1 GBP = 88.00 INR                       

BREAKING NEWS

മോദി എത്തിയപ്പോള്‍ വരവേറ്റത് കടുത്ത വേനല്‍ എങ്കില്‍ ഇപ്പോള്‍ കാലാവസ്ഥയും രാഹുലിന് അനുകൂലം; പതിനായിരങ്ങളെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിച്ച് പൊതു സമ്മേളനം ഗംഭീരമാക്കാന്‍ ഓടി നടക്കുന്നത് കേരള നേതാക്കള്‍; ഭാവിയുടെ നേതാവായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാനുറച്ച് മുസ്ലിം ലീഗ്; സ്റ്റേഡിയത്തില്‍ ആള്‍ക്കൂട്ടവുമായി ഇടപെഴുകാന്‍ പ്രത്യേക റാമ്പും; എല്ലാം വിജയമാക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി; സ്വീകരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആവേശഭരിതന്‍; ഗള്‍ഫില്‍ രാഹുല്‍ തരംഗം

Britishmalayali
kz´wteJI³

ദുബായ്: മൂന്നുവര്‍ഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി എത്തിയ വന്‍ജനക്കൂട്ടത്തെ മറികടക്കുന്നതാവും രാഹുല്‍ ഗാന്ധിക്ക് യു എ ഇ നല്‍കുന്ന വരവേല്‍പ്പ് എ്ന്ന് ഉറപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കേരള നേതാക്കള്‍. രാഹുലിന്റെ യാ്ത്ര വന്‍ വിജയമാക്കി മാറ്റാന്‍ അധ്വാനിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും.യു.എ.ഇ. സന്ദര്‍ശനത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്.

കര്‍ശനമായ സുരക്ഷാ സന്നാഹങ്ങളാണ് പൊതുസമ്മേളന വേദിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും അനുമതിയില്ല.പൊതുസമ്മേളനം ഒഴിച്ചുള്ള ഒരു പരിപാടിയിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനവുമില്ല.

കോണ്‍ഗ്രസിനോളമോ അതിലേറെയോ ആവേശത്തോടെയാണ് മുസ്ലിംലീഗും കെ.എം.സി.സി.യും രാഹുലിനായി ഒരുക്കങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ രാഹുലിന് മാത്രമേ കഴിയൂവെന്നും ഇതാണ് അതിനുള്ള സമയമെന്നുമാണ് ലീഗ് നേതാക്കളും അണികളെ ഓര്‍മിപ്പിക്കുന്നത്. നിരവധി നേതാക്കളാണ് കേരളത്തില്‍നിന്ന് പരിപാടിയുടെ പ്രചാരണത്തിനായി ഇവിടെയെത്തി ക്യാമ്പ് ചെയ്യുന്നത്.

വെള്ളിയാഴ്ച തുടങ്ങുന്ന യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിവരുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. ഇവിടെ ഒരു ലക്ഷം പേര്‍ എത്തുമെന്നാണ് സൂചന. ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും.

കാലത്ത് പത്തിന് ദുബായ് ജബല്‍അലിയിലെ ഒരു ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തോടെയാണ് യു.എ.ഇ. പര്യടനത്തിന്റെ തുടക്കം. ശനിയാഴ്ച ദുബായില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഒരു സംഘത്തോട് രാഹുല്‍ സംസാരിക്കും. തുടര്‍ന്ന് അബുദാബിയിലേക്ക് പോകും. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് ഗ്രൂപ്പ് ഒരുക്കുന്ന മുഖാമുഖം, ശൈഖ് സായിദ് പള്ളി സന്ദര്‍ശനം എന്നിവയാണ് പ്രധാന പരിപാടികള്‍. ഞായറാഴ്ച ഷാര്‍ജയിലെ ഒരു പരിപാടിയിലും പങ്കെടുത്തേക്കും. മലയാളി സമൂഹത്തിന്റെ നിര്‍ബന്ധം കാരണമാണ് ഇത്.

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ഇന്ത്യ എന്ന ആശയം' എന്ന സന്ദേശത്തോടെയുള്ള സാംസ്‌കാരികപരിപാടിയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുക. വൈകീട്ട് നാലിന് ആരംഭിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാരൂപങ്ങള്‍ അരങ്ങേറും. അഞ്ചരയോടെ രാഹുല്‍ വേദിയിലെത്തും.
ഇതിനുമുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി. വേണുഗോപാല്‍ എംപി., മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. എന്നിവര്‍ പ്രസംഗിക്കും. സാം പിട്രോഡ അധ്യക്ഷനായിരിക്കും. പൊതുസമ്മേളനമുള്‍പ്പെടെയുള്ള പരിപാടികള്‍ വിജയിപ്പിക്കാനുമുള്ള അവസാനവട്ട മിനുക്ക് പണികളിലാണ് നേതാക്കളും പ്രവര്‍ത്തകരും.
 
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വേദിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സ്റ്റേഡിയത്തിലെ പുല്‍ത്തകിടിക്ക് കേട് പറ്റാതിരിക്കാന്‍ അതിനുമേല്‍ പ്രത്യേക പലകവിരിച്ചാണ് കസേരകള്‍ നിരത്തിയത്. ആള്‍ക്കൂട്ടവുമായി അടുത്തിടപഴകാന്‍ വേദിയില്‍നിന്ന് പ്രത്യേക റാമ്പും സജ്ജമാക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. നാല് മണിക്ക് കലാപരിപാടികളോടെയായിരിക്കും പരിപാടിയുടെ തുടക്കം. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും പ്രസംഗവും കടുത്ത വേനലിലായിരുന്നു. ഓഗസ്റ്റ് 16-നായിരുന്നു മോദി ഇതേവേദിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. അന്നത്തെ കടുത്ത വേനലിന്റെയും ചൂടിന്റെയും കാഠിന്യം ഇത്തവണ ഇല്ല. ഇതും സംഘാടകര്‍ക്ക് പ്രതീഷയാണ്.
രാഹുലിന്റെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ആയിരക്കണക്കിന് ടീ ഷര്‍ട്ടുകളും തൊപ്പികളും ഇതിനകം വിവിധകേന്ദ്രങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ വാങ്ങി കഴിഞ്ഞു. പ്രവര്‍ത്തകരെയുംകൊണ്ട് എല്ലാ എമിറേറ്റുകളില്‍നിന്നും പ്രത്യേക ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബസുകളിലും ആവശ്യക്കാര്‍ക്ക് തൊപ്പിനല്‍കും. ഇന്ത്യയിലെ വിവിധകലാരൂപങ്ങള്‍ അവതരിപ്പിക്കാനായി നൂറോളം കലാകാരന്മാരാണ് അണിയറയില്‍ ഒരുങ്ങുന്നത്. നേതാക്കളുടെ പ്രസംഗങ്ങളും കലാപരിപാടികളുമായി സാംസ്‌കാരിക സംഗമം രാത്രി എട്ടരയോടെ അവസാനിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category