1 GBP = 91.00 INR                       

BREAKING NEWS

മതില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചത് വിനയായി; വനിതാ മതിലിന് ഇന്ത്യന്‍ ഏജന്‍സിയുടെ റെക്കോര്‍ഡും കിട്ടില്ല; ഗിന്നസുകാര്‍ പിന്മാറിയത് സര്‍ക്കാരിന്റെ ചിപ്പ് ഘടിപ്പിച്ച ടാഗ് ചുരുങ്ങിയ സമയം കൊണ്ടു കൊടുക്കാനാകില്ലെന്നതിനാല്‍; നവോത്ഥാന വനിതാ മതില്‍ വെറുമൊരു സ്ത്രീ കൂട്ടായ്മ മാത്രം; ചരിത്ര മതിലാക്കാനുള്ള സര്‍ക്കാര്‍ മോഹങ്ങള്‍ പൊളിയുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാനമെന്നപേരില്‍ സര്‍ക്കാര്‍ നടത്തിയ വനിതാമതിലിന് ഗിന്നസ് റെക്കോഡില്ല. ഗിന്നസ് റിക്കോര്‍ഡ് ഇടുമെന്ന് പ്രഖ്യാപിച്ചായിരുന്നു സര്‍ക്കാര്‍ മതിലുമായി മുന്നോട്ട് പോയത്. മതില്‍ പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചരണമാണ് സര്‍ക്കാര്‍ മോഹത്തിന് തിരിച്ചടിയാകുന്നത്.

കഴിഞ്ഞ ഡിസംബറില്‍ വനിതാമതിലിന് തീരുമാനിച്ചതിനു പിന്നാലെ സര്‍ക്കാര്‍ യു.കെ ആസ്ഥാനമായ ഗിന്നസ് അധികൃതരെ സമീപിച്ചെങ്കിലും സമയക്കുറവു കാരണം അവര്‍ അസൗകര്യം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ റെക്കോഡിനായി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മില്യന്‍ റെക്കോഡിനെ സമീപിച്ചതായാണ് സൂചന. ഇന്ത്യന്‍ ഏജന്‍സിയെ സമീപിച്ച സര്‍ക്കാര്‍ റെക്കോഡ് തരപ്പെടുത്താന്‍ 2,80,000 രൂപ നല്‍കിയതായും സൂചനയുണ്ട്. ഇതും ഫലം കണ്ടില്ലെന്നാണ് പുറത്തുവരുന്ന സൂചന.

വനിതാമതില്‍ ദിവസം ഇന്ത്യന്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തി. 15 ദിവസത്തിനകം ഇന്ത്യന്‍ മില്യന്‍ റെക്കോഡ് നല്‍കാമെന്നായിരുന്നു കരാര്‍. മതില്‍ തകര്‍ന്നതായി പ്രചാരമുണ്ടായാല്‍ റെക്കോഡ് നല്‍കുന്നത് പുനപ്പരിശോധിക്കുമെന്നും അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ മതില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നതിനാല്‍ ഈ ഏജന്‍സി നല്‍കുമെന്നു കരുതിയ റെക്കോഡും കിട്ടാത്ത സ്ഥിതിയായി. ഇതോടെ വേള്‍ഡ് റിക്കോര്‍ഡ് എന്ന മോഹം പൊളിഞ്ഞു. മതില്‍ പൊളിഞ്ഞെന്ന പ്രചരണം വ്യാപകമായി. മനോരമ അടക്കമുള്ള പത്രങ്ങളിലും വാര്‍ത്ത വന്നു. ഇതിനൊപ്പം റിക്കോര്‍ഡ് പൊളിക്കാന്‍ സംഘപരിവാറുകാര്‍ വ്യാപക പ്രചരണവും നടത്തി. ഇതെല്ലാം ഫലം കണ്ടു. ഇതോടെ സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു.

വനിതാ മതിലിന് റെക്കോര്‍ഡ് തരപ്പെടുത്താന്‍ റെക്കോഡ് ബുക്കുകള്‍ ഇറക്കുന്ന പല ഏജന്‍സികളെയും സര്‍ക്കാര്‍ സമീപിച്ചതായാണ് സൂചന. എല്ലാ വര്‍ഷവും ജൂണില്‍ ലോക റെക്കോഡിന്റെ പേരില്‍ ബുക്ക് ഇറക്കുന്ന ഏജന്‍സികളാണിവ. യു.ആര്‍.എഫ് വേള്‍ഡിന് 50,000, യു.ആര്‍.എഫ് ഏഷ്യന് 40,000, എ.ബി.ആറിന് ഒരു ലക്ഷം, ഒ.ഡബ്ല്യു.ആര്‍ സ്‌പെയിനിന് 80,000 എന്നിങ്ങനെയാണ് നിരക്ക്. പണം നല്‍കി ഇവയില്‍ പ്രസിദ്ധീകരിക്കാനും നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ലോക റെക്കോഡ് നല്‍കുന്ന ആധികാരിക സ്ഥാപനമാണ് 1952ല്‍ യു.കെയില്‍ സ്ഥാപിതമായ ഗിന്നസ്. ഇവരെന്തായാലും വനിതാ മതിലിനെ പരിഗണിച്ചില്ല.

120 ദിവസം മുന്‍പ് അറിയിച്ചാല്‍ മാത്രമേ പരിശോധന നടത്താനാവൂയെന്ന് അറിയിച്ച ഗിന്നസ് അധികൃതര്‍ ചില നിബന്ധനകളും ഉന്നയിച്ചു. 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ വളന്റിയര്‍മാരെ നിയോഗിക്കണം. ഓരോ വനിതകള്‍ക്കും ചിപ്പ് ഘടിപ്പിച്ച ടാഗ് നല്‍കുകയും അത് വനിതാമതില്‍ തുടങ്ങുന്നതിനു മുന്‍പും അവസാനിച്ചശേഷവും സ്‌കാന്‍ ചെയ്ത ശേഷവും മാത്രമേ റെക്കോഡിന് പരിഗണിക്കൂ. ചുരുങ്ങിയ സമയംകൊണ്ട് ഇത് സാധ്യമല്ലെന്നും യു.കെയില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിയായതിനാല്‍ ഏറ്റെടുക്കാനാവില്ലെന്നും അറിയിച്ചു. തുടര്‍ന്നാണ് മറ്റ് ഏജന്‍സികളെ സര്‍ക്കാര്‍ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category