1 GBP = 91.00 INR                       

BREAKING NEWS

യുകെയിലെ മലയാളി ക്രിക്കറ്റ് സ്‌നേഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഫെബ്രുവരി 16ന് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓള്‍ യുകെ ടൂര്‍ണമെന്റ്: ഒന്നാമത് എത്തുന്നവര്‍ക്ക് 250 പൗണ്ട് സമ്മാനം

Britishmalayali
ജോഷി പുലിക്കൂട്ടില്‍

യുകെയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ കൃത്യമായി വ്യായാമം ചെയ്യാനോ മാനസിക ഉല്ലാസത്തിനുള്ള വഴികള്‍ തേടാനോ പലര്‍ക്കും സമയം ഉണ്ടായെന്നു വരില്ല. ക്രമേണ പല അസുഖങ്ങളായി പുറത്തേക്കു വരുമ്പോഴാണ് പലരും വ്യായാമത്തിന്റെ കുറവ് തിരിച്ചറിയുക. ഇങ്ങനെ ആദ്യ കാലങ്ങളില്‍ ആരോഗ്യം കാത്തു സൂക്ഷിക്കുവാനും മാനസിക ഉല്ലാസത്തിനായും ഒത്തുച്ചേര്‍ന്ന ക്രിക്കറ്റ് പ്രേമികള്‍ കളിയെ കാര്യമായി കണ്ടു ടൂര്‍ണമെന്റുകളും ആരംഭിച്ചു.

യുകെയിലെമ്പാടുമായി നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. കുട്ടികള്‍ക്കായും മുതിര്‍ന്നവര്‍ക്കായും പരിശീലന പരിപാടികളും നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിനു കൂടിയുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. ഫെബ്രുവരി 16നാണ് ഓക്ഫീല്‍ഡ് വാരിയേര്‍സ് ക്രിക്കറ്റ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കുക.

കെന്റ് 6എ സൈഡ് ഇന്‍ഡോര്‍ ക്രിക്കറ്റ് നോക്ക് ഔട്ട് ടൂര്‍ണ്ണമെന്റ് ബെക്കന്‍ഹാം കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചാണ് നടക്കുക. മരം കോച്ചുന്ന തണുത്ത കാലാവസ്ഥയിലും ക്രിക്കറ്റിന്റെ ചുടു നിശ്വാസം നെഞ്ചേറ്റിയ യുകെ മലയാളികളുടെ ആവേശമായാണ് ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാറി കഴിഞ്ഞത്. അതിനാല്‍ തന്നെ, വന്‍ കായിക പ്രേമികളുടെ ഒഴുക്കാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങളുമായാണ് ഒഡബ്ല്യുസിസി ഈ മത്സരം ഒരുക്കുന്നത്. വിജയിക്കുന്ന ടീമിന് 250 പൗണ്ടാണ് ലഭിക്കുക. ട്രോഫിയാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. നോക്ക് ഔട്ട് രീതിയില്‍ നടത്തുന്ന ഈ ടൂര്‍ണ്ണമെന്റില്‍ മികച്ച ബാറ്റ്‌സ്മാനും മികച്ച ബൗളര്‍മാര്‍ക്കുമുള്ള ട്രോഫികളും നല്‍കുന്നതായിരിക്കും. ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളമുള്ള മുഴുവന്‍ ക്രിക്കറ്റ് പ്രേമികളെയും ഈ ടൂര്‍ണ്ണമെന്റിലേക്ക് ക്ഷണിക്കുന്നതായി ഒഡബ്ല്യുസിസി ഭാരവാഹികള്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ബന്ധപ്പെടുക
വിനു എബ്രഹാം - 07828886559, Email - [email protected]
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category