1 GBP = 87.80 INR                       

BREAKING NEWS

രാവിലെ കാറോടിക്കും മുമ്പ് സ്റ്റാര്‍ട്ടാക്കി ഐസ് ഉരുക്കാന്‍ കാത്തിരിക്കു ന്നെങ്കില്‍ 20 പൗണ്ട് പിഴ; മോഷണം പോയാല്‍ കാശുമില്ല; ഡീഐസിംഗ് നിയമവിരുദ്ധം ആകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കാറിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് വിന്‍ഡ് സ്‌ക്രീനിലെ ഐസ് ഉരുക്കുന്നത് മിക്കവരും അനുവര്‍ത്തിക്കുന്ന ശീലമാണ്. എന്നാല്‍ ഇത് നിയമലംഘനമാണെന്നും പിടിക്കപ്പെട്ടാല്‍ 20 പൗണ്ട് പിഴ അടക്കേണ്ടി വരുമെന്നും പ്രത്യേകം ഓര്‍ക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ ഐസ് ഉരുകാന്‍ വേണ്ടി കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് പോവുകയും തുടര്‍ന്ന് വണ്ടി മോഷണം പോവുകയും ചെയ്താല്‍ ഇന്‍ഷുറര്‍മാര്‍ ചില്ലിക്കാശ് നഷ്ടപരിഹാരമായി നല്‍കില്ലെന്നും പ്രത്യേകം ഓര്‍ക്കുക. ഡീഐസിംഗ് ഇത്തരത്തിലാണ് നിയമവിരുദ്ധമാകുന്നത്.

റോഡ് ട്രാഫിക്ക് ആക്ട് 1988ലെ സെക്ഷന്‍ 42 പ്രകാരമാണ് ഇത്തരത്തില്‍ ഡീഐസിംഗ് നിയമലംഘനമാകുന്നത്. ഈ രീതി മിക്ക ഡ്രൈവര്‍മാരും റോഡില്‍ സുരക്ഷിതമായി നിര്‍വഹിക്കുന്നുവെങ്കിലും ഇത് കടുത്ത കുറ്റമാണെന്ന് ഓര്‍ക്കുക. ഇത്തരത്തില്‍ ഡീഐസിംഗ് നിര്‍വഹിക്കുന്നത് പോലീസ് കണ്ടാല്‍ ഉടന്‍ പിഴയായി 20 പൗണ്ട് അടക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഈ പിഴ അടച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാവുകയും 40 പൗണ്ട് അടക്കേണ്ടി വരുകയും ചെയ്യും.  ഇത്തരം അവസരങ്ങളില്‍ മിക്കവാറും ഡ്രൈവര്‍മാരോട് എന്‍ജിന്‍ ഓഫാക്കാന്‍ പോലീസ് ആവശ്യപ്പെടുകയും അത് നിരസിക്കുമ്പോള്‍ 20 പൗണ്ട് പിഴ നല്‍കേണ്ടി വരുകയുമാണ്  സംഭവിക്കാറുള്ളത്.
ഈ ഡിഫ്രോസ്റ്റിംഗ് ടെക്നിക്ക് എന്ത് കൊണ്ടാണ് നിയമവിരുദ്ധമാകുന്നതെന്ന് ആര്‍എസി ഹൈവേ കോഡിലെ റൂള്‍ 123 ലൂടെ വിശദീകരിക്കുന്നുണ്ട്. വാഹനം ഒരു പൊതു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ അനാവശ്യമായി  എന്‍ജിന്‍ ഓണാക്കിയിടരുതെന്നാണ് ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരത്തില്‍ എന്‍ജിന്‍ ഓണാക്കി ഐസ് ഉരുക്കുന്നതിന് പകരം ആന്റി-ഫ്രീസും സ്‌ക്രാപേര്‍സും ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ വിധത്തില്‍ ഡിഐസിംഗ് നിര്‍വഹിക്കാനായി കാര്‍ പൊതു റോഡില്‍ ഓണാക്കിയിടുമ്പോള്‍ അത് മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യത പെരുകുകയാണ്. ഇത്തരത്തില്‍ കാര്‍ മോഷ്ടിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം തരില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.

2013ല്‍ ഡ്രൈവ് വേയില്‍ തന്റെ കാര്‍ ഡിഐസിംഗിനായി എന്‍ജിന്‍ ഓണാക്കിയിട്ടതിനെ തുടര്‍ന്ന് 30,000 പൗണ്ട് വിലയുള്ള കാര്‍ മോഷ്ടിക്കപ്പെട്ടിരുന്നുവെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ സ്‌കോളെസ് വെളിപ്പെടുത്തുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാമിലെ വീട്ടിന് മുന്നില്‍ ഇത്തരത്തില്‍ കാര്‍ ഓണാക്കി നിര്‍ത്തിയിട്ട്  വീടിനുള്ളിലേക്ക് കയറിയ തക്കത്തിനായിരുന്നു കാര്‍ മോഷ്ടിക്കപ്പെട്ടത്. ഷെവര്‍ലെ കാപ്റ്റിവ എല്‍ടി 2 എസ്റ്റേറ്റിന്റെ വിന്‍ഡ് സ്‌ക്രീനിലെ ഐസ് ഉരുക്കാനായിരുന്നു കാര്‍ ഓണാക്കിയിട്ടത്. തുടര്‍ന്ന് പോള്‍ വീടിനുള്ളിലേക്ക് കയറിയ തക്കം നോക്കി മോഷ്ടാവ് രാവിലെ 7.45ന് കാര്‍ അടിച്ച് മാറ്റുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category