1 GBP = 91.00 INR                       

BREAKING NEWS

ആര്‍ത്തവത്തിന്റെ പേരില്‍ പ്രാകൃതാചാരം; വായു സഞ്ചാരിമില്ലാത്ത കുടിലിലേക്ക് മാറിതാമസിച്ച 35കാരിക്കും മക്കള്‍ക്കും ദാരുണാന്ത്യം! മാസമുറ സമയത്തെ 'ചൗപഡി' താമസം നേപ്പാളിലെ സ്ത്രീകള്‍ക്ക് ഇന്നും തീരാ ദുരിതം; 21കാരി ശ്വാസം മുട്ടിയും യുവതി പാമ്പു കടിയേറ്റും ദാരുണമായി മരിച്ചിട്ടും പ്രാകൃതാചാരത്തിന് തടയിടാന്‍ കഴിയുന്നില്ല

Britishmalayali
kz´wteJI³

കാഠ്മണ്ഡു: വായു സഞ്ചാരമില്ലാത്ത കുടിലില്‍ കഴിയേണ്ടി വന്ന 35കാരി യുവതിക്കും രണ്ട് ആണ്‍ മക്കള്‍ക്കും ദാരുണാന്ത്യം. നേപ്പാളിലെ ബാജുര ജില്ലയിലാണ് കരളുരുക്കുന്ന സംഭവം അരങ്ങേറിയത്. യുവതിക്ക് ആര്‍ത്തവ സമയമായതിനാല്‍ അശുദ്ധയാണെന്ന് പറഞ്ഞ് മാറ്റിതാമസിപ്പികക്കുകയായിരുന്നു. മരണപ്പെട്ട മക്കള്‍ക്ക് വെറും 12ഉം 9ഉം വയസ് മാത്രമാണ് പ്രായം.അംബ ബൊഹാറയും മക്കളും തണുപ്പ് സഹിക്കാന്‍ കഴിയാതെ തീ കൂട്ടിയതാകാം പുക നിറഞ്ഞ് ശ്വാസം മുട്ടാനുള്ള കാരണമെന്ന് പൊലീസ് പറയുന്നു. അംബ ബൊഹാറയുടെ ഭര്‍തൃമാതാവ് പിറ്റേന്ന് കൂര തുറന്നപ്പോഴാണ് സംഭവമറിയുന്നത്.

ഇവരുപയോഗിച്ച പുതപ്പ് പകുതി കരിഞ്ഞിട്ടുണ്ടെന്നും അംബ ബൊഹാറയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് മേധാവി ഉദ്ധവ് സിങ് ഭട്ട് പറഞ്ഞു. മാസമുറക്കാലത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളില്‍ ഇപ്പോഴും പലയിടത്തും തുടരുന്നുണ്ട്. വായുസഞ്ചാരം തീരെകുറഞ്ഞ ചെറിയ കൂരകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 'ചൗപഡി' എന്നാണ് ഇതിനുപറയാറുള്ളത്. ഈ സമയത്ത് അയിത്തം കല്പിക്കപ്പെടുന്നതിനാല്‍ ഇവര്‍ക്ക് സ്വന്തംവീട്ടിലെ ഒരു സാധനവും ഉപയോഗിക്കാന്‍പാടില്ല. ചൗപഡി താമസം സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുമുണ്ട്.

പ്രാകൃതമായ ചൗപഡി താമസം 2005-ലാണ് സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍, ഒറ്റപ്പെട്ട പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഗ്രാമങ്ങളിലും ഇതിപ്പോഴും തുടരുന്നുണ്ട്. തുടര്‍ന്ന് 2017-ല്‍ സര്‍ക്കാര്‍ ഇത് ക്രിമിനല്‍ക്കുറ്റമാക്കി. ആചാരം പിന്തുടരുന്നവരെ മൂന്നുമാസം തടവിന് ശിക്ഷിക്കാനും 3000 രൂപ പിഴയീടാക്കാനും നിയമമുണ്ട്.

നേപ്പാളില്‍ നേരത്തേയും ഇത്തരം കൂരകളില്‍ മരണം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 21-കാരി കുടിലില്‍ ശ്വാസംമുട്ടിമരിച്ചിരുന്നു. നേരത്തേ ഒരു സ്ത്രീ പാമ്പുകടിയേറ്റും മരിച്ചു. ചൗപഡി താമസം നിരോധിക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ ആചാരസംരക്ഷണത്തിന്റെ പേരില്‍ ഇനിയും സ്ത്രീകള്‍ മരിക്കാനിടവരുമെന്നും നേപ്പാള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മൊഹ്ന അന്‍സാരി മുന്നറിയിപ്പു നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category