1 GBP = 91.00 INR                       

BREAKING NEWS

ഇരുട്ടിന്റെ മറവിലെ 'ഒടി വിദ്യ'യില്‍ കടുത്ത വിയോജിപ്പ്; ശുദ്ധിക്രിയയുടെ പേരില്‍ തന്ത്രിക്കെതിരെ നടപടി എടുക്കുന്നതിനോടും യോജിപ്പില്ല; ഇനി ദേവസം ബോര്‍ഡ് പ്രസിഡന്റായി പത്മകുമാര്‍ മലചവിട്ടില്ലെന്ന് സൂചന; ഉത്തരവാദിത്തമെല്ലാം ശങ്കരദാസിന് കൈമാറി മുഖ്യമന്ത്രിയുടെ ഇടപെടല്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാര്‍ രാജിവച്ചെന്ന് സൂചന; പ്രഖ്യാപനം മകരവിളക്കിന് ശേഷം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായാല്‍ രാജി വയ്ക്കുമെന്ന നിലപാടിലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. യുവതി പ്രവേശനവും അതേ തുടര്‍ന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതില്‍ പത്മകുമാര്‍ നിരാശനുമായിരുന്നു. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാര്‍ രാജിവച്ചതായി സൂചന പുറത്തുവരികാണ്. മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം രാജി എഴുതി വാങ്ങിച്ചെന്നും സൂചനയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പത്മകുമാര്‍ രാജിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിനു ശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതല. ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെത്തിയത് അതീവ രഹസ്യമായാണ് ശങ്കരദാസിന്റെ മകനും കോട്ടയം എസ് പിയുമായ ഹരിശങ്കറാണ് എല്ലാ നീക്കങ്ങളും നടത്തിയത്. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് വിശ്വാസികളെ പ്രകോപിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന് വിശ്വാസം നഷ്ടമായതു കൊണ്ടാണ് ഒന്നും തന്നെ അറിയിക്കാത്തതെന്ന വിലയിരുത്തലുമുണ്ട്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് പത്മകുമാറിന്റെ കുടുംബം. ശബരിമലയുമായി അടുപ്പവും ഈ കുടുംബത്തിനുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഭക്തര്‍ക്കും തന്ത്രിക്കുമെതിരെ നിലപാട് എടുക്കാന്‍ പത്മകുമാറിന് കഴിയാത്തതും. ഇതിനാലാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണു സിപിഎം. നേതാവുകൂടിയായ പത്മകുമാര്‍. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന്, ആദ്യനിലപാടില്‍നിന്നു പിന്നാക്കം പോയ പത്മകുമാര്‍ പലവട്ടം മലക്കം മറിഞ്ഞു. ഇതോടെ തന്നെ പിണറായിയുടെ കണ്ണിലെ കരടായി പത്മകുമാര്‍ മാറി. യുവതി പ്രവേശനത്തിന് ശേഷം തന്ത്രി ശുദ്ധിക്രിയ നടത്തിയതും പത്മകുമാറുമായി കൂടിയാലോചിച്ചായിരുന്നു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍, യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നു സര്‍ക്കാര്‍ അകറ്റിനിര്‍ത്തി. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ഇതെല്ലാം പത്മകുമാറിനെ കുഴപ്പത്തിലായി. പത്തനംതിട്ടയിലെ പിണറായിയുടെ വിശ്വസ്തനെന്ന സ്ഥാനവും നഷ്ടമായി.

ശബരിമല കര്‍മസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല. സന്നിധാനത്ത് നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലും പ്രസിഡന്റ് വിട്ടു നിന്നു. എല്ലാ കാര്യങ്ങളും ശങ്കരദാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സന്നിധാനത്തേക്ക് പത്മകുമാര്‍ വരുന്നുമില്ല. ഇതെല്ലാം രാജിയുടെ സൂചനയായി വിലയിരുത്തുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category