1 GBP = 88.30 INR                       

BREAKING NEWS

ഫ്‌ളാഷ് മോബോടെ തുടക്കം; നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് ഉദ്ഘാടനം; വിസ്മയിപ്പിച്ച് 'ഉദയം'; ആഷ്ഫോര്‍ഡില്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഗംഭീരമായി

Britishmalayali
ജോണ്‍സണ്‍ മാത്യു

ആഷ്ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം വര്‍ണാഭമായി ആഘോഷിച്ചു. ഉദയം ആഷ്ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ നയനമനോഹരമായ ഓഡിറ്റോറിയത്തില്‍ വച്ച് മുപ്പതില്‍പ്പരം സ്ത്രീകളും ആണ്‍കുട്ടികളും അണി നിരന്ന ഫ്ളാഷ് മോബോടു കൂടിയാണ് ആഘോഷം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ട്രീസ സുബിന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും സംയുക്തമായി ചേര്‍ന്ന് മൂന്ന് വലിയ നക്ഷത്ര വിളക്കുകള്‍ തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

ശേഷം ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസിലേക്ക് ആദ്യമായി കടന്നു വന്ന മലയാളിയും ഹെര്‍ മജസ്റ്റിക് ഗവണ്‍മെന്റ്സില്‍ സീനിയര്‍ ഇക്കണോമിക് അഡൈ്വസറമായ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസിന്റെ തലവനും പ്രശസ്ത വാഗ്മിയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കി. ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈകോര്‍ക്കുമ്പോള്‍ ക്രിസതുമസ് അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സമ്മാനങ്ങള്‍ നല്‍കി. തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നു വന്ന അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നു ചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും ഉദയവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സോനു സിറിയക് നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറി സിജോ ജയിംസ്, വൈസ് പ്രസിഡന്റ് ജോളി മോളി, ട്രഷറര്‍ ജെറി ജോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബന്ധിതമായി ഷാബു വര്‍ഗ്ഗീസ് യോഗം നിയന്ത്രിച്ചു.

പ്രശസ്ത നര്‍ത്തകിയായ ജെസ്സിന്താ ജോയിയുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അതീവഹൃദ്യവും നയന മനോഹരവുമായ സ്വാഗതനൃത്തത്തോടെ ഉദയത്തിന് ആരംഭം കുറിച്ചു. 65ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച ലോക രക്ഷിതാവിന്റെ ഉദയം എന്ന നൃത്തം സംഗീത ശില്‍പ്പവും കൊച്ചു കുട്ടികളും ക്രിസ്തുമസ് പാപ്പായും ചേര്‍ന്നവതരിപ്പിച്ച പാപ്പാ നത്തവും ആഷ്ഫോര്‍ഡില്‍ ആദ്യമായി നീല ചിറകുകള്‍ ഏന്തിയ മാലാഖമാരുടെ ക്ലാസിക്കല്‍ ഡാന്‍സും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തി ഗാനം, കരോള്‍ഗാനം, കുട്ടികളുടെ ക്വൊയര്‍ സിനിമാറ്റിക് ഡാന്‍സ്, സിനിമാറ്റിക് സ്‌കിറ്റ് എന്നിവയാല്‍ ഉദയം കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാര്‍ ചിട്ടപ്പെടുത്തിയ ഡാന്‍സും ഫ്യൂഷന്‍ ഡാന്‍സും വനിതകളുടെ സിനിമാറ്റിക് ഡാന്‍സും ജിന്റെല്‍ ബേബിയുടെ ഡിജെയും സദസ്സിനെ ഇളക്കി മറിച്ചു.

ഉദയം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറിലും പരിശ്രമിച്ച വ്യക്തികള്‍ക്കും സ്്റ്റേജിലും ഹാളിലും ഹാളിന്റ പുറത്തും വെളിച്ചത്താല്‍ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച ബേബി ആര്‍എസിക്കും പ്രോഗ്രാ കമ്മറ്റിക്കും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു. എക്സിക്യുട്ടീവ് കമ്മറ്റി് അംഗങ്ങള്‍ക്കൊപ്പം സാം ചീരന്‍, ജോജി കോട്ടക്കല്‍, സോജാ മധു, സുബിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളുടെയും അതിഥികളുടെയും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിനും കാതിലും കരളിലും മനസ്സിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് ഉദയം എന്ന് അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category