1 GBP = 88.00 INR                       

BREAKING NEWS

ബ്രിസ്റ്റോള്‍ ക്നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ ഞായറാഴ്ച വിപുലമായി കൊണ്ടാടുന്നു

Britishmalayali
തോമസ് മാത്യു

ബ്രിസ്റ്റോള്‍: ശെമ്മാശന്മാരില്‍ പ്രധാനിയും സഹോദരന്മാരില്‍ മുമ്പനുമായ പരിശുദ്ധനും മഹത്വവുമുള്ളവനുമായ മോര്‍ സ്തേപ്പാനോസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഇടവകയുടെ വലിയ പെരുന്നാള്‍ മറ്റന്നാള്‍ ഞായറാഴ്ച വിപുലമായി കൊണ്ടാടുന്നു. ഞായറാഴ്ച രാവിലെ 10.30ന് പ്രഭാത പ്രാര്‍ത്ഥനയും 11 മണിക്ക് വി. കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും പ്രസംഗവും തുടര്‍ന്ന് റാസായും ആദ്യഫല ലേലവും സ്നേഹ വിരുന്നും നടത്തപ്പെടും. വൈകിട്ട് അഞ്ചു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെ പെരുന്നാളിന്റെ ചടങ്ങുകള്‍ സമാപിക്കും. പെരുന്നാള്‍ കുര്‍ബാനയിലും മറ്റു ശുശ്രൂഷകളിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ട്രസ്റ്റി അജിത്ത് ഉണ്ണീട്ടന്‍ - 07794472048, സെക്രട്ടറി മനോജ് കുര്യാക്കോസ് - 07886215873
ദേവാലയത്തിന്റെ വിലാസം
Henbury Bristol BS10 7BE



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category