1 GBP = 91.00 INR                       

BREAKING NEWS

20 കാരിയായ മകളെ തന്റെ രണ്ടാം വിവാഹദിനത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് 50കാരനായ പിതാവ്; വധുവിന്റെ വേഷത്തില്‍ വന്നപ്പോള്‍ തന്റെ ഭാര്യയാണെന്ന് കരുതി അബദ്ധം പറ്റിയെന്നും 'വരന്‍'; മകളെ പീഡിപ്പിച്ച പിതാവിന് രണ്ടര വര്‍ഷം കഠിന തടവ് വിധിച്ച് ഡെന്മാര്‍ക്ക് കോടതി

Britishmalayali
kz´wteJI³

കോള്‍ഡിങ് (ഡെന്മാര്‍ക്ക്) : തന്റെ രണ്ടാം വിവാഹദിനത്തില്‍ ഭാര്യയാണെന്ന് കരുതി 20 കാരിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് 50കാരനായ പിതാവ്. ഡെന്മാര്‍ക്കിലെ കോള്‍ഡിങ്ങിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രണ്ടര വര്‍ഷം കഠിന തടവിനും കോടതി വിധിച്ചു. നാളുകളായി പിതാവുമായി അകന്നു കഴിഞ്ഞ മകള്‍ 2017 ലെ ക്രിസ്മസ് കാലയളവിലാണ് പിതാവുമായി ഒരുമിച്ചത്. ആ സമയം രണ്ടാം വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹം നടന്ന ദിവസമായിരുന്നു മകള്‍ക്ക് ദുരന്ത ദിനമായി മാറിയത്. രാത്രിയില്‍ നടന്ന വിവാഹ സല്‍ക്കാരചടങ്ങിനിടെ അമിതമായി മദ്യപിക്കുകയും വധുവിന്റെ വേഷം കെട്ടണമെന്ന് പറഞ്ഞ് ഗൗണ്‍ധരിക്കുകയും ചെയ്തു. പിന്നീട് പിതാവിന്റെ മണിയറയില്‍ മകള്‍ കിടന്നുറങ്ങിയ ശേഷമാണ് സംഭവം. വെളുപ്പിന് നാലുമണിയോടെയാണ് സംഭവം. ഭാര്യയെന്ന് കരുതി 50 കാരന്‍ മകളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ബലപ്രയോഗത്തിലൂടെ ഇതില്‍ ഏര്‍പ്പെടുകയുമായിരുന്നു.

ഒരേ കട്ടിലില്‍ തന്നെ അപ്പുറത്ത് കിടക്കുകയായിരുന്ന രണ്ടാം ഭാര്യ ഉറക്കത്തിലായിരുന്നതിനാല്‍ സംഭവമറിഞ്ഞുമില്ല. എന്നാല്‍ താന്‍ ഇത് മകളാണെന്ന് കരുതിയില്ലെന്നും വസ്ത്രം കണ്ടപ്പോള്‍ ഭാര്യയാണെന്നാണ് കരുതിയതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. സംഭവ ശേഷം പിതാവ് മകള്‍ക്ക് ക്ഷമാപണം നടത്തി എസ്എംഎസ് അയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന് പലതവണ വരുത്തി തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category