1 GBP = 91.00 INR                       

BREAKING NEWS

ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തെന്ന് ഒരു കൂട്ടര്‍; ബ്രക്‌സിറ്റേ വേണ്ടെന്ന് മറ്റൊരു കൂട്ടര്‍; അവര്‍ക്കൊപ്പം ലേബര്‍ എംപിമാരും; വലിയ വ്യത്യാസത്തില്‍ ചൊവ്വാഴ്ച ബ്രക്‌സിറ്റ് ബില്‍ തോല്‍ക്കുമെന്ന് ഉറപ്പായി? ആര്‍ക്കും വേണ്ടാത്ത നോ ഡീല്‍ ആയിരിക്കുമോ കാത്തിരിക്കുക?

Britishmalayali
kz´wteJI³

ടുത്ത ചൊവ്വാഴ്ച തെരേസ മേയുടെ ബ്രക്സിറ്റ് ഡീലിന് മേല്‍ കോമണ്‍സില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡീല്‍ എങ്ങനെയെങ്കിലും പാസാക്കണമെന്ന് യൂണിയന്‍ ചീഫുമാരോട് അടക്കമുള്ളവരോട് അഭ്യര്‍ത്ഥിച്ചു രംഗത്തെത്തി. 228 വോട്ടിന് തെരേസയുടെ ഡീല്‍ കോമണ്‍സില്‍ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായതിനിടെയാണ് അതിനെ അതിജീവിക്കാനുള്ള അവസാന ശ്രമം തെരേസ നടത്തുന്നത്. റിമെയിനര്‍മാരും ബ്രക്സിറ്റര്‍ റിബലുകളും തെരേസക്കെതിരെ കൈകോര്‍ക്കാന്‍ തീരുമാനിച്ചതിലൂടെയാണ് തെരേസയുടെ ഡീല്‍ പരാജയപ്പെടുമെന്ന് ഉറപ്പായത്.

അതിനിടെ തെരേസ മേ ബ്രക്സിറ്റില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണവുമായി ബ്രക്സിറ്റര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ബ്രക്സിറ്റേ വേണ്ടെന്ന നിലപാടാണ് റിമെയിനര്‍മാര്‍ വീണ്ടും ഉയര്‍ത്തുന്നത്. അവര്‍ക്ക് കുട പിടിക്കാന്‍ ലേബര്‍ എംപിമാരും മുന്നോട്ടു വന്നിരിക്കുന്നത് സര്‍ക്കാരിന് കടുത്ത ക്ഷീണമാണുണ്ടാക്കുന്നത്. ഇതിനിടെ ആര്‍ക്കും വേണ്ടാത്ത നോ ഡീലായിരിക്കുമോ രാജ്യത്തെ കാത്തിരിക്കുന്നത്? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ചൊവ്വാഴ്ച ഡീലിന് മേല്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന ടോറികള്‍ ലേബര്‍ ഫ്രന്റ് ബെഞ്ചുമായി ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. തന്റെ ഡീല്‍ പരാജയപ്പെട്ടാല്‍ അതിനു പകരം പ്ലാന്‍ ബി തയ്യാറാക്കാന്‍ തെരേസ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രിയായതിന് ശേഷം തെരേസ യുണൈറ്റ് യൂണിയന്‍ ചീഫുമാരായ ലെന്‍ മാക് ക്ലുസ്‌കി, ടിം റോച്ച് എന്നിവരുമായി ഇതാദ്യമായി ചര്‍ച്ചകള്‍ നടത്തിയെന്നും തന്റെ ഡീലിനെ പിന്തുണക്കണമെന്നാണ് അവരോട് ആവശ്യപ്പെട്ടതെന്നും തെരേസയുടെ വക്താവ് പറയുന്നു. ചൊവ്വാഴ്ച കോമണ്‍സില്‍ ടോറി സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന 228 വോട്ടിന്റെ തോല്‍വി 1924ല്‍ ലേബറിന്റെ റാംസെ മാക് ഡൊണാള്‍ഡ് സര്‍ക്കാര്‍ നേരിട്ട 166 വോട്ടിന്റെ തോല്‍വിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചടിയെയാണ്. നോ ഡീല്‍ ബ്രക്സിറ്റ് വേണ്ടെന്ന് ആവശ്യപ്പെടുന്നവര്‍ തന്റെ ഡീലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രസ് കോണ്‍ഫറന്‍സില്‍ തെരേസ നിര്‍ദേശിച്ചത്.

തന്റെ ഡീല്‍ ജോലികളെയും സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുമെന്നും തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു ഡീലാണെന്നുമാണ് തെരേസ ഉയര്‍ത്തിക്കാട്ടുന്നത്. യുകെ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ തെരേസ തന്റെ ഡീലിനെ വാനോളം പുകഴ്ത്തി ഏവരുടെയും പിന്തുണ നേടിയെടുക്കുന്നതിനുള്ള അവസാന ശ്രമം നടത്തിയിരുന്നു. ഇപ്പോഴത്തെ ഡീല്‍ മാത്രമാണ് സാധ്യമായ ഏക ഡീലെന്ന് യൂറോപ്യന്‍ യൂണിയനും വെളിപ്പെടുത്തിയതായി തെരേസ എടുത്തു കാട്ടുന്നു. നോ ഡീല്‍ ഒഴിവാക്കണമെന്നാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നാണ് അബെ ഈ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്. ഇത്തരത്തില്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ തുടരുമ്പോഴും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് മുന്നോടിയായി ബ്രക്സിറ്റ് ചര്‍ച്ചകള്‍ കോമണ്‍സില്‍ പുരോഗമിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category