1 GBP = 90.60 INR                       

BREAKING NEWS

പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നാളെ; ഫാ: മടുക്കമൂട്ടില്‍ മുഖ്യ കാര്‍മ്മികന്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിങാം: പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബര്‍മിങാം ബഥേല്‍ സെന്ററില്‍ നാളെ നടക്കും. കണ്‍വന്‍ഷനില്‍ നാളെ സീറോ മലങ്കര കുര്‍ബാന ഉണ്ടാകും. ഫാ: മടുക്കമൂട്ടില്‍ ആണ് മുഖ്യ കാര്‍മ്മികന്‍. വചനവേദിയില്‍ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്ത വചന പ്രഘോഷകന്‍ അമേരിക്കയില്‍ നിന്നുമുള്ള മുന്‍ പെന്തക്കോസ്ത് പാസ്റ്റര്‍ ജാന്‍സെന്‍ ബാഗ്വേല്‍ എത്തുന്നതാണ്. വിശ്വാസികള്‍ക്ക് അനുഗ്രഹ വര്‍ഷത്തിനായി ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. അത്ഭുതങ്ങളും രോഗശാന്തിയും വരദാന ഫലങ്ങളും നേരിട്ട് അനുഭവേദ്യമാകുന്ന ഈ ശുശ്രൂഷയുടെ ആത്മീയ വിജയത്തിനായി ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, ( Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ  പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു എബ്രഹാം - 07859 890267

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category