1 GBP = 91.00 INR                       

BREAKING NEWS

ജാഗ്വറും ലാന്‍ഡ് റോവറും വാങ്ങി താരമായ ടാറ്റയ്ക്കും ബ്രിട്ടനില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ല; ഡീസല്‍ കാര്‍ വില്‍പന കുറഞ്ഞതോടെ ഉല്‍പാദനം കുറയ്ക്കുന്നു; 4500 പേര്‍ക്ക് യുകെയില്‍ മാത്രം തൊഴില്‍ പോകും

Britishmalayali
kz´wteJI³

ബ്രിട്ടനിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ 4500 പേരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജാഗ്വറും ലാന്‍ഡ് റോവറും വാങ്ങി യുകെയില്‍ താരമായ ടാറ്റയ്ക്ക് പിടിച്ച് നില്‍ക്കാനാവുന്നില്ലെന്നാണ് ഇതിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നത്. ഡീസല്‍ കാര്‍ വില്‍പന കുറഞ്ഞതോടെ കാര്‍ ഉല്‍പാദനം കുറയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 1500 പേര്‍ക്കായിരുന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നത്. തങ്ങളുടെ യൂറോപ്പിലെ 50,000 തൊഴില്‍ സേനയില്‍ നിന്നും നല്ലൊരു ഭാഗം പേരെ പിരിച്ചു വിടുന്നുവെന്ന് ഇന്നലെ ഫോര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിസിനസിനെ കൂടുതല്‍ മത്സരക്ഷമവും സുസ്ഥിരവുമാക്കുന്നതിനാണ് ഈ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാതെന്നും ഫോര്‍ഡ് വിശദീകരിക്കുന്നു. എന്നാല്‍ കടുത്ത നടപടികള്‍ക്കിടയിലും യുകെയിലെ വൂള്‍വര്‍ഹാംപ്ടണില്‍ പുതിയ ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്സിനും നോര്‍ത്ത് വാര്‍വിക്ക് ഷെയറിലെ ഹാംസ് ഹാളില്‍ പുതിയ ഇലക്ട്രിക് ബാറ്ററി അസംബ്ലി സെന്ററിനും വാഗ്ദാനം ചെയ്ത നിക്ഷേപം നടത്തുമെന്ന് ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ഉറപ്പേകുന്നു. കമ്പനി പിരിച്ച് വിടുന്നവരില്‍ ഭൂരിഭാഗവും യുകെയില്‍ നിന്നുള്ള തൊഴിലാളികളായിരിക്കും.
അടുത്ത 18 മാസങ്ങളിലേക്ക് കമ്പനിയെ രക്ഷിക്കുന്നതിനുള്ള ഫണ്ടുറപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതെന്നും ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ വിശദീകരിക്കുന്നു. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യം വച്ചുള്ള നടപടികളാണിവയെന്നാണ് ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ ചീഫ് എക്സിക്യൂട്ടീവായ റാല്‍ഫ് സ്പെത്ത് പറയുന്നത്. രാഷ്ട്രീയപരവും ഭരണപരവുമായ തടസങ്ങളും ഓട്ടോമോട്ടീവ് ഇന്റസ്ട്രി നേരിടുന്ന സാങ്കേതിക വെല്ലുവിളികളുമാണ് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു.

ചൈനയില്‍ നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞതും ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ പൊതുവെ കുറഞ്ഞതുമാണ് ഇത്തരം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായതെന്നും ജെഎല്‍ആര്‍ പറയുന്നു. യുകെയില്‍ ബ്രക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പെരുകുന്നത് കാര്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ജെഎല്‍ആറിന്റെ യുകെയിലെ വര്‍ക്ക് ഫോഴ്സ് കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടെ 17,000 പേരില്‍ നിന്നും 40,000ത്തില്‍ അധികം പേരിലേക്കാണ് വര്‍ധിച്ചത്. കവന്‍ട്രിക്ക് സമീപമുള്ള വിറ്റ്ലെ, മെര്‍സിസൈഡിലെ ഹാലെ വുഡ്, കാസില്‍ ബ്രോംവിച്ച്, വൂള്‍വര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളില്‍ കമ്പനിക്ക് സൈറ്റുകളുണ്ട്. സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ ജെഎല്‍ആറിന്റെ ഉടമയായ ടാറ്റക്ക് നികുതിയടക്കുന്നതിന് മുമ്പ് 90 മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category