1 GBP = 91.00 INR                       

BREAKING NEWS

16കാരിയെ കൊന്ന് ആസിഡില്‍ മുക്കി; മുല മുറിച്ച് കളഞ്ഞു; ഗയയിലെ ക്രൂരതയ്ക്ക് പിന്നില്‍ അച്ഛനും അമ്മയുമെന്ന് സംശയിച്ച് പോലീസ്; ദുരഭിമാന കൊലയ്ക്കെതിരെ സേവ് അഞ്ജന ക്യാമ്പയിന്‍ ചൂട് പിടിക്കുമ്പോള്‍

Britishmalayali
kz´wteJI³

ബിഹാറിലെ ഗയയില്‍ 16കാരിയായ അഞ്ജന എന്ന പെണ്‍കുട്ടിയെ ആസിഡില്‍ മുക്കി തലവെട്ടിക്കൊല്ലുകയും സ്തനങ്ങള്‍ മുറിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വധിക്കുന്നതിന് മുമ്പ് ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഒരു ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. ഈ ദുരഭിമാന കൊലയ്ക്കെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന സേവ് അഞ്ജന ക്യാമ്പയിന്‍ ചൂട് പിടിക്കുകയാണിപ്പോള്‍. അഞ്ജന ബലാത്സംഗത്തിന് വിധേയയായെന്ന് അച്ഛനും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ചുക്കാന്‍ പിടിച്ചത് അവര്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപത്തായിരുന്നു അഞ്ജനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. അഞ്ജനക്കെതിരെയുണ്ടായ ക്രൂരതയില്‍ പ്രതിഷേധിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമാവശ്യപ്പെട്ട് ഗയയിലെ തെരുവുകളിലേക്ക് നിരവധി പേരാണ് പ്രതിഷേധവുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 28നായിരുന്നു അഞ്ജനയെ കാണാതായത്. ജനുവരി ആറിന് ഇത് സംബന്ധിച്ച പരാതി അഞ്ജനയുടെ പിതാവ് പോലീസില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.  ഡിസംബര്‍ 28ന് വീട്ടിലേക്ക് വന്ന അഞ്ജനയെ അച്ഛന്‍ കുടുംബത്തിന് അറിയാവുന്ന ഒരാള്‍ക്കൊപ്പം അയക്കുകയായിരുന്നുവെന്നാണ് അഞ്ജനയുടെ അമ്മയും സഹോദരിയും വെളിപ്പെടുത്തിയിരിക്കുന്നത്.

അഞ്ജനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നൂറ് കണക്കിന് പേരാണ് മെഴുകുതിരി തെളിച്ച് തെരുവുകളിലെക്കെത്തിയത്. അഞ്ജനയുടെ കൊലപാതകം വിദേശ പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ ലൈംഗിക അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുത്ത് ഇന്ത്യയെ ഈ അവസരത്തില്‍ പരമാവധി നാണം കെടുത്താനും ചില വിദേശ പത്രങ്ങള്‍ ശ്രമിക്കുന്നുണ്ട്.
2016ല്‍ മാത്രം ഇന്ത്യയില്‍  ഓരോ ദിവസവും നൂറിലധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും വിദേശ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. അഞ്ജനയുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യയിലെ മീ ടൂ മൂവ് മെന്റിന്റെ നേതാവായ ഋതുപര്‍ണ ചാറ്റര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും  ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി പോസ്റ്റ് മോര്‍ട്ടം നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category