുന്നു. വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിനൂപും സച്ചിനും റണ്‍നിരക്ക് താഴാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോവുകയാണ്. രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്.

നേരത്തെ ആദ്യ ഇന്നിങ്‌സ് ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഹിമാചലിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്ന് ഒന്നാം ഇന്നിങ്സില്‍ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category