1 GBP = 90.60 INR                       

BREAKING NEWS

എതിര്‍പ്പുകള്‍ എല്ലാം വിഫലം; എന്‍എച്ച്എസ് സര്‍ചാര്‍ജ് 400 പൗണ്ടായി ഉയര്‍ന്നു; ഇനി അപേക്ഷിക്കുന്ന ഓരോ കുടുംബവും കാശടക്കണം; മൂന്നുമക്കള്‍ ഉണ്ടെങ്കില്‍ വിസ ഫീസിന് പുറമെ 2000 പൗണ്ട് സര്‍ചാര്‍ജും

Britishmalayali
kz´wteJI³

ന്ത്യക്കാര്‍ക്കും മറ്റു നോണ്‍-യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും യുകെ വിസകള്‍ നേടുന്നതിനുള്ള മൊത്തം ചെലവില്‍ ജനുവരി എട്ടു മുതല്‍ കുത്തനെ വര്‍ധനവ് നിലവില്‍ വന്നു. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് (ഐഎച്ച്എസ്) വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വര്‍ധനവ്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ യുകെയിലെ വിസക്ക് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കേണ്ടുന്ന ചാര്‍ജ്ജാണിത്. എതിര്‍പ്പുകളെ എല്ലാം വിഫലമാക്കിക്കൊണ്ട് ഈ സര്‍ചാര്‍ജ്ജ് വകയില്‍ ആളൊന്നുക്ക് വര്‍ഷത്തേക്ക് നല്‍കേണ്ട 200 പൗണ്ട് ഇപ്പോള്‍ 400 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഇതു പ്രകാരം ഇനി അപേക്ഷിക്കുന്ന ഓരോ കുടുംബത്തിനും ഇത്തരത്തില്‍ കൂടുതല്‍ കാശടക്കേണ്ടി വരും. മൂന്ന് മക്കളുള്ള അച്ഛനും അമ്മയുമാണെങ്കില്‍ ഇനി വിസ ഫീസിന് പുറമെ മൊത്തത്തില്‍ സര്‍ ചാര്‍ജ് വകയില്‍ 2000 പൗണ്ട് സര്‍ചാര്‍ജും അടക്കേണ്ടി വരും. 2015ലായിരുന്നു ഐഎച്ച്എസ് നിലവില്‍ വന്നിരുന്നത്. ഇതുപ്രകാരം യുകെയിലെത്തുന്ന നോണ്‍ യൂറോപ്യന്‍മാരായ കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് സേവനം പ്രയോജനപ്പെടുത്തുന്നതിനായി ഈ ചാര്‍ജ് നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. സര്‍ ചാര്‍ജ് 200 പൗണ്ടില്‍ നിന്നും ജനവരി എട്ട് മുതല്‍ 400 പൗണ്ടാക്കുന്നുവെന്ന് ഹോം ഓഫീസ് വക്താവ് സ്ഥിരീകരിച്ചിരുന്നു.
ഇതു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കും യൂത്ത് മൊബിലിറ്റി സ്‌കീമിലെത്തിയവര്‍ക്കുമുള്ള സര്‍ ചാര്‍ജ് 150 പൗണ്ടില്‍ നിന്നും 300 പൗണ്ടാക്കിയാണ് വര്‍ധിപ്പിക്കുന്നത്. പുതിയ ചാര്‍ജ് വര്‍ധനവ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പ്രഫഷണലുകള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയ എല്ലാ വിസ അപേക്ഷകരെയും പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇതു പ്രകാരം നാലംഗങ്ങളുള്ള ഒരു ഇന്ത്യന്‍ പ്രഫഷണല്‍ യുകെയിലേക്ക് പോകുമ്പോള്‍ വിസയുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ക്ക് പുറമെ ഹെല്‍ത്ത് സര്‍ ചാര്‍ജായി 1600 പൗണ്ടായിരിക്കും അടക്കേണ്ടി വരുന്നത്.

യുകെയില്‍ നിയമവിധേയമായി ഒരു നിശ്ചിത കാലം താമസിച്ച് പിആര്‍ നേടുന്ന കുടിയേറ്റക്കാര്‍ സര്‍ ചാര്‍ജ് നല്‍കേണ്ടതില്ല. ഐഎച്ച്എസ് വര്‍ധിപ്പിക്കുന്നതിനെ ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ബാപിയോ) ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെതിരെ അവര്‍ ഹോം സെക്രട്ടറി സാജിദ് ജാവിദിന് എഴുതുകയും ചെയ്തിരുന്നു. യുകെയിലേക്ക് വന്ന് എന്‍എച്ച്എസ് സേവനം പ്രയോജനപ്പെടുത്തുന്നവര്‍ നീതിപൂര്‍വകമായ തോതില്‍ എന്‍എച്ച്എസ് പ്രവര്‍ത്തനത്തിനായി നല്‍കേണ്ടുന്ന സംഭാവനയാണ് സര്‍ ചാര്‍ജെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന പണം നേരിട്ട് എന്‍എച്ച്എസ് സര്‍വീസുകളിലേക്കും ഇവിടുത്തെ ലോകോത്തര ഹെല്‍ത്ത് കെര്‍ സിസ്റ്റത്തെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും ഹോം ഓഫീസ് ന്യായീകരിക്കുന്നു. ദീര്‍ഘകാല കുടിയേറ്റക്കാര്‍ എന്‍എച്ച്എസിനെ ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ എന്‍എച്ച്എസ് ഒരു നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണെന്നും മറിച്ച് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് സര്‍വീസല്ലെന്നും അതിനാല്‍ ഇതിനെ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നവരില്‍ നിന്നും നീതിപൂര്‍വകമായ സംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഇമിഗ്രേഷന്‍ മന്ത്രി കരോലിനെ നോക്സ് പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category