1 GBP = 91.00 INR                       

BREAKING NEWS

പാര്‍ലിമെന്റില്‍ പൗരത്വ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രചരിപ്പിച്ചത് എടുത്തുകാട്ടി സൈബര്‍ പ്രചരണം നടത്തി; സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് വലിയ കാര്യമാക്കി അവതരിപ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് വേണ്ടി കൈ മെയ് മറന്ന് പ്രചരിപ്പിക്കാനും ശ്രമം; മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുങ്ങിയതിലെ ക്ഷീണം തീര്‍ക്കാന്‍ പെടാപ്പാട് പെട്ട് കുഞ്ഞാലിക്കുട്ടി

Britishmalayali
ടി പി ഹബീബ്

കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ കല്ല്യാണത്തിന് പങ്കെടുത്തതിന്റെ ക്ഷീണം ചില്ലറയൊന്നുമല്ല പി.കെ.കുഞ്ഞാലിക്കുട്ടിയുെട ഇമേജിനെ ബാധിച്ചത്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തുന്ന ഇപ്പോള്‍ പെടാപ്പാട് പെടുകയാണ് അദ്ദേഹം. എന്നാല്‍ തിരിക്കിട്ട് കുഞ്ഞാലിക്കുട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദേഹത്തിന് തന്നെ വീണ്ടും തിരിഞ്ഞ് കുത്തുകയാണ്.കേരള നിയമസഭയില്‍ സജീവമായി ഇടപെട്ട് ശീലിച്ചത് പോലെ തന്നെ പാര്‍ലമെന്റിലും ഇടപെട്ടാതിന്റെ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്.

മുത്തലാഖ് ചര്‍ച്ചയുടെ ക്ഷീണം മാറ്റാന്‍ ഗള്‍ഫില്‍ നിന്നും നേരിട്ട് ന്യൂഡല്‍ഹിയാണ് കുഞ്ഞാലിക്കുട്ടി പറന്നിറങ്ങിയത്. ആദ്യം കുഞ്ഞാലിക്കുട്ടി ഒരുക്കിയ ചെപ്പടി വിദ്യയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചക്ക് സമയം തരപ്പെടുത്തുക എന്നായിരുന്നു. കെ.സി.വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് കുഞ്ഞാലിക്കുട്ടി ഇതിന് വേണ്ടി സമീപിച്ചത്. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപി.മാരിലും അതൃപ്തി ഉടലെടുത്ത ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെ കണ്ട് ഒരു പുതിയ ട്രിക്കിന് കുഞ്ഞാലിക്കുട്ടി പദ്ധതി തയ്യാറാക്കിയത്.

പാര്‍ലിമെന്റിന്റെ കോറിഡോറില്‍ വെച്ച് രാഹുല്‍ ഗാന്ധിയെ ഹസ്തദാനം ചെയ്യാന്‍ ലഭിച്ച അവസരം ഗംഭീരമാക്കി കൊണ്ടാടാനായിരുന്നു ആദ്യ തീരുമാനം. മലയാളത്തിലെ പ്രധാന പത്രത്തില്‍ വാര്‍ത്തയാക്കിയാണ് ആദ്യ സാന്നിധ്യം മലോകരെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുമായി മുത്തലാഖ് തുടങ്ങിയ വിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്‌തെന്നാണ് പിന്നീട് കുഞ്ഞാലിക്കുട്ടി ന്യൂഡല്‍ഹിയിലെ പത്രക്കാരെ കൊണ്ട് എഴുതിച്ചത്. രാജ്യസഭയിലെ ചര്‍ച്ചയുടെ ഇടക്കാണ് കുഞ്ഞാലിക്കുട്ടി തിരക്കിട്ട് പുതിയ വിദ്യ കണ്ടെത്തിയത്.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പിന്നീട് വന്ന പ്രതികരണം. എന്നാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ പ്രധാനമന്ത്രിയെ കാണുമെന്ന കാര്യം യു.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി തന്നെ പ്രതികരിച്ചു. ലീഗ് നേതൃത്വമാകട്ടെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വന്നപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ ഞെട്ടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന ഒരു ലീഗ് നേതാവ് മറുനാടന്‍ മലയാളിയോട് പറഞ്ഞത്.

എല്ലാ കാര്യങ്ങളും പഠിച്ച് അവതരിപ്പിക്കുന്ന കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വിഷയം പഠിക്കാതെ ആക്രാന്തത്തോടെയാണ് സംസാരിക്കുന്നതെന്നും നേരത്തെയുള്ള ക്ഷീണം മാറ്റാന്‍ വേണ്ടി നടത്തുന്ന ചില നമ്പറുകള്‍ അദേഹത്തിന് തന്നെ തിരിഞ്ഞ് കുത്തുകയായിരുന്നുവെന്നുമാണ് ലീഗ് നേതാവ് വിശദീകരിച്ചത്. സംവരണത്തിനെതിരെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസംഗമായിരുന്നു ആദ്യ ഘട്ടത്തില്‍ ലീഗ് സൈബര്‍ ലോകത്ത് വൈറലായത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി പാര്‍ലിമെന്റില്‍ പൗരത്വ വിഷയത്തില്‍ നടത്തിയ പ്രസംഗം പ്രചരിപ്പിച്ചാണ് കുഞ്ഞാലിക്കുട്ടി ഭക്തര്‍ സായൂജ്യമടഞ്ഞത്. ആദ്യമായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിന് വ്യാപകമായ പ്രചരണം നല്‍കാന്‍ കൂടെയുള്ള പെടാപാട് പെടുന്നത്. പിന്നാലെ സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത് വലിയ കാര്യമാക്കി പ്രചരിപ്പിച്ചു. എന്നാല്‍, അതും വേണ്ടവിധത്തില്‍ ഏറ്റില്ല.

മുത്തലാഖ് ബില്ലാണ് സകല വിധ പ്രശ്‌നങ്ങള്‍ക്കുമിടയാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാര്‍ പറയുന്നത്. രാഹുല്‍ഗാന്ധിയുടെ സ്വീകരണത്തിന് ദുബൈയിലേക്ക് പറന്നെത്താനും കുഞ്ഞാലിക്കുട്ടി സമയം കണ്ടെത്തിയിട്ടുണ്ട്. അതിന് വേണ്ടി കെ.എം.സി.സി. നേതാക്കളെയാണ് വലവിരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്വീകരണ പരിപാടിക്ക് വേണ്ടി കാര്യമായി പ്രവര്‍ത്തിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് എംപി.മാരെ ധരിപ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category