1 GBP = 91.00 INR                       

BREAKING NEWS

യൂറോപ്പിലെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രി സ്ത്യന്‍- മുസ്ലീം മിക്സഡ് കള്‍ച്ചറിനെതിരെ പടയൊരുക്കി ഹംഗേറിയന്‍ പ്രധാനമന്ത്രി; ഫ്രാന്‍സിനോട് പോരാടി ഇസ്ലാമിക കുടിയേറ്റത്തെ ചെറുക്കാന്‍ കൂട്ടായ്മയ്ക്ക് പദ്ധതിയിട്ട് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍ ഒരു കുടിയേറ്റ വിരുദ്ധ ഭരണ അട്ടിമറിക്ക് ആഹ്വാനം ചെയ്ത് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ രംഗത്തെത്തി. യൂറോപ്പിലെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ക്രിസ്ത്യന്‍-മുസ്ലീം മിക്സഡ് കള്‍ച്ചറിനെതിരെ പടയൊരുക്കം നടത്താന്‍ തുടങ്ങിയിരിക്കുകയാണ് ഓര്‍ബന്‍. ഫ്രാന്‍സിനോട് പോരാടി ഇസ്ലാമിക കുടിയേറ്റത്തെ ചെറുക്കാന്‍ കൂട്ടായ്മയ്ക്ക് പദ്ധതിയിടാനും അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. യൂറോപ്പില്‍ രണ്ട് സംസ്‌കാരങ്ങളാണ് നിലവില്‍ വരാന്‍ പോകുന്നതെന്നും പടിഞ്ഞാറന്‍ യൂറോപ്പിലുള്ള മിശ്രിത മുസ്ലീം-ക്രിസ്ത്യന്‍ സംസ്‌കാരമാണ് അതിലൊന്നും മധ്യ യൂറോപ്പിലുള്ള പരമ്പരാഗത ക്രിസ്ത്യന്‍ സംസ്‌കാരമാണ് മറ്റൊന്നുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതില്‍ രണ്ടാമത്തെ സംസ്‌കാരത്തെ പോഷിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങാനാണ് ഓര്‍ബന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുഡാപെസ്റ്റില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഓര്‍ബന്‍ നിര്‍ണാകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. യൂറോപ്പിലെ പരമ്പരാഗത ക്രിസ്ത്യന്‍ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതിനായി മേയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ ശക്തികള്‍ക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കുടിയേറ്റത്തെ പിന്തുണക്കുന്ന അജണ്ടയുമായി മന്നോട്ട് പോകുന്ന ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണിനെതിരെ താന്‍ പോരാടുമെന്നും ഓര്‍ബന്‍ വെളിപ്പെടുത്തുന്നു.

കുടിയേറ്റ വിരുദ്ധ നീക്കത്തിനായി പോളണ്ടും ഇറ്റലിയും ഒന്നിക്കുന്നതിനെ ഓര്‍ബണ്‍ ശക്തമായി സ്വാഗതം ചെയ്യുകയും ചെയ്തു.  വാര്‍സാ-റോം സഖ്യത്തിലൂടെ യൂറോപ്യന്‍ വസന്തം തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുമെന്ന് ബുധനാഴ്ച പോളണ്ട് സന്ദര്‍ശിക്കവരെ ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വലതുപക്ഷ വാദിയും കുടിയേറ്റ വിരുദ്ധനുമായ മറ്റിയോ സാല്‍വിനി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ ഏറ്റെടുത്ത് കൊണ്ടുള്ള ആഹ്വാനം നടത്താനും ഓര്‍ബന്‍ മറന്നില്ല. ഈ വര്‍ഷം ആദ്യമുണ്ടായ ഏറ്റവും മഹത്തായ ചുവട് വയ്പാണ് പോളിഷ് -ഇറ്റാലിയന്‍ സഖ്യമെന്നാണ് ഓര്‍ബന്‍ വാഴ്ത്തിയിരിക്കുന്നത്.

ഇറ്റലിയും പോളണ്ടും തമ്മില്‍ മഹത്തായ സഹകരണം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും ഓര്‍ബന്‍ പറയുന്നു. യൂറോപ്യന്‍ പാര്‍ലിമെന്റിനായി ഇറ്റലിയും പോളണ്ടും ചേര്ന്ന് ഒരു തീവ്ര വലതുപക്ഷ  കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള തന്റെ പൂര്‍ണ പിന്തുണയും ഓര്‍ബന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹംഗറിയില്‍ മൂന്ന് ടേം തുടര്‍ച്ചയായി പ്രധാനമന്ത്രിയായെന്ന പ്രത്യേകത ഈ വരുന്ന ഏപ്രിലില്‍ ആര്‍ജിച്ചെടുക്കാന്‍ ഓര്‍ബന് സാധിക്കും. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഓര്‍ബന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താറുള്ളത്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു യൂറോപ്പിലെ തീവ്ര വലതു പാര്‍ട്ടികള്‍ ഒന്നിക്കേണ്ടുന്ന സമയമാണിതെന്നും അതിനുള്ള സാധ്യതകള്‍ തെളിഞ്ഞ് വരുന്നുവെന്നുമാണ് ഓര്‍ബന്‍  എടുത്ത് കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category