1 GBP = 91.00 INR                       

BREAKING NEWS

യുകെയിലെമ്പാടും ഫ്ലൂ പടര്‍ന്ന് പിടിക്കുന്നു; 20 ലക്ഷത്തില്‍ അധികം പേര്‍ ആശുപത്രിയില്‍; ഗര്‍ഭിണികള്‍ കരുതല്‍ എടുക്കുക; ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

Britishmalayali
kz´wteJI³

പ്രതികൂലമായ ശൈത്യ കാലാവസ്ഥ ശക്തമാകുന്നതിനാല്‍ യുകെയിലാകമാനം ഫ്ലൂ അപകടകരമായ രീതിയില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഒരാഴ്ചക്കിടെ ഫ്ലൂ കേസുകള്‍ ഇരട്ടിയാവുകയും 20 ലക്ഷത്തിലധികം പേര്‍ ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തില്‍ ഗര്‍ഭിണികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരും മുന്‍കരുതല്‍ എടുക്കണമെന്ന പ്രത്യേക മുന്നറിയിപ്പുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാമെന്ന് പ്രത്യേകം ഓര്‍ക്കുക. ഫ്ലൂ വര്‍ധിച്ച് വരുന്നത് എന്‍എച്ച്എസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുമുണ്ട്.

ഇന്നലെ പുറത്തു വിട്ട ഔദ്യോഗിക കണക്കുകളാണ് രോഗത്തിന്റെ ഭീകരാവസ്ഥ വരച്ചിട്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഒരാഴ്ചക്കിടെ ഫ്ലൂ കേസുകളില്‍ 85 ശതമാനമാണ് വര്‍ധവുണ്ടാിരിക്കുന്നത്. എന്നാല്‍ വെയില്‍സില്‍ ഇത് 55 ശതമാനമാണ്. സ്‌കോട്ട്ലന്‍ഡില്‍ 139 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 50 ശതമാനവുമാണ് ഫ്ലൂ കേസുകളില്‍ പെരുപ്പമുണ്ടായിരിക്കുന്നത്. അതാതിടങ്ങളിലെ ഫ്ലൂ നിരക്കുകള്‍ ഹെല്‍ത്ത് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. യുകെയിലാകമാനം ഒരു ലക്ഷം പേരില്‍ ശരാശരി 60 പേര്‍ക്ക് ഫ്ലൂ ബാധിച്ചിരിക്കുന്നുവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറത്തു വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഫ്ലൂവില്‍ ഇതില്‍ എച്ച്1എന്‍1 സ്ട്രെയിനാണ് ഏറ്റവും കൂടുതലായി വ്യാപിച്ചിരിക്കുന്നത്. 2018ലെ ഏറ്റവും അവസാനത്തിലെ ഏഴു ദിവസങ്ങളില്‍ ഫ്ലൂവില്‍ 76 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഇതു പ്രകാരം അന്ന് ഒരു ലക്ഷം പേരില്‍ 34 പേര്‍ക്കായിരുന്നു ഫ്ലൂ പടര്‍ന്നിരുന്നത്. ഫ്ലൂ ഹോസ്പിറ്റലുകളിലും അവരുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും മോഡറേറ്റ് ഇംപാക്ട് മാത്രമേ ഉണ്ടാക്കുന്നുള്ളുവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്.ഈ സീസണിലെ ഫ്ലൂ കേസുകളില്‍ മൂന്നിലൊന്നു പേരെ മാത്രമേ കഴിഞ്ഞ ആഴ്ച ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നത്. അതായത് 666 പേരില്‍ 205 പേരെ മാത്രമേ ഇത്തരത്തില്‍ ഐസിയുവില്‍ ഇടേണ്ടി വന്നിട്ടുള്ളൂ.

ഗര്‍ഭിണികളില്‍ പകുതിയോളം പേരും 65 വയസിന് മേലെയുള്ളവരില്‍ പത്തില്‍ മൂന്നു പേരും ഫ്ലൂവിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനേഷന്‍ എടുക്കാത്തതിനാല്‍ ഉടന്‍ വാക്സിനേഷന്‍ എടുക്കണമെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യമുള്ളവര്‍ക്ക് ഫ്ലൂ ഭീഷണി സൃഷ്ടിക്കുന്നില്ലെങ്കിലും പ്രായമായവര്‍, കുട്ടികള്‍, നേരത്തെ തന്നെ മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ശക്തമാണ്. ഫ്ലൂവില്‍ നിന്നു സംരക്ഷണം നേടുന്നതിനുള്ള ഏറ്റവും മികച്ച വഴി വാക്സിനേഷനാണെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ റിച്ചാര്‍ഡ് പെബോഡി നിര്‍ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 1000 പേരില്‍ 30.6 പേര്‍ക്ക് ഫ്ലൂ വിന്റെ ലക്ഷണങ്ങളുണ്ട്. ഇതുപ്രകാരം യുകെയിലാകമാനം 1.9 മില്യണ്‍ പേര്‍ക്ക് ഈ അവസ്ഥയുണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക് ഷെയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് ഫ്ലൂ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category