1 GBP = 91.00 INR                       

BREAKING NEWS

കണ്ണില്‍ ഇരുളു കയറുമ്പോഴും ഉനൈറിന് ആഗ്രഹം ഉമ്മയുടെ ക്യാന്‍സര്‍ ഭേദമാക്കണമെന്ന്; വടിയൂന്നി നടന്ന് പപ്പടം വിറ്റ് ജീവിക്കുമ്പോഴും സഹായത്തിനായി കൈനീട്ടാന്‍ തോന്നിയില്ല; തല ഉയര്‍ത്തി ജീവിക്കുന്ന യുവാവിന്റെ മനസ് കണ്ടവര്‍ ഉനൈറിന് നല്‍കിയത് അരക്കോടി രൂപ; സമൂഹ മാധ്യമത്തിലൂടെ സന്മനസിന്റെ ഉള്‍ക്കാഴ്ച്ച കണ്ടവര്‍ക്ക് നിറകണ്ണുകളോടെ നന്ദി

Britishmalayali
kz´wteJI³

മലപ്പുറം: കാഴ്ച്ച ദിനംപ്രതി കുറഞ്ഞു വരികയാണ്. പപ്പടം വില്‍ക്കാനിറങ്ങുമ്പോള്‍ ഊന്നുവടിയില്ലെങ്കില്‍ കാര്യം നടപ്പാവില്ല. എന്നിരുന്നാലും നടക്കും വീടുവീടാന്തരം കയറിയിറങ്ങി പപ്പടം വില്‍ക്കും. തന്റെ പതിനാറാം വയസിലുണ്ടായ അപകടത്തില്‍ കൈകാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചെങ്കിലും എടക്കര കരുനെച്ചിയിലെ നെച്ചിക്കാടന്‍ ഉനൈര്‍ (40) അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്. കിലോ മീറ്ററുകളോളം നടന്ന് പപ്പടം വിറ്റ് വീജിക്കുമെങ്കിലും തന്റെ അവശതകള്‍ക്കിടയില്‍ ആര്‍ക്ക് മുന്‍പിലും കൈനീട്ടാന്‍ ഉനൈറിന്റെ മനസ് അനുവദിച്ചില്ല. എന്നാല്‍ സന്മനസിന്റെ ഊ ഉള്‍ക്കാഴ്ച്ച സമൂഹ മാധ്യമം ഏറ്റെടുത്തപ്പോള്‍ അരക്കോടി രൂപയാണ് ഉനൈറിനായി സുമനസുകള്‍ നല്‍കിയത്.

തന്റെ ശാരീരിക അവശതകള്‍ക്കിടയിലും കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ഉനൈറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണു സഹായങ്ങള്‍ എത്തിത്തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം ഒരുലക്ഷം പേര്‍ വീഡിയോ കണ്ടു. അറുപതിനായിരത്തോളം പേര്‍ ഷെയര്‍ ചെയ്തു. വിഡിയോദൃശ്യത്തില്‍ ചേര്‍ത്തിരുന്ന ബാങ്ക് അക്കൗണ്ടിലേക്കുള്ള സഹായപ്രവാഹം ഏതാനും ദിവസങ്ങള്‍കൊണ്ട് അരക്കോടി കടക്കുകയായിരുന്നു. 50 ശതമാനത്തില്‍ താഴെ മാത്രം കാഴ്ചശക്തിയുള്ള ഉനൈറിന്റെ പപ്പടവില്‍പ്പന സുശാന്ത് നിലമ്പൂരെന്ന ജീവകാരുണ്യപ്രവര്‍ത്തകനാണു യാത്രയ്ക്കിടെ പകര്‍ത്തി പ്രചരിപ്പിച്ചത്. മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയമാണ് ഉനൈര്‍. ഒന്‍പതുമാസം മുമ്പ് പിതാവ് അബ്ദുള്ള മരിച്ചു.

രാവിലെ ചുങ്കത്തറയില്‍ പോയി പപ്പടം വാങ്ങി, ഉള്‍പ്രദേശങ്ങളില്‍ നടന്നുവില്‍ക്കുകയായിരുന്നു പതിവ്. കിട്ടിയിരുന്നതാകട്ടെ 250-300 രൂപ മാത്രം. സമീപവീടുകളില്‍ ജോലിക്കുപോയി, ഉനൈറിനു ചെറിയ കൈത്താങ്ങായിരുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇതിനിടെ രക്താര്‍ബുദം ബാധിച്ചു. മൂന്നുമാസമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. സന്മനസുള്ളവര്‍ നല്‍കിയ പണം കൊണ്ട് ഉമ്മയുടെ രോഗം ഭേദമാക്കണമെന്നാണ് ഉനൈറിന്റെ ആദ്യത്തെ ആഗ്രഹം. വീടിനടുത്ത് ഒരു പെട്ടിക്കട നടത്തണമെങ്കില്‍പോലും സഹായത്തിന് ഉമ്മ വേണം. അഞ്ചു സെന്റിലെ പഴയ ഓടിട്ട വീട് അറ്റകുറ്റപ്പണി നടത്തണം. കൊച്ചുകൊച്ച് ആഗ്രഹങ്ങളുണ്ടെങ്കിലും കുറച്ചു തുക തന്നെക്കാള്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കു നല്‍കണമെന്നു പറയുമ്പോള്‍ ഉനൈര്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാകുന്നു.

മറ്റുള്ളവരോടു സഹായം അഭ്യര്‍ത്ഥിച്ചുകൂടേ എന്ന ചോദ്യത്തിന്, വീഡിയോയില്‍ ഉനൈര്‍ നല്‍കിയ മറുപടി ഇതായിരുന്നു: 'പടച്ചോന്‍ നമുക്കു കൈയും കാലുമൊക്കെ തന്നില്ലേ? പിന്നെങ്ങനെയാണു മറ്റൊരു മനുഷ്യനോടു ചോദിക്കുന്നത്. അതു രണ്ടാം നമ്പറല്ലേ. എന്റെ കൈയും കാലും കൊണ്ട് ഞാന്‍ അധ്വാനിച്ച് ജീവിക്കും'- ഉനൈറിന്റെ ഈ മറുപടിക്കാണു ലക്ഷം പേര്‍ ലൈക്കടിച്ചത്. സഹായിച്ചവരോട് ഏറെ നന്ദിയുണ്ടെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ തനിക്കാകൂ എന്നും ഉനൈര്‍ പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category